ന്യൂദല്‍ഹി: ബസ്തറിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 23 ആയി. നിരവധി പേര് ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദു:ഖം രേഖപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് ബീജാപ്പൂര്‍ സന്ദര്‍ശിക്കും. വീരമൃത്യുവരിച്ച സുരക്ഷാ സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കും. ആക്രമണത്തില്‍ പരിക്കേറ്റ് കഴിയുന്ന ജവാന്മാരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും. സാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പര്യടനം റദ്ദാക്കി ദല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു. ഈ ചോരയ്ക്ക് തിരിച്ചടി നല്‍കും എന്നായിരുന്നു വിഷയത്തില്‍ ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
മാവോയിസ്റ്റ് ആക്രമണത്തില്‍ ജീവന് ബലിയര്‍പ്പിച്ച ജവാന്മാര്ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ആദരാഞ്ജലിയര്‍പ്പിച്ചു. മാവോയിസ്റ്റ് അക്രമത്തെ ഛത്തീസ് ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അപലപിച്ചു. നക്സലുകള്‍ക്ക് എതിരായ നീക്കം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും അക്രമത്തെ അപലപിച്ചു. തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: