കാസര്‍കോട്: മഞ്ചേശ്വരത്ത് വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ സമ്മതിക്കാത്ത പ്രിസൈഡിംഗ് ഓഫീസര്‍ക്ക് മുന്നില്‍ കുത്തിയിരിന്ന് ബിജെപി സംസ്ഥാന പ്രിസിഡന്റ് നടത്തിയ സമരം വിജയിച്ചു. തന്നെയും വോട്ടര്‍മാരെയും അറസ്റ്റ് ചെയ്യാതെ പിന്തിരിയില്ലെന്നും ബൂത്തില്‍ നിന്ന് ഇറങ്ങില്ലെന്നും സുരേന്ദ്രന് നിലപാട് എടുത്തു. വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെങ്കില്‍ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി അറിയിച്ചു. തുടര്‍ന്നാണ് സമരം തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ രാത്രി 9.20ന് വോട്ട് ചെയ്യാന്‍ അനുവദിച്ചത്.
മഞ്ചേശ്വരത്തെ 130-ാം ബൂത്തില്‍ ഒടുവില്‍ ക്യൂനിന്ന വോട്ടര്‍മാരെയാണ് വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് അനുവദിക്കാത്തത്. ഒടുവില്‍ ക്യൂവിലുണ്ടായിരുന്ന എട്ടുപേരെ സമയം അവസാനിച്ചുവെന്ന കാരണം പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത്.
ഒടുവില്‍ സുരേന്ദ്രന്റെ കടുത്ത നിലപാടിന് മുന്നില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുട്ടുമടക്കി. മഞ്ചേശ്വരത്ത് ഇതുവരെയുള്ള കണക്കെടുക്കുമ്പോള്‍ 76.53 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് മഞ്ചേശ്വരത്ത് നടന്നതെന്നത് ബിജെപിയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. 2016നേക്കാള്‍ ഇവിടുത്തെ പോളിംഗ് ശതമാനം ഇക്കുറി അല്പം കൂടുതലാണ്. കഴിഞ്ഞ തവണ ഇവിടെ വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് പരാജയപ്പെട്ടത്. ഇക്കുറി ആര്‍എസ്എസ് നേതൃത്വത്തിന്റെ കുറ്റമറ്റ പ്രവര്‍ത്തനമികവും കര്‍ണ്ണാടകയില്‍ നിന്നുള്ള നേതാക്കളുടെ നിരന്തരസാന്നിധ്യവും തങ്ങള്‍ക്കനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്ന് ബിജെപി വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: