Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പ്രമേയച്ചൂടില്‍ തിളച്ചുമറിയുന്ന ബിരിയാണി

ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യവും ലൈംഗികതയും ചര്‍ച്ചചെയ്യുന്നതാണ് സജിന്‍ ബാബുവിന്റെ ബിരിയാണി. കദീജ എന്ന അമ്മയുടെ ജീവിതത്തിലൂടെ പുരോഗമിക്കുന്ന ചിത്രം ഇസ്ലാമിലെ ഭീകര സാന്നിധ്യവും ചര്‍ച്ചയാക്കുന്നു. സജിന്‍ ബാബു രചനയും സംവിധാനവും ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം പച്ചയായ ജീവിതമാണ് പറയുന്നത്.

ഹരികൃഷ്ണന്‍ by ഹരികൃഷ്ണന്‍
Apr 4, 2021, 05:00 am IST
in Mollywood

ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യവും ലൈംഗികതയും ചര്‍ച്ചചെയ്യുന്നതാണ് സജിന്‍ ബാബുവിന്റെ ബിരിയാണി. കദീജ എന്ന  അമ്മയുടെ ജീവിതത്തിലൂടെ പുരോഗമിക്കുന്ന ചിത്രം ഇസ്ലാമിലെ ഭീകര സാന്നിധ്യവും ചര്‍ച്ചയാക്കുന്നു. സജിന്‍ ബാബു രചനയും സംവിധാനവും ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം പച്ചയായ ജീവിതമാണ് പറയുന്നത്.  

സിനിമയുടെ തുടക്കരംഗം തന്നെ മലയാള സിനിമയ്‌ക്ക് ഇതുവരെ പരിചയമില്ലാത്ത തലത്തിലാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലൈംഗികതയില്‍ നിന്നും ആരംഭിക്കുന്ന രംഗം. ലൈംഗികതയുടെ പശ്ചാത്തലത്തില്‍ പുലര്‍ച്ചയിലെ വാങ്ക് വിളിയുടെ ശബ്ദം. പുരുഷന്റെ പരാക്രമത്തിന് ശേഷം സ്വയം ലൈംഗികത ആസ്വദിക്കുന്ന കദീജയോട് നിന്നെ ഓസാത്തി നേരാംവണ്ണം ചേലാകര്‍മ്മം (പെണ്‍ സുന്നത്ത്) ചെയ്യാത്തതുകൊണ്ട് നിനക്കീ ദെണ്ണമെന്ന സംഭാഷണം മുസ്ലീം സമൂഹത്തിലെ സ്ത്രീകളുടെ ലൈംഗിക അടിമത്തം വിളിച്ചുപറയുന്നു.  

കദീജയുടെ സഹോദരന്‍ കശ്മീരില്‍ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു എന്ന വാര്‍ത്ത ഇസ്ലാം യുവത്വത്തെ ഗ്രസിച്ചിരിക്കുന്ന ഭീകരതയുടെ മുഖം തുറന്നുകാണിക്കുന്നു. തുടര്‍ന്നുള്ള പോലീസ് അന്വേഷണവും,  ഹിന്ദു മന്ത്രവാദിയുടെ സാന്നിധ്യവും കദീജയെ മൊഴിചെല്ലുന്നതിലേക്ക് എത്തിക്കുന്നു. പോലീസിന്റെ നിരന്തരമായ ശല്യപ്പെടുത്തലില്‍ നിന്നും രക്ഷനേടാന്‍ മാനസിക വിഭ്രാന്തിയുള്ള അമ്മയുമൊത്ത് കദീജ തമിഴ്‌നാട്ടിലെ മുസ്ലിം ദേവാലയത്തിലേക്ക്. അവിടെ എത്തുന്ന കദീജ പരിചയപ്പെടുന്നത് ഇസ്ലാമിന്റെ പേരിലുള്ള ആത്മീയ തട്ടിപ്പിന്റെ മറ്റൊരു മുഖമാണ്.  അവിടെ വാങ്ക് വിളിക്കുന്ന മുല്ലാക്കയില്‍നിന്നും കദീജ മനസ്സിലാക്കുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ആത്മീയതയുടെ മറവില്‍ ഭീകര പ്രവര്‍ത്തനവും വ്യഭിചാരവും. ഇവിടെ തുടര്‍ന്നാല്‍ അമ്മയുടെ അസുഖം മാറില്ലെന്നും, നല്ലൊരു ഡോക്ടറുടെ സഹായമാണ് അതിനാവശ്യമെന്നും മുല്ലാക്ക പറയുമ്പോള്‍ മതങ്ങളുടെ ഇരുട്ടിലേക്ക് വീശുന്ന പ്രകാശമാണ് ആ വാക്കുകള്‍.  

മുല്ലാക്കയുടെ സ്വയം ലൈംഗികാസ്വാദനം ശ്രദ്ധയില്‍പ്പെടുന്ന കദീജ നിങ്ങള്‍ക്ക് കുടുംബമില്ലേ എന്ന് തിരക്കുന്നു. ഇല്ല എന്ന മറുപടിക്ക് നിങ്ങള്‍ക്ക് നാല് കെട്ടാമല്ലോ എന്ന കദീജയുടെ ചോദ്യം. നാലുകെട്ടാം അത് പണമുള്ളവര്‍ക്ക്. പണമുെണ്ടങ്കില്‍ നിങ്ങള്‍ക്ക് നാല് കെട്ടാം, ഞങ്ങള്‍ക്ക് അത് സാധിക്കില്ലല്ലോ. നിങ്ങള്‍ക്ക് മരിച്ചാലും സ്വര്‍ഗ്ഗത്തില്‍ ഹൂറികളെ കിട്ടും, ഞങ്ങള്‍ക്ക് അതുമില്ല എന്ന സംഭാഷണം ഇസ്ലാമിലെ അന്ധതയും പുരുഷാധിപത്യത്തെയും തുറന്നുകാട്ടുന്നു.

മുല്ലാക്കയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന കദീജയെ ഒരു മാധ്യമ പ്രവര്‍ത്തക തിരിച്ചറിയുന്നു. അവരുടെ വാര്‍ത്തകളിലൂടെ ഭീകരവാദിയുടെ പെങ്ങളാണെന്ന് ജനങ്ങളും. യുവത്വത്തിന്റെ ആവേശത്തില്‍ ജിഹാദിനായി പുറപ്പെടുമ്പോള്‍ അവരുടെ ഉറ്റവര്‍ നാട്ടില്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ഒറ്റപ്പെടലുകളും ചിത്രം വളരെ ഭംഗിയായി പറയുന്നു. (സിറിയയിലേക്കോ കശ്മീരിലേക്കോ ജിഹാദിനായി പുറപ്പെടും മുന്‍പ് യുവതീ യുവാക്കള്‍ ഈ ചിത്രമൊന്ന് കാണുന്നത് നല്ലതാണ്). മാധ്യമ പ്രവര്‍ത്തകയുടെ അശ്രദ്ധയില്‍ നിന്നും കദീജയുടെ അമ്മ തന്റെ മകന്‍ മരിച്ചുവെന്ന സത്യം തിരിച്ചറിയുന്നു. തുടര്‍ന്ന് അമ്മയും മരണത്തിലേക്ക്. പിന്നെ കദീജയ്‌ക്ക് ജീവിക്കാന്‍ ഒരേ ഒരു മാര്‍ഗം മാത്രം, വ്യഭിചാരം. പല പേരുകളില്‍ പലയിടത്ത് അവള്‍ ആ ജോലിചെയ്യുന്നു. ഒടുവില്‍ ആരോ ഉദരത്തില്‍ നല്‍കിയ കുഞ്ഞിനെ പ്രസവിക്കാന്‍ അവള്‍ തീരുമാനിക്കുന്നു, ജോലി ഉപേക്ഷിക്കുന്നു.  ഗര്‍ഭിണിയായ കദീജയ്‌ക്കൊപ്പം മുല്ലാക്കയും ചേരുന്നു. തന്റെ നാട്ടിലെത്തി അമ്മയുടെയും അച്ഛന്റെ അനുജന്റെ മരണാനന്തര ചടങ്ങ് നടത്തണമെന്ന കദീജയുടെ ആഗ്രഹത്തിന് മുല്ലാക്ക സമ്മതം മൂളുന്നു. എന്നാല്‍ മരണാനന്തര ചടങ്ങെന്നു പറഞ്ഞാല്‍ സമുദായം സഹകരിക്കില്ല. ഭീകരന്റെ മരണ ചടങ്ങല്ലേ. അതിനാല്‍ നോമ്പ് തുറ എന്ന പേരില്‍ അവര്‍ ആളുകളെ ക്ഷണിക്കുന്നു.  

