Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരേയൊരു ഗൗരിയമ്മ; തീയില്‍ കുരുത്തതായിരുന്നു, പക്ഷേ വിഭാഗീയതയുടെ ചൂടേറ്റ് വാടി

87ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും എന്നായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 04:03 pm IST
in Kerala

അന്നൊരിക്കല്‍ ഗൗരിയമ്മയോട് അവര്‍ ചോദിച്ചു, പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നോ അതോ ഭര്‍ത്താവിനൊപ്പമോ? ഉത്തരം കണ്ടെത്താന്‍ അവര്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല, പാര്‍ട്ടിക്കൊപ്പമെന്ന് മറുപടി.

അത് കാലം 1964. കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളരുന്നു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മിനൊപ്പമായിരുന്നു ഗൗരിയമ്മ. ഭര്‍ത്താവ് ടി.വി.തോമസ് സിപിഐക്കൊപ്പവും. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ഗൗരിയമ്മയാണ്. ആദ്യ മന്ത്രി ദമ്പതികള്‍ ഗൗരിയമ്മയും ടി.വി.തോസും. 57 ലായിരുന്നു ഇരുവരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തതും ജീവിതത്തില്‍ ഒരുമിച്ചതും. 64ല്‍ പാര്‍ട്ടിക്കൊപ്പം ആ ജീവിതങ്ങളും വഴിപിരിഞ്ഞു.  

ഗൗരിയമ്മ പിന്നെയും പലവട്ടം മന്ത്രിയായി. 67ലെ ഇഎംഎസ് മന്ത്രിസഭയില്‍, 80ലെയും 87ലെയും നായനാര്‍ മന്ത്രിസഭകളില്‍. പിന്നെ 2001ലെ യുഡിഎഫ് മന്ത്രിസഭയിലും. തീയില്‍ കുരുത്തതായിരുന്നു കെ.ആര്‍. ഗൗരി എന്ന ഗൗരിയമ്മ. പക്ഷേ 94 ല്‍ വിഭാഗീയതയുടെ ചൂടേറ്റ് വാടി. അങ്ങനെയാണ് ഗൗരിയമ്മ യുഡിഎഫിലെത്തിയത്.

87ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും എന്നായിരുന്നു. പക്ഷേ കെ.ആര്‍. ഗൗരിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎമ്മിലെ പുരുഷ മേധാവികള്‍ ഒരുക്കമായിരുന്നില്ല. ഉറങ്ങിക്കിടന്ന നായനാരെ വിളിച്ചുണര്‍ത്തി മുഖ്യമന്ത്രിയാക്കി. ഗൗരിയമ്മ വ്യവസായ മന്ത്രിയും. നായനാര്‍ അന്ന് നിയമസഭാംഗം പോലുമായിരുന്നില്ല. പാര്‍ട്ടിയോട് ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോയ ഗൗരിയമ്മ 94ല്‍ പാര്‍ട്ടിക്ക് പുറത്തായി. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന തോട്ടണ്ടി ഇറക്കുമതിയില്‍ സിപിഎം നേതാക്കള്‍ വന്‍തുക കോഴവാങ്ങിയെന്ന വെളിപ്പെടുത്തലാണ് പുറത്താക്കലില്‍ കലാശിച്ചത്. ഈ അഴിമതി ഇ.എം.എസിന് അറിയാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.  

പാര്‍ട്ടിക്ക് വേണ്ടി ജീവിതം ത്യജിച്ച ഗൗരിയമ്മയെ പക്ഷേ പാര്‍ട്ടി കൈയൊഴിഞ്ഞു. പുതിയൊരു ഒറ്റയാള്‍ പാര്‍ട്ടിയുടെ ജനനമായിരുന്നു അത്. ജനാധിപത്യ സംരക്ഷണ സമിതി. ഗൗരിയമ്മയും ജെഎസ്എസും യുഡിഎഫിന്റെ ഭാഗമായി. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ അവര്‍ കൃഷിമന്ത്രിയായി. 2004ല്‍ ആന്റണിയുടെ രാജിയെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും ഗൗരിയമ്മ മന്ത്രിസഭയില്‍ തുടര്‍ന്നു.  

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അമ്മGouriyammaനിയമസഭാ തെരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയില്‍ നിന്നും രാജിവെയ്‌ക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് സുരേഷ് ഗോപി : ഹരീഷ് പേരടി

Kerala

കോണ്‍ട്രാക്ട് പാലിക്കുന്നില്ല; സെറ്റുകളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു; നടന്‍ ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗത്തിനെയും വിലക്കി സിനിമ സംഘടനകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല; വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ്സില്‍ കൂട്ടരാജി

Mollywood

സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്‌ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മയ്‌ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്‌

Entertainment

വിദേശത്തെ പരിപാടികള്‍ക്ക് നികുതി വെട്ടിപ്പ് നടത്തിയതായി സംശയം: എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്ത് ജിഎസ്ടി

പുതിയ വാര്‍ത്തകള്‍

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.