കാസര്‍കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം സൈബര്‍ സഖാക്കള്‍ വ്യാപകമായ ഒരു പ്രചരണം അടിച്ചു വിടുന്നു. കാസര്‍കോട് നഗരത്തില്‍ സ്ഥിതിചെയ്യുന്ന മല്ലികാര്‍ജ്ജുന ക്ഷേത്ര പുനര്‍നിര്‍മാണത്തിന് ദേവസ്വം ബോര്‍ഡ് കോടികള്‍ നല്‍കിയെന്നാണ് സോഷ്യല്‍ മീഡികളില്‍ വ്യാജ പ്രചരണം അടിച്ചു വിടുന്നത്. 2019 മാര്‍ച്ച് 8 മുതല്‍ 16 വരെയാണ് മല്ലികാര്‍ജുന ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠയും അഷ്ടബന്ധ ബ്രഹ്മ കലശം നടന്നത്.
4 കോടി 50ലക്ഷം രൂപയാണ് ക്ഷേത്ര ഗോപുര നിര്‍മ്മാണം, ക്ഷേത്രം, അഷ്ടബന്ധബ്രഹ്മ കലശം, പുന:പ്രതിഷ്ഠാ തുടങ്ങിയവയ്ക്ക് ചെലവായത്. ക്ഷേത്ര ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ധനസഹായ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയ്യാറായില്ല. ഒരു രൂപ പോലും സഹായം അനുവദിക്കാത്തില്‍ ഭക്തര്‍ക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
മല്ലികാര്‍ജുന ക്ഷേത്രം കേരളത്തില്‍ അറിയപ്പെടുന്ന ക്ഷേത്രങ്ങില്‍ ഒന്നാണ്. 1984ല്‍ അഷ്ടബന്ധബ്രഹ്മകലശം നടന്നത്. 30 വര്‍ഷത്തിന് ശേഷം നടന്ന ദേവപ്രശ്നത്തില്‍ ക്ഷേത്രം പൂര്‍ണമായും നവീകരിച്ച് പുന:പ്രതിഷ്ഠാ അഷ്ടബന്ധബ്രഹ്മ കലശം നടത്തണമെന്ന് കണ്ടിരുന്നു. ഇതുവരെ ദേവസ്വം ബോര്‍ഡ് ക്ഷേത്ര നവീകരണത്തിന് വേണ്ടി തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തില്‍ ഹൈന്ദവ സംഘടനാ നേതാക്കളെ ഉള്കൊള്ളിച്ചുകൊണ്ട് 2015ല്‍ ജനകീയ കമ്മറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തു. പ്രതിഷ്ഠാ ഉത്സവസമയങ്ങളില്‍ ഹന്ദു സംഘടനാ നേതാക്കളായ വത്സന് തില്ലങ്കേരി, ശശികല ടീച്ചര്‍, കല്ലട്ക്ക പ്രഭാകരഭട്ട് തുടങ്ങിയവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
സാംസാരിക സമ്മേളനങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധികളെ ക്ഷണിച്ചിട്ട് ഒരാളും ക്ഷേത്രത്തില്‍ വരാന്‍ തയ്യാറായിരുന്നില്ല. ജീര്‍ണോദ്ധാരണ സമിതിയുടെ അധ്യക്ഷന്‍ മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് ഡോ.അനന്ത കാമത്ത,് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.മുരളീധരന് ജന.സെക്രട്ടറിയും, സി.വി.പൊതുവാളിന്റെയും നേതൃത്വത്തില്‍ കാസര്‍കോട്ടേയും കര്‍ണാടകയിലേയും ഹിന്ദു വിശ്വസികളെ നേരില്‍ കണ്ടും വീടുകള്‍ തോറും കയറി ഇറങ്ങി പണം സമാഹരിച്ചാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം നടത്തിയത്.
നിര്‍മ്മാണത്തിന്റെ ഒരുഘട്ടത്തിലും സഹകരിക്കാന്‍ തയ്യാറാവാത്ത സിപിഎം വ്യാജ പ്രചരണവുമായി രംഗത്ത് വരുന്നത് വിശ്വാസികളുടെ വോട്ട് നേടുകയെന്ന ലക്ഷ്യത്തോടെയാണ്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ വികസന പരമായി ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാതിരിക്കുമ്പോള്‍ ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: