മുംബൈ: ശിവസേയനും സസ്‌പെന്‍റ് ചെയ്യപ്പെട്ട എഎസ് ഐ സച്ചിന്‍ വാസെയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍.
നിരവധി തവണ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ശിവസേന എംപിയും സച്ചിന്‍ വാസെയുമായി ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ‘സച്ചിന്‍ വാസെ ഒസാമയല്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞത്. ഇന്റലിജന്സ് ഓഫീസറായ സച്ചിന്‍ വാസെയെ എന്തിനാണ് ഇങ്ങിനെ പീഢിപ്പിക്കുന്നതെന്നാണ് സഞ്ജയ് റാവുത്ത് ചോദിക്കുന്നത്. സച്ചിന്‍ വാസെ സത്യം പുറത്തുവിടുമെന്ന് കരുതി അവസാന നിമിഷം വരെ അവര്‍ ഇയാളെ പിന്തുണയ്‌ക്കുകയാണ്. അദ്ദഹേത്തെ ജയിലിലാക്കിയ ശേഷവും അവര്‍ സച്ചിന്‍ വാസെയെ പിന്തുണച്ചു,’ പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടു.
‘മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി പരംബീര്‍ സിംഗിനെതിരായ ആരോപണം ഗൗരവതരമാണ്. അവര്‍ സച്ചിന്‍ വാസെയെ വീണ്ടും സര്‍വ്വീസിലെടുത്തു. അതോടെ സംസ്ഥാനത്ത് കൊള്ള തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ പരംബീര്‍ സിംഗ് മഹാരാഷ്‌ട്ര സര്‍ക്കാരിനെയും ഉദ്ദവ് താക്കറെയും മറ്റുള്ളവരെയും നിശ്ശബ്ദരാക്കി. സത്യം വെളിപ്പെട്ടാല്‍ അത് ഗൗരവമുള്ളതാകുമെന്ന് അവര്‍ക്കറിയാം,’ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും പങ്കാളികളായ മഹാരാഷ്‌ട്ര വികാസ് അഘാദി സര്‍ക്കാര്‍ രാജിവെക്കണമെന്നും പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു. വഴിവിട്ട അഴിമതി മഹാരാഷ്‌ട്രയും പ്രതിച്ഛായ തകര്‍ത്തു. ശിവസേനയും ഈ സര്‍ക്കാരും പല ചോദ്യങ്ങള്‍ക്കും മറുപടി പറയണം. കൊള്ളയടിക്കുക എന്നതല്ലാതെ എന്താണ് നിങ്ങളുടെ പൊതു മിനിമം പരിപാടി? ഈ സഖ്യം തെരഞ്ഞെടുപ്പ് ജയിച്ച സഖ്യമല്ല. പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉപയോഗിച്ചാണ് ബിജെപി-ശിവസേന സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ അഭിമൂഖീകരിച്ചത്. പിന്നീട് വോട്ടര്‍മാരെ ചതിച്ച് തോറ്റ മറ്റ് രണ്ട് പാര്‍ട്ടികളുമായി ശിവസേന സഖ്യമുണ്ടാക്കി,’ പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: