തിരുവനന്തപുരം: പ്രതികൂല ജീവിതസാഹചര്യങ്ങളോട് ഏറ്റുമുട്ടി, പഠിച്ചുയര്‍ന്ന് ഒടുവില്‍ റാഞ്ചിയില്‍ ഐ ഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ രഞ്ജിതിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍ മന്ത്രി തോമസ് ഐസക്കിനെതിരായ വിമര്‍ശനവും വൈറല്‍.
രഞ്ജിതിനെ അഭിനന്ദിച്ച് പോസ്റ്റിട്ടതാണ് പലരേയും തോമസ് ഐസക്കിന് എതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇതേ രഞ്ജിത്തിന് അദ്ദേഹത്തിന്റെ കഴിവുകള്‍ വെച്ച് നോക്കിയാല്‍ മെറിറ്റില്‍ ( അതല്ലെങ്കില്‍ സംവരണാടിസ്ഥാനത്തിലെങ്കിലും) കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനായാസം അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാമായിരുന്നു. എന്നാല്‍ അന്ന് സിപിഎമ്മിന്റെ വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് രഞ്ജിതിനെ വെട്ടി ജോലി പിടിച്ചെടുക്കുകയായിരുന്നു. ഇതറിഞ്ഞിട്ടും അന്ന് ഒരക്ഷരം ഉരിയാടാത്ത തോമസ് ഐസക് ഇപ്പോള്‍ രഞ്ജിന് നല്കിയ ‘ഫെയ്ക്’ അഭിനന്ദനമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത്.
ബെംഗളൂരു ക്രൈസ്റ്റ് കോളെജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തുവരുന്ന രഞ്ജിതിന് ഏപ്രില്‍ ആറ് തിങ്കളാഴ്ചയാണ് ഐഐഎമ്മില്‍ നിന്നുള്ള നിയമനഉത്തരവ് ലഭിച്ചത്. ഇതോടെ രഞ്ജിത് തന്റെ ചെറിയ വീടിന്റെ പടവും കൂടി ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇത് ചര്‍ച്ചാവിഷയമായത്.
തോമസ് ഐസക്കും ഇക്കുട്ടത്തില്‍ രഞ്ജിതിനെ അഭിനന്ദിച്ചിരുന്നു. ‘രഞ്ജിതിനെപ്പോലുള്ളവരെ അവഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അധ്യാപന നിയമന അഭിമുഖത്തില്‍ നാലാം റാങ്കുണ്ടായിട്ടും നാല് ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനം നല്‍കിയില്ല,’ പത്രപ്രവര്‍ത്തകനായ സന്തോഷിന്റെ ഈ കുറിപ്പ് മന്ത്രി തോമസ് ഐസക്കിനുള്ള മറുപടിയായിരുന്നു. ഈ കുറിപ്പ് വൈറലായതോടെ കൂടുതല്‍ പേര് തോമസ് ഐസക്കിനെതിരെ രംഗത്തെത്തി. ‘പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട രഞ്ജിതിന് മുന്‍ഗണന ഉണ്ടായിട്ടും കലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറി നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് ഇടതുപക്ഷ സര്‍ക്കാര്‍ ആണ്. അന്ന് പാര്‍ട്ടിയോഗ്യതയുള്ള പലര്‍ക്കും നിയമനം നല്കി’ സന്തോഷ് കുമാര്‍ പറയുന്നു.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും ഐസക്കിനെതിരെ ആഞ്ഞടിച്ചു: ‘അരിഞ്ഞുവീഴ്ത്തിയവര്‍ തന്നെ അനുമോദിക്കുന്നു. മനസ് നിറഞ്ഞ അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ട രഞ്ജിത്. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റ്ാങ്ക് ലിസ്റ്റില്‍ നാലാം റാങ്ക് നേടിയിട്ടും നിയമനം നിഷേധിച്ച ഇടതു സിന്‍ഡിക്കേറ്റിന് കാലം കാത്തുവച്ച സമ്മാനം. രഞ്ജിത് ആര്. പാണത്തൂര്‍ തുടരുക നിന് ജൈത്രയാത്ര, ആകാശമാകട്ടെ അതിരുകള്‍…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: