Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇപി ജയരാജന്റെ രാഷ്‌ട്രീയ വനവാസത്തിന് പിന്നില്‍ പിണറായിയോടുള്ള അതൃപ്തി; കണ്ണൂര്‍ രാഷ്‌ട്രീയം കലങ്ങി മറിയുന്നു

നേരത്തെ ജില്ലയിലെ എല്ലാ കാര്യങ്ങളും ഇ.പിയോട് ആലോചിച്ച് തീരുമാനിച്ചിരുന്ന പിണറായി ഇത്തവണ കേന്ദ്രക്കമ്മറ്റിയംഗം എം.വി. ഗോവിന്ദനെ ഉപയോഗിച്ചാണ് തീരുമാനങ്ങളെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 11:21 am IST
inKerala

 കണ്ണൂര്‍: സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിനില്ലെന്ന വ്യവസായ മന്ത്രി ഇ.പി. ജയരജന്റെ അനവസരത്തിലുള്ള പരസ്യപ്രസ്താവന പിണറായിയോടുള്ള അതൃപ്തികൊണ്ടെന്ന് സൂചന. ഇടത് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പിയുടെ തിരിച്ച് പോക്കില്‍ പാര്‍ട്ടിക്കകത്തും ആശങ്കയുണ്ട്. പിണറായിയുടെയും കോടിയേരിയുടെയും വലംകൈയായി നിന്ന ജയരാജത്രയത്തില്‍ പി. ജയരാജനെ സിപിഎം സംഘടനാ ചുമതലയില്‍ നിന്ന് നേരത്തെ തന്നെ ഏറെക്കുറെ മാറ്റി നിര്‍ത്തിക്കഴിഞ്ഞു.  

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഇ.പിക്ക് ഏറെക്കുറെ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെങ്കിലും പിണറായി വിജയനുമായുള്ള അടുത്ത ബന്ധവും കേന്ദ്രക്കമ്മറ്റിയംഗമെന്ന പരിഗണനയും തുണയാകുമെന്നാണ് പ്രതീക്ഷിച്ചിരുത്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ല്‍മന്ത്രിസഭയിലെ രണ്ടാമനെന്ന അനുകൂല ഘടകവും ഇ.പിക്ക് ഉണ്ടായിരുന്നു. എന്നാല്‍ല്‍ ഇതൊന്നും പരിഗണിക്കാതെയാണ് രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ അവസരമില്ലെന്ന പൊതുമാനദണ്ഡമുണ്ടാക്കി പിണറായി സമര്‍ത്ഥമായി ഇ.പിയെ വെട്ടിയത്. കല്ല്യാശ്ശേരിയില്‍ പി.കെ. ശ്രീമതിയെ മത്സരിപ്പിക്കാനുള്ള ഇ.പിയുടെ നീക്കവും പിണറായി മുളയിലേ നുള്ളി. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ചില ഇടപാടുകളിലും ബന്ധുനിയമന വിവാദങ്ങളിലുമുള്‍പ്പടെ  പിണറായിക്ക് ഇ.പി. ജയരാജനോട് അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് സീറ്റ് നിഷേധത്തിനും ജയരാജന്റെ പരസ്യനിലപാടിനും കാരണമെന്നാണ് സൂചന.  

നേരത്തെ ജില്ലയിലെ എല്ലാ കാര്യങ്ങളും ഇ.പിയോട് ആലോചിച്ച് തീരുമാനിച്ചിരുന്ന പിണറായി ഇത്തവണ കേന്ദ്രക്കമ്മറ്റിയംഗം എം.വി. ഗോവിന്ദനെ ഉപയോഗിച്ചാണ് തീരുമാനങ്ങളെടുത്തത്. ഭാര്യ ശ്യാമള ടീച്ചര്‍ക്ക് സീറ്റ് സംഘടിപ്പിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തിയ എം.വി. ഗോവിന്ദന് തന്നെ സീറ്റ് നല്‍കിയ പിണറായി കണ്ണൂര്‍ ലോബിയെ ഞെട്ടിക്കുകയും ചെയ്തു. ഒരേ സമയം പി. ജയരാജനെയും ഇ.പി. ജയരാജനെയും സമര്‍ത്ഥമായി വെട്ടി നിരത്തുകയായിരുന്നു പിണറായി. കണ്ണൂര്‍ ലോബിയിലെ തന്റെ ശക്തരായ രണ്ട് അനുയായികളെ വെട്ടി നിരത്തിയ പിണറായിയുടെ അടുത്ത നീക്കമെന്തെന്ന് വ്യക്തമല്ല.  

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട പി. ജയരാജന് പിന്നീട് സംഘടനാ ചുമതലയൊന്നും നല്‍കിയില്ലൈന്ന് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ല്‍സീറ്റ് നിഷേധിക്കുകയും ചെയ്തു. പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പരസ്യ പ്രതികരണമുണ്ടായപ്പോള്‍ തുടക്കത്തില്‍തന്നെന്നഅടിച്ചമര്‍ത്തിയെങ്കിലും കഴിഞ്ഞ ദിവസം പിണറായി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജെ. ആര്‍മി ബോര്‍ഡ് വെച്ചതില്‍ പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ട്. പി.ജെ ആര്‍മിയെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും പി.ജയരാജന്റെ പൂര്‍ണമായ പിന്തുണയിലാണ് പ്രവര്‍ത്തനങ്ങളെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ട്. പി.ജെ ആര്‍മി ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനിടെയാണ് ഇ.പി. കഴിഞ്ഞ ദിവസം അധികാര രാഷ്‌ട്രീയ വനവാസം പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്.

ജയരാജത്രയത്തില്‍ എം.വി. ജയരാജന്‍ മാത്രമാണ് ഇപ്പോള്‍ സംഘടനയില്‍ പിണറായിയുടെ വിശ്വസ്തനായുള്ളത്. തെരഞ്ഞെടുപ്പ് സമയത്തെ ഇത്തരം വെട്ടി നിരത്തലുകളും പരസ്യ നിലപാടുകളും അന്തിമ ഫലത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. മത്സരിക്കുന്നത് ഓരോ ആളുടെയും വ്യക്തിപരമായ കാര്യമാണെന്നും ഇ.പിയുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.  

സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ഇ.പി. ജയരാജന്റെ പരസ്യ നിലപാട് പാര്‍ട്ടി കേന്ദ്രങ്ങളില്‍ല്‍അമ്പരപ്പുണ്ടാക്കിയിട്ടുണ്ടെങ്കിലും വിശദീകരണം ചോദിക്കലുള്‍പ്പടെ തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന.

Tags: Pinarayi Vijayankannurpinarayiഇ.പി. ജയരാജന്‍cpimപി.ജെ. ആര്‍മി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.