തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഐയില്‍ തമ്മിലടി. വനിതാ, വിദ്യാര്‍ത്ഥി, യുവജന നേതാക്കളെ പാര്‍ട്ടി തഴഞ്ഞതായി ആരോപിച്ച് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ അരങ്ങുവാഴുന്നത് പുരുഷാധിപത്യമാണെന്ന് വനിതാ നേതാക്കള്‍ പറഞ്ഞു. എഐവൈഫ്, എഐഎസ്ഫ് സംസ്ഥാന നേതൃനിരയിലുള്ള ആരും തന്നെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്നും വിമത ശബ്ദമുയര്‍ത്തിയ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
നിലവില്‍ 21 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് സിപിഐ പുറത്തുവിട്ടിരിക്കുന്നത്. നെടുമങ്ങാട്: ജി ആര് അനില്‍, ചിറയിന്‍കീഴ്: വി ശശി, ചാത്തന്നൂര്‍: ജി എസ് ജയലാല്‍, പുനലൂര്‍: പിഎസ് സുപാല്‍, കരുനാഗപ്പള്ളി: ആര് രാമചന്ദ്രന്, ചേര്‍ത്തല: പി പ്രസാദ്, വൈക്കം: സികെ ആശ, മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം, പീരുമേട്: വാഴൂര്‍ സോമന്, തൃശൂര്‍: പി ബാലചന്ദ്രന്, ഒല്ലൂര്‍: കെ രാജന്, കൈപ്പമംഗലം: ഇ.ടി. ടൈസണ്‍, കൊടുങ്ങല്ലൂര്‍: വി ആര് സുനില്‍കുമാര്‍, പട്ടാമ്പി: മുഹമ്മദ് മുഹ്സിന്, മണ്ണാര്‍ക്കാട്: സുരേഷ് രാജ്, മഞ്ചേരി: അബ്ദുള്‍ നാസര്‍, തിരൂരങ്ങാടി: അജിത്ത് കോളോടി, ഏറനാട്: കെ ടി അബ്ദുല്‍ റഹ്മാന്, നാദാപുരം: ഇ കെ വിജയന്, കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരന്, അടൂര്‍: ചിറ്റയം ഗോപകുമാര്‍ എന്നിങ്ങനെയാണ് പട്ടിക. ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ നിശ്ചയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: