ലഖ്നൗ : ബംഗാളില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ സ്ത്രീ സുരക്ഷയ്ക്കും വികസനത്തിനും മുഖ്യ പ്രാധാന്യം നല്‍കിയിരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ ആശയമുള്ള സര്‍ക്കാരുകളാണ് ഭരണത്തില്‍ എത്തുന്നതെങ്കില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജന പ്രദമാകും. മിഡ്നാപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിയില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ സ്ത്രീ സുരക്ഷയ്ക്കും വികസനത്തിനുമായി കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്തിട്ടുണ്ട്. ബംഗാളിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഇതുപോലം മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
2014ല്‍ ബിജെപി അധികാരത്തില്‍ എത്തിയത് മുതല്‍ രാജ്യത്ത് എല്ലായിടത്തും മാറ്റം പ്രകടമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ പരാജയപ്പെടും. ബിജെപി വന്‍ വിജയത്തോടെ സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടായിസവും അരാജകത്വവുമാണ് ബംഗാളില്‍ നടപ്പാക്കുന്നത്. ഇനി 45 ദിവസം കൂടിയേ അവര്‍ക്കിത് തുടരാനാകൂ. മേയ് രണ്ടിന് തൃണമൂല്‍ സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: