തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന സിപിഎം പൊളിറ്റ്ബ്യൂറോ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്തവാനയോട് പുറം തിരിഞ്ഞ് പിണറായി.
ഹിന്ദുവോട്ടുകളില്‍ കണ്ണുനട്ട്, അല്‍പം മയപ്പെടുത്തിയാണ് പിണറായി തന്റെ നിലപാട് വെളിപ്പെടുത്തിയത്: സുപ്രീംകോടതിയുടെ അന്തിമ വിധി വന്ന ശേഷം വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്നായിരുന്നു പിണറായി നല്‍കിയ മറുപടി. അതേ സമയം, സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെക്കുറിച്ചുള്ള അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ മറുപടിയൊന്നും നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
നേരത്തെ ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ ‘വിപ്ലവകരമായ’ പ്രസ്താവന വന്നത്- ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നായിരുന്നു സീതാറാം യെച്ചൂരി ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം പ്രസ്താവിച്ചത്. ഈ പ്രസ്താവനയോട് പ്രതികരണം ആവശ്യപ്പെട്ടപ്പോള്‍ കടകംപള്ളി ഒരക്ഷരം ഉരിയാടാതെ മൗനം പാലിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മയപ്പെടുത്തല്‍ കണ്ട രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇതായിരുന്നു: ‘ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി സമ്മതിക്കണം’. സുപ്രീംകോടതി വിധി യുവതീപ്രവേശനത്തിന് അനുകൂലമായാല്‍ ആ വിധി നടപ്പാക്കുമോ എന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യമന്ത്രിക്ക് നേരെ തൊടുത്തുവിട്ട ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: