Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

വികസനം മുഖ്യ അജണ്ട

വിജയ യാത്രാ നായകന്‍ കെ. സുരേന്ദ്രനുമായി അഭിമുഖം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 7, 2021, 05:00 am IST
inMain Article

ഫെബ്രുവരി 21ന് തുടങ്ങിയ വിജയയാത്ര ഇന്ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കുന്ന മഹാറാലിയോടെ സമാപിക്കുകയാണ്. യാത്ര ഉദ്ദേശിച്ച ഫലം കണ്ടോ?

തീര്‍ച്ചയായും. വിജയ യാത്രയില്‍ ഞങ്ങള്‍ മുന്നോട്ടു വച്ച കാര്യങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു എന്നതാണ് യാത്രയ്‌ക്കുണ്ടായ അഭൂതപൂര്‍വമായ ജനപിന്തുണ തെളിയിക്കുന്നത്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള സ്വീകരണങ്ങളില്‍ പങ്കെടുത്തപ്പോള്‍ ജനം വലിയൊരു മാറ്റം ആഗ്രഹിക്കുന്നതായി ബോധ്യമായി. പുതിയ കേരളത്തിനായി അഴിമതിക്കെതിരായി, പ്രീണന നയത്തിനെതിരായി, കേരളത്തിന്റെ വികസനത്തിനായാണ് വിജയയാത്ര നടത്തിയത്. കേരളത്തിന്റെ ഭരണകൂടം വിലിയ അഴിമതിയില്‍പ്പെട്ടിരിക്കുകയാണ്. രാജ്യത്തിതുവരെ സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ സംഭവിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി തന്നെ ഡോളര്‍കടത്ത് കേസില്‍ പെട്ടരിക്കുന്നു. ഇത്തരമൊരു ഭരണകൂടത്തിന് തുടര്‍ഭരണം നല്‍കാന്‍ കേരളം തയാറാകില്ല. പ്രതിപക്ഷത്തിന് ഇടതുമുന്നണിയെ ഫലപ്രദമായി തടയാന്‍ കഴിയില്ല. തടയണമെന്ന ആഗ്രഹവും അവര്‍ക്കില്ല. അഴിമതിയുടെ കാര്യത്തില്‍ അവരിരുവരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കേരളത്തില്‍ അവര്‍ പരസ്പരം മത്സരിക്കുകയല്ല, പരസ്പര സഹായ മുന്നണിയാണ്. കേരളം വിട്ടാല്‍ അവരൊരുമിച്ചാണ്. കേരളത്തില്‍ വന്ന് സിപിഎമ്മിനെതിരെ സംസാരിക്കുന്ന രാഹുല്‍ തമിഴ്‌നാട്ടില്‍ ചെന്നാല്‍ അവര്‍ക്കൊപ്പം പ്രകടനം നടത്തുന്നു. ഒരു രാഷ്‌ട്രീയപാര്‍ട്ടി എത്രത്തോളം അധഃപതിക്കാം എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

യാത്രയുടെ മധ്യേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നത് വെല്ലുവിളിയായോ?

വിജയ യാത്ര തൃശൂരില്‍ എത്തിയപ്പോഴാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. ഏപ്രില്‍ ആറിനാണ് കേരളത്തിലെ തെരഞ്ഞെടുപ്പ്. അന്ന് തന്നെയാണ് ബിജെപിയുടെ ജന്മദിനമെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. ജന്മദിനത്തിനെല്ലാവരും കുളിച്ച് ശുദ്ധിയായി ക്ഷേത്രദര്‍ശനം നടത്തും. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള തെരഞ്ഞെടുപ്പാണിപ്പോള്‍ നടക്കുന്നത്. എല്ലാവരും ശുദ്ധിയോടെ ഇത്തവണ താമരയ്‌ക്ക് വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

വിജയ യാത്രയുടെ രാഷ്‌ട്രീയ വിജയം എന്താണ്?

വിജയ യാത്രയില്‍ ജനങ്ങളുടെ അഭിലാഷം ഞങ്ങള്‍ നേരിട്ടനുഭവിച്ചു. യാത്രയ്‌ക്കൊപ്പം ചേര്‍ന്നവരെല്ലാം ബിജെപിക്കാരല്ല. സാധാരണ ജനങ്ങളും കൂട്ടത്തോടെയെത്തി. അവരെല്ലാം ഇടതു-വലതു മുന്നണികളുടെ തട്ടിപ്പ് രാഷ്‌ട്രീയം, അഴിമതി ഭരണം അനുഭവിച്ച് മടുത്തവരാണ്. ബിജെപി അവര്‍ക്ക് പ്രതീക്ഷയും പ്രത്യാശയുമാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ നരേന്ദ്ര മോദി മുന്നോട്ടു വച്ച അഴിമതിരഹിത ഭരണം ഞങ്ങള്‍ക്കു മുന്നിലുണ്ട്. വികസനമാണ് മുഖ്യ അജണ്ട. സമഗ്രവികസനത്തിലൂന്നിയ അഴിമതി രഹിത, പ്രീണന വിരുദ്ധ ഭരണമാകും ബിജെപി കാഴ്ചവയ്‌ക്കുക.

നരേന്ദ്രമോദിയുടെ ഭരണം കേരളത്തില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നത്?

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷമാണ് വികസനക്കുതിപ്പ് അനുഭവപ്പെട്ടത്. കേരളത്തില്‍ അത് വലിയ രീതിയില്‍ പ്രതിഫലിച്ചു. റോഡ്, റെയില്‍, തുറമുഖം, നഗരങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍, ഐടി, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളുണ്ടായി. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള പദ്ധതി നിര്‍വ്വഹണത്തിന് കൈയയച്ച് പണം നല്‍കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയാറായി. ഇന്ത്യയുടെ വികസന നായകനായി നരേന്ദ്ര മോദിയെ ലോകമെങ്ങും വാഴ്‌ത്തുകയാണ്. കേരളത്തിലേക്ക് കൂടുതല്‍ വികസനമെത്താന്‍ നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണ് വേണ്ടത്. വിജയ യാത്രയിലുടനീളം ഞങ്ങള്‍ ജനങ്ങളോട് പറഞ്ഞതും ഇതു തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യുന്നതിലൂടെ അഴിമതിവിമുക്തവും പ്രീണനവിരുദ്ധവുമായതും സമഗ്രവികസനത്തിനുതകുന്നതുമായ ഭരണസംവിധാനത്തിലേക്കു വഴിതുറക്കും. വിജയ യാത്രയില്‍ ഞങ്ങള്‍ മുന്നോട്ടു വച്ച ഈ ആവശ്യം ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രതികരണങ്ങള്‍ അതാണ് ബോധ്യപ്പെടുത്തുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയം പോലെയുള്ള പ്രധാനപ്പെട്ട കാര്യവും യാത്രയും ഒരുമിച്ച് വിജയിപ്പിക്കാന്‍ എങ്ങനെയാണ് സാധിച്ചത്?

സ്ഥാനാര്‍ഥി നിര്‍ണയം പ്രധാനപ്പെട്ട വിഷയമാണ്. അതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നു. മണ്ഡലതലത്തില്‍ നിന്ന് ലഭിച്ച പട്ടിക ജില്ലാതലത്തിലെ അംഗീകാരം ലഭിച്ച് സംസ്ഥാന നേതൃത്വത്തിന് മുമ്പിലെത്തി. അത് ദേശീയ നേതൃത്വത്തിന് അയക്കും. പാര്‍ട്ടി  ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ് യാത്രയും സ്ഥാനാര്‍ഥി നിര്‍ണയവും വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചത്. മുമ്പ് ബിജെപിക്കൊപ്പമുണ്ടായിരുന്ന പലരും ഇടയ്‌ക്ക് വിട്ടു പോയിരുന്നു. അവരൊക്കെ വീണ്ടും തിരികെ എത്താനുള്ള സാഹചര്യമുണ്ടായി. കൂടാതെ പുതിയ പലരും ബിജെപിയിലെത്തുന്നു.

വിജയ യാത്ര തുടങ്ങിയതോടെ പ്രാധാനപ്പെട്ട വ്യക്തികള്‍ ബിജെപിയിലേക്ക് എത്തിയിരിക്കുന്നു. എന്ത് സന്ദേശമാണ് ഇത് നല്‍കുന്നത്?

കൊച്ചി മെട്രോയും പാലാരിവട്ടം പാലവും പോലെ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇ. ശ്രീധരന്‍ ബിജെപിയിലെത്തിയതോടെ വികസനം എന്നത് തെരഞ്ഞെടുപ്പില്‍ പ്രധാന അജണ്ടയായി മാറി. അഴിമതിക്കാരായ പിണറായി വിജയനെയും ഉമ്മന്‍ചാണ്ടിയെയും ഇടതുപക്ഷവും വലതുപക്ഷവും മുന്നില്‍ നിര്‍ത്തുമ്പോള്‍ ശ്രീധരനെ പോലെയുള്ള, വികസനം ജനങ്ങളിലെത്തിക്കുന്നവരെയാണ് ബിജെപി മുന്നില്‍ നിര്‍ത്തുന്നത്. അഴിമതിയില്ലാത്ത സര്‍ക്കാരുണ്ടായാലേ വികസനം സാധ്യമാകൂ. അതിനു ബിജെപിക്കു മുന്നില്‍ വയ്‌ക്കാനുള്ള മാതൃക നരേന്ദ്ര മോദിയുടെ കേന്ദ്രഭരണമാണ്. വികസനം എല്ലാവരിലേക്കും എത്തിക്കുന്ന ഭരണമാണ് മോദിയുടേത്. ആരോടും പ്രീണനമില്ല എന്നത് അടിസ്ഥാന തത്വവും. രാഷ്‌ട്രീയവും മതവും നോക്കാതെ എല്ലാവര്‍ക്കും ഒരുപോലെ സദ്ഭരണത്തിന്റെ ഫലം അനുഭവവേദ്യമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

വിജയ യാത്രയിലെ മറക്കാനാവാത്ത അനുഭവം എന്താണ്?

രാത്രി 10 മണിക്ക് പോലും നൂറുകണക്കിന് അമ്മമാര്‍ വിജയ യാത്രയുടെ സ്വീകരണ യോഗങ്ങളില്‍ എത്തിയത് വേറിട്ട അനുഭവമായി മാറി. അവര്‍ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ചു. ബിജെപിയില്‍ അവര്‍ അവരുടെ വലിയ പ്രതീക്ഷകള്‍ കാണുന്നു. അതു സാധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഞങ്ങളുടെ യാത്ര തുടരുന്നത്.

Tags: bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

News

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.