Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവരാത്രിവ്രതമാഹാത്മ്യവും അനുഷ്ഠാനവും

ജ്യോതിഷാനുസാരം ഈ ദിനത്തില്‍ ചന്ദ്രന്‍ സൂര്യനോട് എറ്റവും അടുത്തായിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 05:00 am IST
inSamskriti

സ്വാമി ശാരദാനന്ദ സരസ്വതി

ഭാരതം വ്രതങ്ങളുടേയും ഉത്സവങ്ങളുടേയും നാടാണ്. വര്‍ഷത്തിലെ എല്ലാ ദിവസവും ഭാരതത്തിന്റെ ഏതെങ്കിലും കോണില്‍ എന്തെങ്കിലും ഉത്സവവ്രതങ്ങള്‍ ഉണ്ടായിരിക്കുമെന്നതാണ് ഈ ദേശത്തിന്റെ പ്രത്യേകത.

‘വ്രിയതേ ഇതി വ്രതം’ എന്നാണ് വ്രതശബ്ദനിഷ്പത്തി. യാതൊന്നിന്റെ വരണം, ഗ്രഹണം, അനുപാലനം, ആചരണം, അനുഷ്ഠാനം ചെയ്യപ്പെടുന്നുവോ അത് വ്രതം. പുണ്യത്തെ ഉണ്ടാക്കുന്ന ഉപവാസം, നിയമം, നിഷ്ഠ, അനുഷ്ഠാനം, നിയമനം, നിഷിദ്ധവസ്തുക്കളുടെ വര്‍ജ്ജനം, സങ്കല്പം, സംയമനം, നിയമവിധി, കര്‍ത്തവ്യമായ കര്‍മ്മം എന്നിങ്ങനെ അനേകാര്‍ത്ഥങ്ങള്‍ ആ പദത്തിനുണ്ട്.

ജീവരൂപിയായ ചന്ദ്രന്‍  ശിവരൂപിയായ സൂര്യന്‍  

കുംഭമാസത്തിലെ അഥവാ മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി രാത്രി പകുതിയെങ്കിലും വരുന്നദിവസത്തെയാണ് മഹാശിവരാത്രി എന്നു പറയുന്നത്. ശിവന്റെ രാത്രി ശിവരാത്രി. ചതുര്‍ദ്ദശി തിഥിയുടെ അധിഷ്ഠാന ദേവത  ശിവനാണ്. അതുകൊണ്ട് തന്നെ ചതുര്‍ദ്ദശി വരുന്ന എല്ലാ രാത്രികളും വിശിഷ്യ കൃഷ്ണപക്ഷചതുര്‍ദ്ദശി രാത്രികളെല്ലാം ശിവരാത്രികള്‍ തന്നെയാണ്. എന്നാല്‍ മാഘ/കുംഭമാസ കൃഷ്ണചതുര്‍ദ്ദശി ശിവസംബന്ധിയായ അനേക ദിവ്യോത്സവങ്ങള്‍ നടന്ന ദിനമായതിനാല്‍ ‘മഹാശിവരാത്രി’ എന്നറിയപ്പെടുന്നു. വിവിധപുരാണാനുസാരം ബ്രഹ്മവിഷ്ണുമാര്‍ക്കുമുമ്പില്‍ ഭഗവാന്‍ അഗ്നിലിംഗമായവതരിച്ചതും, സാഗരമഥനസമയത്ത് കാകോളം ഭക്ഷിച്ചതും, നടരാജനായി നൃത്തമാടി മുനികള്‍ക്ക് പരമസത്യമറിയിച്ചതും, ത്രിപുരന്മാരെ സംഹരിച്ചതും, ശ്രീപാര്‍വ്വതിയെ വേളികഴിച്ചതുമെല്ലാം ഈ  പുണ്യദിനത്തിലാണെന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

ജ്യോതിഷാനുസാരം ഈ ദിനത്തില്‍ ചന്ദ്രന്‍ സൂര്യനോട് എറ്റവും അടുത്തായിരിക്കും.  

അങ്ങനെ ജീവരൂപിയായ ചന്ദ്രന്‍ ശിവരൂപിയായ സൂര്യനോട് യോജിക്കുന്നതിനാല്‍ ആ രാത്രി മഹാശിവരാത്രിയായി പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നു. നിരാകാരരൂപിയായ ശിവതത്വം ലോകകല്യാണാര്‍ത്ഥം സാകാരരൂപിയായി അവതരിച്ച ഈ മഹാശിവരാത്രിയില്‍  ശ്രീഭഗവാന്‍ നമ്മെ കാമ, ക്രോധ, ലോഭ, മോഹ മദ, മാത്സര്യാദി വികാരങ്ങളില്‍ നിന്നെല്ലാം മുക്തനാക്കി പരമസുഖ, ശാന്തി, ഐശ്വര്യാദികളെ പ്രദാനം ചെയ്ത് ധന്യരാക്കുന്നു.  

ശിവരാത്രിവ്രതാനുഷ്ഠാനം

വ്രതാനുഷ്ഠാന പ്രധാനമായ ശിവരാത്രി ആന്തരികമായ ആറ് വ്രതങ്ങളോടെയും ബാഹ്യമായ ആറ് വ്രതങ്ങളോടെയും ആചരിക്കണം. അഹിംസ, സത്യം, ബ്രഹ്മചര്യം, ദയ, ക്ഷമ, അനസൂയ എന്നിവയാണ് ആചരിക്കേണ്ട ആന്തരിക വ്രതങ്ങള്‍.

ഉപവാസം, ജാഗരണം, ജപം, നാലുയാമപൂജ, ശിവപുരാണപാരായണം, ശൈവഹോമം എന്നിവയാണ് ആറ് ആന്തരിക വ്രതങ്ങള്‍.  

ശിവരാത്രി ദിവസം അതിരാവിലെ എഴുന്നേറ്റ് സ്‌നാനാദികള്‍ കഴിഞ്ഞ് ശുഭ്രവസ്ത്രം ധരിച്ച് ഭസ്മമിട്ട് രുദ്രാക്ഷമാലയെ ശിരസ്സില്‍ വച്ച് ശേഷം കണ്ഠത്തില്‍ ധരിക്കണം. ശിവക്ഷേത്രത്തില്‍ പോയി ഭഗവാനെ ദര്‍ശിച്ച് കൂവളമാല, അഭിഷേകം മുതലായവ നടത്തണം.

‘ദേവ ദേവ മഹാദേവ  

നീലകണ്ഠ നമോസ്തുതേ

തവ പ്രസാദാത് ദേവേശ  

മുക്തിര്‍ മേളസ്തു സദാശിവ’

എന്ന് ജപിച്ച് ഭഗവാന് മൂന്ന് അര്‍ധപ്രദക്ഷിണം ചെയ്യണം. ഓം ഭവായ നമഃ, ശര്‍വ്വായ നമഃ, രുദ്രായ നമഃ, പശുപതേ നമഃ, ഉഗ്രായ നമഃ, മഹതേ നമഃ, ഭീമായ നമഃ, ഈശാനായ നമഃ എന്നീ എട്ടുമന്ത്രങ്ങള്‍ ജപിച്ച് ഭഗവാനെ നമസ്‌കരിക്കണം.  

വീട്ടില്‍ തിരിച്ചെത്തി വളരെ ശുദ്ധിയോടെ ഒരു വിളക്ക് നല്ലണ്ണയോ നെയ്യോ ഒഴിച്ച് ജ്യോതിര്‍ ലിംഗമെന്ന സങ്കല്പത്തോടെ കൊളുത്തി അടുത്ത ദിനം വരെ അഖണ്ഡമായി അണയാതെ സൂക്ഷിക്കണം. ആ ദീപത്തിനടുത്തിരുന്ന് ‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരി അയ്യായിരം തവണയെങ്കിലും ജപിക്കണം. ശിവസ്തുതികള്‍, ശിവസഹസ്രനാമം തുടങ്ങിയവയും ജപിക്കാം. ശിവപുരാണപാരായണം, ശിവകഥാശ്രവണം എന്നിവയില്‍ മുഴുകി ദിനം കഴിക്കണം.  

പ്രാര്‍ഥനാപൂര്‍വം  നാലുയാമങ്ങള്‍  

ഉപവാസമാണ് ശിവരാത്രിദിനത്തിന്റെ സവിശേഷത. ‘ഉപ സമീപേ വാസഃ ഉപവാസഃ’ ഭഗവാനെ മറക്കാതെ അവിടുത്തെ സമീപത്തില്‍ തന്നെ വസിക്കലാണ് ഉപവാസം. അന്നഗതപ്രാണരായ നാം ഒരു ദിനമെങ്കിലും ഭക്ഷണചിന്തവെടിഞ്ഞ് ഭഗവത് ചിന്തയോടെ വസിക്കണം. ഒരു ദിവസം മുഴുവന്‍ ഭക്ഷണമില്ലാതെ വസിക്കാനാവില്ലയെങ്കില്‍ അന്നേ ദിവസം പാല്‍, പഴങ്ങള്‍ തുടങ്ങിയവ മാത്രം കഴിച്ച് ഭഗവദ്ധ്യാനമഗ്നരായി വസിക്കാം ശിവരാത്രിയിലെ വിശേരാധന രാത്രിയിലാണ്. ‘രാതി രക്ഷതി ഇതി രാത്രി’. നമ്മെ രക്ഷിക്കുന്നതിനാല്‍ രാത്രി, സന്ധ്യക്ക് ഭഗവാന്റെ ദീപാരാധനയ്‌ക്കുശേഷം നാലുയാമങ്ങളിലായി ഭഗവാനെ ആരാധിക്കണം. സാമാന്യമായി രാത്രി 7 മുതല്‍ ഒമ്പതരയോടെ ഒന്നാംയാമം. 9.30 മുതല്‍ 12 വരെ രണ്ടാം യാമം. 12 മുതല്‍ 2.30 വരെ മൂന്നാം യാമം. 2.30 മുതല്‍ 5 വരെ നാലാം യാമം എന്ന ക്രമത്തില്‍  ഭഗവാനെ ആരാധിക്കണം.

ഒന്നാം യാമത്തില്‍ സൃഷ്ടിരൂപിയായ സദ്യോജാതനായും, രണ്ടാം യാമത്തില്‍ സ്ഥിതിരൂപിയായ വാമദേവനായും, മൂന്നാം യാമത്തില്‍ സംഹാരരൂപിയായ അഘോരനായും അന്ത്യയാമത്തില്‍ അനുഗ്രഹരൂപിയായ ഈശാനനായും ഭഗവാനെ ആരാധിക്കണമെന്ന് ശൈവാഗമമനുശാസിക്കുന്നു.  

ഭക്തിമുക്തികളരുളുന്ന രാത്രിഓരോ യാമത്തിലും സാധിക്കുമെങ്കില്‍ പാല്‍, തൈര്, നെയ്യ്, തേന്‍, പഞ്ചാമൃതം ഇവയാലും ശുദ്ധജലത്താലും, രുദ്രം, ചമകം തുടങ്ങിയ വൈദികസൂക്തങ്ങളാല്‍ ശിവലിംഗത്തെ അഭിഷേകം ചെയ്യണം. വൈദിക സൂക്തങ്ങള്‍ അറിയില്ലെങ്കില്‍ പഞ്ചാക്ഷരജപത്തോടെയും, ശിവസ്‌ത്രോത്രങ്ങള്‍ ജപിച്ചും അഭിഷേകം ചെയ്യാം. അഭിഷേകാനന്തരം, അഷ്ടോത്തരാര്‍ച്ചന, സഹസ്രനാമ ജപം എന്നിവയോടെ ഭഗവാനെ  പൂജിക്കാം. പൂജാനന്തരം പഞ്ചാക്ഷരി ജപത്തോടെ ഭഗവത് ധ്യാനപരായണരായി വര്‍ത്തിക്കണം. ഇപ്രകാരം നാലുയാമങ്ങളിലും ആശുതോഷനായ ഭഗവാനെ ഉറക്കമൊഴിച്ച് ആരാധിക്കേണ്ടതാണ്. ഭഗവദ്പ്രീതികരങ്ങളായ മൃത്യുഞ്ജയം, പഞ്ചാക്ഷരിഹോമം എന്നിവയാലും ഭഗവാനെ ആരാധിക്കാം. ശിവരാത്രി വ്രതം മനുഷ്യന്റെ ശരീര, പ്രാണ, മനോ, ബുദ്ധികളെ ശുദ്ധീകരിച്ച് നമ്മില്‍ സാത്വികത നിറച്ച് ഭഗവദ് നികടത്തിലേക്ക് നയിക്കുന്ന മഹാവ്രതമാണ്. ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ നീലകണ്ഠന്‍ സകല ദുഃഖങ്ങളും തീര്‍ത്ത് ധാര്‍മ്മികങ്ങളായ ആഗ്രഹങ്ങളെ  പൂര്‍ത്തീകരിച്ച് ഭക്തിമുക്തികളരുളുന്ന ഈ രാവില്‍ ഏകാഗ്രചിത്തരായി ജാഗരണത്തോടെ ശുദ്ധവ്രതമനുഷ്ഠിച്ച് ധന്യരാകാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.