Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പിണറായിക്കാലത്തെ പേമെന്റ് സീറ്റുകള്‍

ഇടതുപക്ഷ ചിന്താഗതിയുമായി യാതൊരു ആഭിമുഖ്യവുമില്ലാത്തവരും, വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ശത്രു പാളയത്തില്‍ നിലയുറപ്പിച്ചിരുന്നവരുമൊക്കെ ധനശക്തി ഒന്നുകൊണ്ടുമാത്രം മുന്നണി സ്ഥാനാര്‍ത്ഥികളായി മാറിയിരിക്കുന്ന കാഴ്ച കണ്ട് ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ അമ്പരക്കുന്നു. അപ്പോഴും തൊഴിലാളിവര്‍ഗ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ക്ക് കുലുക്കമൊന്നുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
inEditorial

സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വിഭാഗങ്ങളാണുള്ളത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നവരും സ്വതന്ത്രന്മാരും. എന്നാല്‍ വിജയരാഘവന്‍ എടുത്തു പറയാതിരുന്ന ഒരു വിഭാഗം കൂടി ഇതിലുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍നിന്നും പണം വാങ്ങി നല്‍കുന്ന പേമെന്റ് സീറ്റുകളാണിത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച നല്ലൊരു ശതമാനം സീറ്റുകളും ഈ വിഭാഗത്തില്‍പ്പെടുന്നതാണ്. ഇടതുപക്ഷ ചിന്താഗതിയുമായി യാതൊരു ആഭിമുഖ്യവുമില്ലാത്തവരും, വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ശത്രു പാളയത്തില്‍ നിലയുറപ്പിച്ചിരുന്നവരുമൊക്കെ ധനശക്തി ഒന്നുകൊണ്ടുമാത്രം മുന്നണി സ്ഥാനാര്‍ത്ഥികളായി മാറിയിരിക്കുന്ന കാഴ്ച കണ്ട് ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ അമ്പരക്കുന്നു. അപ്പോഴും തൊഴിലാളിവര്‍ഗ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ക്ക് കുലുക്കമൊന്നുമില്ല. നാല് വെള്ളിക്കാശിനൊന്നുമല്ല, കോടികള്‍ മറിയുന്ന ഇടപാടുകള്‍ നടത്തിയാണ് സീറ്റുകള്‍ മൊത്തമായി വില്‍ക്കുന്നത്. പാര്‍ട്ടി അണികളില്‍നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു തന്നെയാണ് വര്‍ഗശത്രുക്കള്‍ക്ക് ചുവപ്പുപരവതാനി വിരിച്ചിട്ടുള്ളതും, പാര്‍ട്ടി ചിഹ്നം പോലും അവര്‍ക്ക് അടിയറവച്ചിട്ടുള്ളതും.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി.വി. ശ്രീനിജനാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറയ്‌ക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ശ്രീനിജന്‍. അന്ന് ശ്രീനിജന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത സിപിഎമ്മാണ് ഇപ്പോള്‍ ലജ്ജയില്ലാതെ മലക്കംമറിഞ്ഞിരിക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് വിട്ട ശ്രീനിജനെ സിപിഎം വാരിപ്പുണരുന്നതിനു പിന്നില്‍ പണശക്തി ഒന്നുമാത്രമാണെന്ന് അറിയാത്തവരില്ല. 30 കോടി രൂപയ്‌ക്കാണ് സീറ്റു വിറ്റതെന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കാരില്‍നിന്നുതന്നെ ഉയര്‍ന്നിട്ടും സിപിഎം നേതൃത്വം കനത്ത മൗനം പാലിക്കുകയാണ്. മഴ പെയ്തപ്പോള്‍പ്പോലും സിപിഎമ്മിന്റെ ഏതെങ്കിലും ഒരു പാര്‍ട്ടി ഓഫീസിന്റെ വരാന്തയിലെങ്കിലും കയറിനിന്നിട്ടില്ലാത്ത ശ്രീനിജനെ സ്വന്തം ജനപ്രതിനിധിയാക്കാന്‍ ‘തൊഴിലാളിവര്‍ഗ’ നേതൃത്വം കാണിച്ച താല്‍പ്പര്യം അവരുടെ തനിനിറമാണ് പുറത്തുകൊണ്ടുവരുന്നത്.

കുന്നത്തുനാടിനെക്കാള്‍ പരിഹാസ്യമാണ് പിറവം മണ്ഡലത്തില്‍ അരങ്ങേറിയ നാടകങ്ങള്‍. ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ്സിന് നല്‍കിയ സീറ്റില്‍ പാര്‍ട്ടിയുടെ യുവനേതാവ് ജില്‍സ് പെരിയപുറം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. പക്ഷേ സ്ഥാനാര്‍ത്ഥിയായതാവട്ടെ സിപിഎം യുവ നേതാവായ സിന്ധുമോള്‍ ജേക്കബും! മത്സരിക്കുന്നതാകട്ടെ കേരള കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നത്തിലും!! കേരള രാഷ്‌ട്രീയത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത തരംതാണ നടപടിയാണിത്. പണത്തിന്റെ ശക്തിയാല്‍ പിറവം മണ്ഡലവും പേമെന്റ് സീറ്റായി മാറിയതിന്റെ ലീലാവിലാസങ്ങളാണ് ഇവയൊക്കെയും. വയനാട്ടിലെ ബത്തേരി മണ്ഡലത്തില്‍ ഇന്നലെ വരെ കോണ്‍ഗ്രസ്സ് നേതാവായിരുന്ന എം.എസ്. വിശ്വനാഥനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതും പണശക്തിക്ക് കീഴടങ്ങലാണ്. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതാവും, ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇ.എ. ശങ്കരന്‍ രാജി വച്ചിരിക്കുന്നത് സിപിഎം നേതൃത്വത്തെ തെല്ലും അലോസരപ്പെടുത്തുന്നില്ല. കൊടുവള്ളിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന കാരാട്ടു റസാഖും, നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അന്‍വറുമൊക്കെ വി.എസ്. അച്യുതാനന്ദന്റെ ഭാഷയില്‍ വെറുക്കപ്പെട്ടവരാണ്. ശതകോടീശ്വരന്മാരായ ഇവര്‍ സീറ്റുറപ്പിച്ചതിന്റെ രഹസ്യം പറഞ്ഞറിയിക്കേണ്ടതില്ല. പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകള്‍ നേതാക്കളായി വിഹരിക്കുന്ന ഒരു പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലാണ് അദ്ഭുതം. ഇല്ലാത്തവന്റെ പാര്‍ട്ടിയെന്ന് ഇപ്പോഴും ഊറ്റംകൊള്ളുന്നവരുടെ ഭീകരമായ കാപട്യമാണ് ഇവിടെ വെളിപ്പെടുന്നത്. ഇതൊക്കെ തിരിച്ചറിയുന്ന ജനങ്ങള്‍ ഇവരെ പാഠം പഠിപ്പിക്കാതിരിക്കില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.