Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനസ്സിനെ മാലിന്യ മുക്തമാക്കുക

ഭഗവദ്ഗീതയുടെ മാഹാത്മ്യത്തെക്കുറിച്ച് അതിന്റെ പ്രാരംഭത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ആറു ശ്ലോകമുള്ളതില്‍ മൂന്നാമത്തെ ശ്ലോകമാണ് മുകളില്‍ ഉദ്ധരിച്ചത്. നമ്മുടെ ശരീരത്തിനു പുറത്തുള്ള മാലിന്യം കളയാന്‍ നാം ദിവസവും കുളിക്കുന്നുണ്ട്. എന്നാല്‍ ഗീതയാകുന്ന സാഗരത്തില്‍ സ്‌നാനം ചെയ്യുക. അതും ഒരിക്കല്‍ മാത്രം മതി. ദുരിതപൂര്‍ണമായ ലൗകികജീവിതത്തില്‍ നിന്ന് മോചനം (മുക്തി) നേടാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2021, 05:00 am IST
inSamskriti

എസ്. ബി. പണിക്കര്‍

മലനിര്‍മോചനം പുംസാം

ജലസ്‌നാനം ദിനേദിനേ

സകൃത് ഗീതാംഭസി സ്‌നാനം

സംസാര മലമോചനം

ഭഗവദ്ഗീതയുടെ മാഹാത്മ്യത്തെക്കുറിച്ച് അതിന്റെ പ്രാരംഭത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ആറു ശ്ലോകമുള്ളതില്‍ മൂന്നാമത്തെ ശ്ലോകമാണ് മുകളില്‍ ഉദ്ധരിച്ചത്. നമ്മുടെ ശരീരത്തിനു പുറത്തുള്ള മാലിന്യം കളയാന്‍ നാം ദിവസവും കുളിക്കുന്നുണ്ട്. എന്നാല്‍ ഗീതയാകുന്ന സാഗരത്തില്‍ സ്‌നാനം ചെയ്യുക. അതും ഒരിക്കല്‍ മാത്രം മതി. ദുരിതപൂര്‍ണമായ ലൗകികജീവിതത്തില്‍ നിന്ന് മോചനം (മുക്തി) നേടാം.

ശ്രീകൃഷ്ണഭഗവാന്റെ മുഖത്തു നിന്ന് വിനിര്‍ഗളിച്ച ഭഗവദ്ഗീതയാകുന്ന ജലം പാനം ചെയ്താല്‍ പുനര്‍ജന്മം ഉണ്ടാകില്ല എന്നുകൂടി പിന്നാലെ പ്രസ്താവിക്കുന്നുണ്ട്.

ഒരു തടാകത്തിലേക്ക് നിരന്തരം കല്ലെറിഞ്ഞുകൊണ്ടിരുന്നാല്‍ നിരന്തരം അലകളും ഉണ്ടായിക്കൊണ്ടിരിക്കും. ഇതുപോലെ മനസ്സില്‍ ചിന്തകള്‍ തുടര്‍ച്ചയായി അലയടിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകും. അതുകൊണ്ടാണ് നമ്മുടെ മാനസം ശുദ്ധമാക്കി വയ്‌ക്കാന്‍ സദ്ഗ്രന്ഥപാരായണവും സജ്ജന സമ്പര്‍ക്കവും ദാനവും യോഗയും മറ്റും പൂര്‍വസൂരികള്‍ വിധിച്ചിട്ടുള്ളത്.

തൊലിപ്പുറത്തെ ശുദ്ധിയെക്കുറിച്ച് മാത്രമേ പലരും ചിന്തിക്കാറുള്ളൂ. അതിന് നമ്മള്‍ കുളിക്കുന്നു. എന്നാല്‍ ഇതുപോലെ അകവും മലിനമാകുന്നുണ്ട്. അതാരും അറിയുന്നില്ല. അവിടെ ഒരു ‘മാലിന്യവണ്ടി’ ഉണ്ടെന്ന് ഒരു രസികന്‍ എഴുതിക്കണ്ടു. കാമക്രോധലോഭാദികളാകുന്ന അഷ്ടകഷ്ടങ്ങളാണ് ഈ മാലിന്യങ്ങള്‍. മനസ്സിന്റെ സത്വരജസ്തമസ്സുകളെപ്പറ്റി വിശദമായി ഗീതയില്‍ പ്രതിപാദിക്കുന്നു. ഇവയില്‍ സത്വഗുണം വളര്‍ത്തിയെടുക്കാനായിരിക്കണം നമ്മുടെ യത്‌നങ്ങള്‍.

മനസ്സിന്റെ പ്രകൃത്യാലുള്ള ഭാവം സന്തോഷമാണ്. ഇപ്പോള്‍ ശാസ്ത്രവും അത് ശരിവയ്‌ക്കുന്നു. മനശ്ശാസ്ത്രജ്ഞര്‍ പറയുന്നത് ഓരോ വികാരത്തിനും ഓരോ ഹോര്‍മോണ്‍ (രാസാഗ്നി) പുറപ്പെടുവുക്കുന്നു എന്നാണ്. ചിലത് മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തേക്കാള്‍ രക്തം മലിനമാക്കുന്നവയാണ്. ചിന്തായാശ്ച ചിതായാശ്ചബിന്ദുമാത്ര വിശേഷതാ എന്നൊരു മഹദ്വാക്യമുണ്ട്.

ക്ഷേത്രദര്‍ശനവും യോഗയും മനസ്സിനെ അടക്കിവയ്‌ക്കാന്‍ ഉപയോഗിക്കാവുന്ന ചില മാര്‍ഗങ്ങളാണ്. മനസ്സ് ഒരു മര്‍ക്കടന്‍ ആണെന്ന് ശങ്കരാചാര്യര്‍ പറഞ്ഞത് ഓര്‍ക്കുക. ‘മാനസമടങ്ങാതെ മായയുമൊടുങ്ങീടാ മാനസമടങ്ങുമ്പോള്‍ മായയുമില്ലതാനും’ എന്നു ഭാഗവതം പറയുന്നു.

അതുകൊണ്ട് മനഃശുദ്ധിനേടാന്‍ ഭഗവദ്ഗീത പോലുള്ള ശ്രേഷ്ഠ രചനകള്‍ വായിക്കുക. അതിലെ ഏതെങ്കിലുമൊരു ശ്ലോകമെങ്കിലും ഹൃദിസ്ഥമാക്കി മനനം ചെയ്തു കൊണ്ടിരുന്നാല്‍ അത് വലിയൊരു നേട്ടമാകും.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.