ജനസംഘക്കാരും പിന്നെ ബിജെപിക്കാരും പള്ളി പൊളിപ്പന്മാരാണ്. ഇവരുടെ സ്ഥാനാര്‍ത്ഥികള്‍ തോറ്റേ തീരൂ. എണ്‍പതുകളില്‍ ബിജെപി പ്രതിയോഗികള്‍ നാടെങ്ങും സംഘടിതമായി പ്രചരിപ്പിച്ചത് ഇതാണ്. മറുപടി നല്‍കിയത് കെ.ജി. മാരാര്‍ജി. കാസര്‍കോട് തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നടുവില്‍ നിന്ന് മാരാര്‍ജി പറഞ്ഞത് ഇങ്ങനെ;
”ഇക്കുറി ഞങ്ങള്‍ രണ്ട് പള്ളി പൊളിക്കും.” ജനക്കൂട്ടം കാതുകൂര്‍പ്പിച്ചു. ചിലര്‍ക്ക് അത്ഭുതം. മറ്റ് ചിലര്‍ക്ക് ആശങ്ക. മാരാര്‍ജി വിശദീകരിച്ചു. ”ഒന്ന് കടന്നപ്പള്ളി. മറ്റേത് മുല്ലപ്പള്ളി.” രണ്ട് രാമചന്ദ്രന്മാരും അന്ന് സ്ഥാനാര്‍ത്ഥികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: