Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ഇന്ദ്രന്റെ മനുഷ്യാവതാരം… (തൃക്കേട്ട നാളുകാരെക്കുറിച്ച്)

കുട്ടിക്കാലം മുതല്‍ ചില സ്വഭാവരീതികളും വ്യക്തിപരമായ ശീലങ്ങളും തൃക്കേട്ട നാളുകാരില്‍ വേരൂന്നുമെന്നും അതിനെ സമൂഹം എങ്ങനെ നോക്കിക്കണ്ടാലും അവര്‍ അതില്‍ നിന്നും പിന്മാറില്ലെന്നും ഇക്കഥയെ സാന്ദര്‍ഭികമായി വ്യാഖ്യാനിക്കാമെന്നു തോന്നുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2021, 11:05 am IST
in Astrology

ദക്ഷപ്രജാപതിയുടെ 27 പെണ്‍ മക്കളാണ് വൈദിക ജ്യേതിഷം ചൂണ്ടിക്കാട്ടുന്ന 27 നക്ഷത്രങ്ങള്‍. ഈ നക്ഷത്രകന്യകമാരില്‍ മൂത്തവള്‍    ‘ജ്യേഷ്ഠ’ എന്നു വിളിക്കപ്പെട്ടു. അതിന്റെ മലയാളമാണ് കേട്ട എന്നത്. ശ്രേഷ്ഠമായത് എന്ന അര്‍ത്ഥത്തില്‍ ‘ തൃ’ എന്ന പ്രയോഗം ചേര്‍ത്തപ്പോള്‍ കേട്ട തൃക്കേട്ടയായി. കാര്‍ത്തിക തൃക്കാര്‍ത്തിക ആയതുപോലെ.  

ഇന്ദ്രനാണ് തൃക്കേട്ടയുടെ ദൈവം അഥവാ ദേവത. രക്തവും മജ്ജയും മാംസവും തീക്ഷ്ണ വികാരങ്ങളും ഉള്ള ഇന്ദ്രനെ, മനുഷ്യരെക്കണ്ടിട്ടാവും വിശ്വശില്‍പി സൃഷ്ടിച്ചത് എന്ന് ഒരു പണ്ഡിതന്‍ എഴുതിയിട്ടുണ്ട്. അതില്‍ സത്യമില്ലാതില്ല. ഇന്ദ്രന്റെ ദേവഭാവങ്ങളില്‍  അത്രമേല്‍ മനുഷ്യവികാരങ്ങള്‍ കലരുന്നുണ്ട്.  

വജ്രായുധത്തിന്റെ കരുത്തില്‍ ഇന്ദ്രന്‍ ശത്രുക്കളെ മുഴുവന്‍ ഉന്മൂലനം ചെയ്തു. ഒരു ചെറുവിരല്‍ പോലും തനിക്കെതിരെ ഉയര്‍ത്താന്‍ ഇന്ദ്രന്‍  ആരെയും അനുവദിച്ചില്ല. അധികാരത്തിന്റെ ഏറ്റവും വലിയ ആള്‍ രൂപം എന്ന മട്ടിലായിരുന്നു ആ  ജീവിതം. സ്വന്തം നിലപാടുകളുടെ ശരിതെറ്റുകള്‍ ഒരിക്കലും ഇന്ദ്രനില്‍ മനസ്സാക്ഷിക്കുത്തുണ്ടാക്കിയിട്ടില്ല.  

അമ്മയായ അദിതി മുലപ്പാലിനു പകരം ‘സോമം’ (ദേവന്മാരുടെ മദ്യം) നല്‍കിയാണ് ഇന്ദ്രനെ വളര്‍ത്തിയത്. ഋഗ്വേദത്തില്‍ അക്കാര്യം പറയുന്നുണ്ട്. പിന്നീടുള്ള കാലമത്രയും ഇന്ദ്രന്‍ സോമത്തിനോടുളള നിലയ്‌ക്കാത്ത ആര്‍ത്തിയുമായി നടന്നു. ‘ചൊട്ടയിലെ ശീലം ചുടല വരെ ‘ എന്നാണല്ലോ പറയുക. കുട്ടിക്കാലം മുതല്‍ ചില സ്വഭാവരീതികളും വ്യക്തിപരമായ ശീലങ്ങളും തൃക്കേട്ട നാളുകാരില്‍ വേരൂന്നുമെന്നും അതിനെ സമൂഹം എങ്ങനെ നോക്കിക്കണ്ടാലും അവര്‍ അതില്‍ നിന്നും പിന്മാറില്ലെന്നും ഇക്കഥയെ സാന്ദര്‍ഭികമായി വ്യാഖ്യാനിക്കാമെന്നു തോന്നുന്നു.  

ആശ്രയം പ്രാപിക്കുന്നവര്‍ക്കും അഭയം തേടിയെത്തുന്നവര്‍ക്കും ഇന്ദ്രന്‍ ശരണാഗതി നല്‍കുന്നു. അവരെ എന്തു വിലകൊടുത്തും സംരക്ഷിക്കും. അവരുടെ വിഷമങ്ങള്‍ സ്വന്തം പ്രശ്‌നമായിത്തന്നെ കാണും. അതിനുവേണ്ടി ഏതറ്റംവരെ  പോകാനും മടിക്കില്ല. ഇതിന് ഒരു മറുവശവും ഉണ്ടാകുമല്ലോ? തന്റെ  ശത്രുവിനെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഇന്ദ്രന്‍  മറ്റൊരാളായി മാറുന്നു. സകലമാന അടവുകളും ചുവടുകളും വേഗത്തില്‍ പുറത്തെടുക്കുകയായി. 

സ്വന്തം എതിരാളിയോട് പരമാവധി നിര്‍ദ്ദാക്ഷിണ്യമായി തന്നെ പെരുമാറും ഇന്ദ്രന്‍. അപ്പോള്‍ കൂട്ടുകാരെന്നോ കുടുംബാംഗങ്ങളെന്നോ ഇളമുറക്കാരെന്നോ പരിഗണനയില്ല. ശത്രുവായിക്കഴിഞ്ഞാല്‍ പിന്നെ പടനീക്കവും പോര്‍വിളിയും മാത്രം. മുഖം നോക്കില്ല, മനസ്സ് കാണില്ല. സ്‌നേഹിക്കുന്നവരെ അങ്ങേയറ്റം സ്‌നേഹിക്കുക എന്നതു പോലെ തന്നെയാണ് ഈ പ്രവൃത്തിയും. അതും തൃക്കേട്ടക്കാരില്‍ കാണാനാവുന്ന വ്യക്തമായ ‘ഇന്ദ്രഭാവം’ തന്നെയാണ്.  

ഇന്ദ്രന്റെ മറ്റുള്ള ചില  ഗുണവശങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടിയിട്ടില്ല. അതും തൃക്കേട്ടക്കാരുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. അവരുടെ കഴിവുകള്‍ മുഴുവനായും ലോകം അറിയുന്നില്ല. നാം മനുഷ്യര്‍ അല്ലെങ്കിലും എപ്പോഴും അങ്ങനെയാണല്ലോ നമുക്ക് ആവശ്യമുള്ളതിലേക്ക് മാത്രം കണ്ണയക്കുന്നു. അവയെ മാത്രം പുകഴ്‌ത്തുന്നു. അല്ലാത്തവയെ പുറം കൈ കൊണ്ട് പിന്നിലാക്കാനും തമസ്‌ക്കരിക്കാനും നമുക്കൊരു മടിയുമില്ല. തൃക്കേട്ടക്കാരുടെ ജീവിതത്തില്‍ അങ്ങനെ ചില നിരാകരണങ്ങളും അരങ്ങേറപ്പെടാം.  

   എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ്(98460 23343)  

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

Astrology

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

Astrology

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

Astrology

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.