തിരുവനന്തപുരം; നേമത്ത് ഇരു മുന്നണികള്‍ക്കും ഭയമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. ബിജെപിക്കെതിരെ കരുത്തന്മാരെ തേടിയത് അതുകൊണ്ടെന്ന് പൂങ്കുളത്ത് വനിതാ സംഗമത്തില്‍ കുമ്മനം പറഞ്ഞു.
ബിജെപിയാണ് രണ്ടു മുന്നണികള്‍ക്കും ശത്രു. ബിജെപിയെ തോല്പിക്കുകയാണ് മുഖ്യ അജണ്ട. വോട്ട് കച്ചവടമാണ് ഇവര്‍ പരസ്പരം നടത്തുന്നത്.
ബിജെപിയെ തോല്‍പ്പിക്കുകയെന്ന നിഷേധാത്മക രാഷ്ട്രീയമാണ് ഇരുവര്‍ക്കും. നേമത്തെ ജനത ഇത് തിരിച്ചറിയും. കുമ്മനം പറഞ്ഞു.
കേരളത്തിന് യതൊരുവിധ വികസനം ഇല്ലങ്കിലും സര്‍ക്കാരിന് മേനി നടിക്കാന്‍ 500 കോടിയുടെ പരസ്യ ധൂര്‍ത്താണ് നടത്തിയതെന്നും തിരുവല്ലത്തു നടന്ന വനിതാ സംഗമത്തില്‍ കുമ്മനം പറഞ്ഞു. പൊതുജനങ്ങളുടെ കാശുകൊണ്ട് മാധ്യമങ്ങളെ വിലയ്ക്കെടുക്കാനാണ് ഇത്രയേറെ പരസ്യധൂര്‍ത്ത്. കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ നയമാണ്. കേരളം ഇപ്പോള്‍ തുടര്‍ പ്രകൃതി ദുരിതത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പ്രളയ ദുരിതര്‍ക്ക് ഇനിയും വേണ്ടത്ര ആശ്വാസം എത്തിയിട്ടില്ല. ദുരിത ബാധിതരെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം നല്കിയ വിഭവങ്ങള്‍ പോലും കൊള്ളയടിച്ച സംസ്ഥാനമാണിത്.പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും മക്കള്‍ക്കും മാത്രമാണ് എന്തും. മക്കള്‍ രാഷ്ട്രീയവും മരുമക്കള്‍ രാഷ്ട്രീയവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: