Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ആത്മനിര്‍ഭര കേരളത്തിലേക്ക്

കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമായി വ്യത്യസ്തമായ സമീപനവും വ്യക്തമായ നയങ്ങളും പ്രായോഗികമായ പദ്ധതികളുമാണ് എന്‍ഡിഎയുടെ പ്രകടനപത്രികയിലുള്ളത്. ലൗജിഹാദ് തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന പ്രഖ്യാപനംതന്നെ ഇടതു-വലതു മുന്നണികളില്‍ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ നയമെന്ന് വ്യക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 05:00 am IST
inEditorial

ആറ് പതിറ്റാണ്ടായി കേരളം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു-വലതു മുന്നണികള്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തെരഞ്ഞെടുപ്പുകള്‍ തോറും ഇരുമുന്നണികളും പുറത്തിറക്കിക്കൊണ്ടിരിക്കുന്ന പ്രകടനപത്രികകള്‍ക്കും ഇതേ സ്വഭാവമാണുള്ളത്. ജനങ്ങളുടെ മറവിയില്‍ വിശ്വാസമര്‍പ്പിച്ച് വാഗ്ദാനലംഘനങ്ങളുടെ പരമ്പരകളാണ് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന്റെയും, കോണ്‍ഗ്രസ്സ് നയിക്കുന്ന യുഡിഎഫിന്റെയും പ്രകടനപത്രികകള്‍. വോട്ടര്‍മാര്‍ക്കു മുന്നില്‍ പരസ്പരം എതിര്‍ക്കുന്ന പാര്‍ട്ടികള്‍ പിടിക്കുന്ന പലതരം കൊടികളുടെ നിറംമാറ്റംപോലും ഇടതു-വലതു മുന്നണികളുടെ പ്രകടന പത്രികകളില്‍ പ്രതിഫലിക്കാറില്ല. എല്‍ഡിഎഫ്, യുഡിഎഫ് എന്ന തലക്കെട്ട് ഒഴിവാക്കിയാല്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ പകര്‍പ്പെടുത്ത് ഇരുകൂട്ടര്‍ക്കും ഉപയോഗിക്കാം. തെരഞ്ഞെടുപ്പു കാലത്തെ ഒരു അനുഷ്ഠാനമെന്നതിനപ്പുറം നടപ്പാക്കാന്‍ ബാധ്യസ്ഥമായ ജനങ്ങള്‍ക്കു നല്‍കുന്ന ഉറപ്പായി പ്രകടനപത്രികയെ ഇടതു-വലതു മുന്നണികള്‍ കണക്കാക്കാറില്ല. ഭരിക്കാന്‍ എത്ര തവണ അവസരം കിട്ടിയാലും ചില കഞ്ഞിവീഴ്‌ത്തലുകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ചെയ്യാറുള്ളത്. ഇതില്‍ ഒരുതരത്തിലുള്ള കുറ്റബോധമോ ജാള്യതയോ മുന്നണി നേതാക്കള്‍ക്കുള്ളതായി ജനങ്ങള്‍ക്ക് തോന്നിയിട്ടില്ല.

ഇടതു-വലതു മുന്നണികള്‍ ഇതിനകം സ്വന്തം പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തിയ വാഗ്ദാനങ്ങളുടെ ഒരു ശതമാനമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ കേരളം എന്നേ സ്വര്‍ഗമാകുമായിരുന്നു. വികസനരാഹിത്യം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്‌മ എന്നിവയുടെ കാര്യത്തിലും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥ വരുമായിരുന്നു. എന്നാല്‍ ഇവയൊക്കെ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. വികലമായ നയങ്ങളും ആത്മാര്‍ത്ഥതയില്ലാത്ത സമീപനവുമാണ് ഇതിനു കാരണമെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇവിടെയാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയിരിക്കുന്ന പ്രകടനപത്രികയുടെ പ്രസക്തി. കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമായി വ്യത്യസ്തമായ സമീപനവും വ്യക്തമായ നയങ്ങളും പ്രായോഗികമായ പദ്ധതികളുമാണ് എന്‍ഡിഎയുടെ പ്രകടനപത്രികയിലുള്ളത്. ലൗജിഹാദ് തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന പ്രഖ്യാപനംതന്നെ ഇടതു-വലതു മുന്നണികളില്‍ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ നയമെന്ന് വ്യക്തമാക്കുന്നു. കേരളത്തിലെ ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങള്‍ കണ്‍മുന്നില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപത്തായിരുന്നിട്ടും ലൗജിഹാദിനെക്കുറിച്ച് ഇടതു-വലതു മുന്നണികള്‍ പ്രകടനപത്രികകളില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ല. ക്ഷേത്രങ്ങളുടെ ഭരണം രാഷ്‌ട്രീയ മുക്തമാക്കുമെന്ന് എന്‍ഡിഎ പ്രകടനപത്രികയില്‍ പറയുന്നതിനോടും ഇടതു-വലതു മുന്നണികള്‍ക്ക് മൗനമാണ്.

ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് എന്‍ഡിഎ പറയുമ്പോള്‍ അതൊരു വെറും വാക്കല്ല. ശബരിമലയുടെ സമഗ്ര വികസനത്തിനുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിരിക്കുന്നു. ഭൂരഹിതരായ പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കുമെന്ന പ്രഖ്യാപനം ഭൂപരിഷ്‌കരണത്തിലൂടെ വഞ്ചിക്കപ്പെട്ട അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നീതി ഉറപ്പുനല്‍കുന്നു. അഴിമതി നിര്‍മാര്‍ജനം ചെയ്ത് സദ്ഭരണവും വികസനവും ഉറപ്പുവരുത്തുന്ന കാര്യക്ഷമമായ നിര്‍ദേശങ്ങള്‍ എന്‍ഡിഎ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. പരമ്പരാഗത തൊഴില്‍ പ്രോത്സാഹിപ്പിക്കാന്‍ വിശ്വകര്‍മ ഗുരുകുലം സ്ഥാപിക്കുമെന്ന നിര്‍ദ്ദേശത്തിന് വലിയ പിന്തുണ ലഭിക്കും. ‘വീട്ടിലൊരു ചിത്രം നാട്ടിലൊരു ശില്‍പ്പം’ എന്ന സാംസ്‌കാരിക രംഗത്തെ പദ്ധതി ഭാവാത്മകമാണ്. കേരളത്തെ വ്യവസായ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായി ആകര്‍ഷകവും പ്രായോഗികവുമായ പദ്ധതികള്‍ മുന്നോട്ടുവച്ചിരിക്കുന്നു. എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവയും, മുഴുവന്‍ തൊഴില്‍ മേഖലയിലും മിനിമം വേതനവും ലഭ്യമാക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷാ നിര്‍ഭരമാണ്. ചുരുക്കത്തില്‍ ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയസമീപനമാണ് എന്‍ഡിഎയുടെ പ്രകടന പത്രികയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതാകട്ടെ ആത്മനിര്‍ഭര കേരളത്തിലേക്ക് നയിക്കുകയും ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.