Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

തുടര്‍ ഭരണമോ, ഭരണമാറ്റമോ? എന്‍ഡിഎ തീരുമാനിക്കണം

നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന വാശിയോടെ നിന്നു മുഖ്യമന്ത്രി. നേമം ജയിക്കേണ്ടത് ചരിത്രപരമായ ആവശ്യമെന്ന് പറഞ്ഞ രാഹുലിനും മെയ് 2 ന് ഉച്ചയോടെ ബോധക്കേടുണ്ടാകും. ഏഴ് മുതല്‍ 11 സീറ്റ് വരെ ഉറപ്പായും എന്‍ഡിഎ നേടും.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 10, 2021, 05:00 am IST
inMain Article

ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചാരണത്തിന് കോടികളാണ് ചെലവഴിച്ചത്. ആദ്യമൊക്കെ എതിര്‍കക്ഷികളും പൊതുജനങ്ങളും പകച്ചുനിന്നിട്ടുണ്ട്. മറുമരുന്നുമായി എന്‍ഡിഎയും യുഡിഎഫും വന്നതോടെ പ്രചാരണരംഗം മാറി. കേള്‍ക്കുന്ന ഉറപ്പ് വെറുപ്പാണ് ഉണ്ടാക്കിയത്. ഭരണമാറ്റം എന്ന പ്രതീക്ഷ ജനിപ്പിച്ചില്ലെങ്കിലും കാര്യമത്ര പന്തിയല്ലെന്ന തോന്നലാണ് വോട്ടര്‍മാരില്‍ ഉണ്ടാക്കിയത്.

തുടര്‍ഭരണം ഉറപ്പാക്കാന്‍ പറഞ്ഞ ന്യായങ്ങളുടെ നിജസ്ഥിതി മെല്ലെ മെല്ലെ സാമാന്യ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. മഹാമാരിക്കാലത്ത് ഭക്ഷണം ഉറപ്പാക്കാന്‍  നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്ത ഒട്ടേറെ നടപടികളില്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് ഭക്ഷണത്തിന്റെ ഉറപ്പ്. 80 കോടി ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ കഴിയാന്‍ സംവിധാനമുണ്ടാക്കി. അതില്‍ മൂന്നേകാല്‍കോടി മലയാളികളും പെടുമെന്നുമാത്രം. അതിന്റെ പേരില്‍ കേരളത്തില്‍ ഉയര്‍ന്ന തള്ള് പൊളിഞ്ഞ് പാളീസായി. പച്ചനുണ പറയുന്നതിനും അത് സമര്‍ത്ഥമായി പ്രചരിപ്പിക്കാനും ഇടതുപക്ഷത്തിനുള്ള മിടുക്ക് ഒന്നുവേറെ തന്നെയാണല്ലോ.

കേരളത്തിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് കാലത്ത് നാട്ടില്‍ പോകാന്‍ തീവണ്ടി തയ്യാറാക്കിയത് പിണറായി വിജയനെന്ന് പറയിപ്പിച്ചവരല്ലെ ഇവര്‍. ഓര്‍മ്മയില്ലേ ധര്‍മ്മടം മണ്ഡലത്തിലെ ചെമ്പിലോട്ടെ കാര്യം. ആ പഞ്ചായത്തില്‍ നിന്നും തിരിച്ചുപോകുന്ന തൊഴിലാളികള്‍ക്കായി ഒരു യാത്രയയപ്പ് സമ്മേളനം. പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍. പഞ്ചായത്ത് ഭരണ സമിതിക്കാര്‍ മാത്രമല്ല, സിപിഎം നേതാക്കളും പങ്കെടുത്തു. പ്രസിഡന്റ് തുടക്കത്തിലെ പറഞ്ഞു. ”നിങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിത്തന്നത് പിണറായി സര്‍ക്കാര്‍. തീവണ്ടി ഒരുക്കിത്തന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. നാട്ടിലെത്തി വോട്ട് (ലോക്‌സഭാ തെരഞ്ഞെടുപ്പ്) ചെയ്യുമ്പോള്‍ നമ്മുടെ ചിഹ്നം മറക്കണ്ട”. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തംകൊളുത്തിപ്പട. ബംഗാളില്‍ കമ്യൂണിസ്റ്റ് ഭരണഭയം മൂലം ഓടിയെത്തിയവരോടായിരുന്നു ഈ ഓത്ത്. കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് തിരിച്ചുപോയവരാരും സിപിഎമ്മിന് വോട്ടുചോദിക്കാന്‍ ഇറങ്ങുന്നില്ലെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ചെയ്ത വോട്ടുകളെല്ലാം ഉടമസ്ഥരെ കാത്ത് രാവും പകലും തടവറയിലാണ്. പെട്ടി തുറക്കുമ്പോഴറിയാം കാര്യങ്ങള്‍ കരുതിയപോലെയല്ലെന്ന്. തുടര്‍ഭരണമോ, ഭരണമാറ്റമോ? അത് തീരുമാനിക്കാനുള്ള അവസരം ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്കാണ് ഉണ്ടാകാന്‍ പോകുന്നത്. നരേന്ദ്രമോദി നയിക്കുന്ന ഭരണം കേന്ദ്രത്തിലെന്നപോലെ എന്‍ഡിഎ നിയന്ത്രിക്കുന്ന ഭരണം കേരളത്തിലും എന്ന് ജനങ്ങള്‍ വോട്ടിടും മുന്‍പ് തീരുമാനിച്ചതാണ്. ഇരുമുന്നണിക്കും ഭൂരിപക്ഷം ലഭിക്കാന്‍ പോകുന്നില്ലെന്ന് തീര്‍ച്ച. ബോധ്യമാകുന്ന പ്രകടനപത്രികയും പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളും എന്‍ഡിഎയ്‌ക്ക് ഉണ്ട്. പരിചയസമ്പന്നരുണ്ടോ എന്ന സംശയം ചിലര്‍ക്കുണ്ട്. ചോദിക്കുന്ന പലരും ചോരയില്‍ പോലും ഓടാതിരുന്നപ്പോള്‍ വയലിലും വരമ്പത്തും കാമ്പസ്സുകളിലും ഓടിക്കളിച്ചവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.

നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന വാശിയോടെ നിന്നു മുഖ്യമന്ത്രി. നേമം ജയിക്കേണ്ടത് ചരിത്രപരമായ ആവശ്യമെന്ന് പറഞ്ഞ രാഹുലിനും മെയ് 2 ന് ഉച്ചയോടെ ബോധക്കേടുണ്ടാകും. ഏഴ് മുതല്‍ 11 സീറ്റ് വരെ ഉറപ്പായും എന്‍ഡിഎ നേടും. 40 ഓളം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരവുമുണ്ട്. എന്തും സംഭവിക്കാം. ഇത് 2021 ആണ്. മൂന്നുവര്‍ഷം കഴിഞ്ഞ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും എന്‍ഡിഎ അംഗങ്ങള്‍ കയറിവരും. ഈ നേട്ടം ലോട്ടറിയടിച്ചതൊന്നുമല്ല. ക്രമാനുഗതമായ നേട്ടമാണിത്. 12 വര്‍ഷം മുമ്പ് ഏറ്റവും കൂടുതല്‍ കെട്ടിവച്ച കാശ് ഖജനാവിലേക്ക് നല്‍കിയ ബിജെപി ഇപ്പോള്‍ അങ്ങിനെയല്ല.

എന്‍ഡിഎയുടെ നേട്ടം ഇരുമുന്നണികള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്കലാപ്പുമുണ്ട്. അത് തന്നെയാണ് തെരഞ്ഞെടുപ്പിനുശേഷമുള്ള പ്രതികരണങ്ങള്‍, അതിനിഷ്ഠൂരമായ അതിക്രമങ്ങള്‍.

കൂത്തുപറമ്പ് മണ്ഡലത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെങ്കില്‍ കാസര്‍കോഡ് ബിജെപി നേതാവിനെ വെട്ടി. കഴക്കൂട്ടത്തും കാട്ടാക്കടയിലും വീടുകയറി അക്രമം പോലും നടന്നു. തിരുവനന്തപുരത്ത് എസ്ഡിപിഐ വോട്ട് യുഡിഎഫിന് നല്‍കിയെന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. നേമത്ത് സിപിഎമ്മിന് വോട്ടുനല്‍കിയെന്ന പ്രസ്താവന വന്നു.  

രണ്ടുമുന്നണികളും തരംപോലെ വര്‍ഗീയ ഭീകരസംഘടനകളെ വിനിയോഗിക്കുന്നു. പകല്‍ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പ്രവര്‍ത്തനം. രാത്രി എസ്ഡിപിഐയുടെ ഭീകര ക്യാമ്പില്‍. അക്കൂട്ടത്തില്‍പ്പെട്ടവരല്ലേ കൂത്തുപറമ്പിലെ കൊലപാതകത്തിന് പിന്നില്‍. പ്രതികളെ പിടികൂടാത്തതും അതുകൊണ്ടല്ലെന്ന് പറയാന്‍ കഴിയുമോ?

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021മറുപുറം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.