അതിനിടെ കദീജ നാട്ടിലെത്തിയ വിവരമറിയുന്ന പോലീസ് കദീജയെ ചോദ്യം ചെയ്യാനെന്ന വ്യാജേന രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു. ലൈംഗിക ചൂഷണമാണ് ലക്ഷ്യം. ബലപ്രയോഗത്തിനിടയില്‍ അടിവയറ്റില്‍ മര്‍ദ്ദനമേല്‍ക്കുന്ന കദീജയുടെ ഗര്‍ഭം അലസുന്നു. ആശുപത്രിവാസത്തിന് ശേഷം കദീജ വീണ്ടും  നോമ്പുതുറയിലേക്ക്. അവിടെ ക്ഷണിക്കപ്പെടുന്നത് സമൂഹത്തിലെ ഉന്നതര്‍ മാത്രം. പാതിരിയും പൂജാരിയും മുല്ലാക്കയും നിയമജ്ഞനും നിയമപാലകനും തുടങ്ങി സമൂഹത്തിലെ ഉന്നതര്‍. അവര്‍ക്കായി തയ്യാറാക്കുന്ന ബിരിയാണിയില്‍ തന്റെ ചാപിള്ളയെ ചേര്‍ത്ത് നല്‍കി അവള്‍ മുഴുവന്‍ പുരുഷ സമൂഹത്തോടും പ്രതികാരം ചെയ്യുന്നു.  

തന്നില്‍ തൃപ്തി കണ്ടെത്താനാകാത്ത ഭര്‍ത്താവിനും, തന്നെ ആര്‍ത്തിയോടെ നോക്കിയ സമൂഹത്തിനും അവള്‍ നല്‍കുന്ന മധുര പ്രതികാരം. കഥാന്ത്യത്തില്‍ തന്റെ മുന്‍ ഭര്‍ത്താവുമായുള്ള ലൈംഗികതയും അവളുടെ പ്രതികാരമാണ്. ഭാര്യയോടുള്ള ലൈംഗികാധിപത്യം പരസ്ത്രീകളോടുണ്ടാകില്ല, അവിടെ പുരുഷന്‍ അടിമയാണെന്നും സജിന്‍ ബാബു ഈ രംഗത്തിലൂടെ പറഞ്ഞ് വെയ്‌ക്കുന്നു.  

സംഭവങ്ങളുടെ പ്രതീകവത്കരണമല്ല സജിന്‍ ബാബുവിന്റേത്. കൃത്യമായ അവതരണം. അതിന് തയ്യാറായ അഭിനേതാക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിന്റെ പൂര്‍ണ്ണതയ്‌ക്ക് കനി കുസൃതി എടുത്തിരിക്കുന്ന വെല്ലുവിളി പുരസ്‌കാരത്തില്‍ ഒതുങ്ങുന്നതല്ല. സജിന്‍ ബാബുവിനെ ദേശീയ പുരസ്‌കാര നിറവിലെത്തിച്ച ബിരിയാണി സംസ്ഥാന പുരസ്‌കാര നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടത് പ്രമേയത്തിന്റെ ചൂടുകാണ്ട് തന്നെ. കപട മതേതര മുഖങ്ങള്‍ക്ക് ഇത്തരം ചിത്രങ്ങളെ അംഗീകരിക്കാന്‍ പ്രയാസമാണല്ലോ?

Tags: Biriyani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി റെഡിയായിട്ടുണ്ട്, ഇനി ദാവത്ത് ആകാം…ദല്‍ഹിസ്ഫോടനം നടത്തിയ ഭീകരരുടെ കോഡുകളായ ബിരിയാണിയും ദാവത്തും എന്താണ് ?

Kerala

ബിരിയാണിയില്‍ ചത്ത പഴുതാര, ഹോട്ടലിനും സൊമാറ്റോയ്‌ക്കും പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

Kerala

ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു: പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ത്തല്ല്

Kerala

ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ: എറണാകുളത്ത് അന്‍പതോളം പേര്‍ ചികിത്സ തേടി

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.