കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മൊഴി നല്കിയ പോലീസുകാരികള്‍ അന്വേഷണ രഹസ്യം ചോര്‍ത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേ്റ്റ് ആരോപണം. ഇഡിക്കെതിരെ മൊഴി നല്കിയ പോലീസ് ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പരാതി. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡിജിപിക്ക് പരാതി നല്‍കും.
പ്രതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവര്‍തന്നെ അന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ആരോപണം. പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിജി വിജയന്, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോള്‍ എന്നീ സിവില്‍ പോലീസ് ഓഫീസര്‍മാരാണ് ഇഡിക്കെതിരേ മൊഴി നല്‍കിയത്.
പോലീസ് അസോസിയേഷന് ഉന്നതന്റെ ഇടപെടലിലാണ് പോലീസുകാരികള്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നായണ് അന്വേഷണ സംഘം ആരോപിക്കുന്നത്. രഹസ്യം ചോര്‍ത്തുന്നത് ക്രിമിനല്‍ ചട്ട പ്രകാരം കുറ്റമാണ്. അതേസമയം സ്വപ്ന സുരേഷിന്റെ സുരക്ഷയ്ക്ക് സംസ്ഥാന പോലീസിനെ ആവശ്യപ്പെടുന്നത് പുനരാലോചിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയാന്‍ സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദം ചെലുത്തി എന്നത് നിയമപരമായി നിലനില്‍ക്കുന്ന ഒന്നല്ല. കേസ് തെളിയിക്കാന്‍ പല ചോദ്യങ്ങളും ചോദിക്കും. അതിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്.
കൂടാതെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസുകാരിയുടെ മൊബൈല്‍ ഫോണില്‍നിന്ന് പുറത്തുള്ള പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായി സ്വപ്ന സുരേഷ് മൊഴി നല്കിയിട്ടുള്ളതാണ്. നിലവില്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: