തിരുവനന്തപുരം: കേരളം ബിജെപിക്ക് ഭരിക്കാന്‍ 40 സീറ്റുമതിയെന്ന, ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാക്കുകള്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പു കണക്കറിയാത്തവര്‍ പരിഹസിക്കുന്നുണ്ട്. ചരിത്രം അറിയാവുന്നവര്‍ ബിജെപിയുടെ കണക്കും കണക്കുകൂട്ടലും കൃത്യമെന്ന് വിലയിരുത്തുന്നുമുണ്ട്; സുരേന്ദ്രന്റേത് പതിരൊട്ടുമില്ലാത്ത പ്രസ്താവനയാണെന്ന് അവര്‍ക്കറിയാം.
ബിജെപിക്ക് ബാലികേറാമലയാണ് കേരളം എന്നു പറയുന്നവര്‍ ആകെ 140 സീറ്റില്‍ പകുതി ഒറ്റയ്ക്ക് നേടുന്ന വെല്ലുവിളിയാണ് കാണുന്നത്. പക്ഷേ, കേരളത്തില്‍ ഏതു പാര്‍ട്ടിക്കാണ് ഒറ്റയ്ക്ക് 70 സീറ്റുകിട്ടിയിട്ടുള്ളത്, ഏതു കാലത്ത്?
1957 മുതല്‍ ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് ഭരണ ഭൂരിപക്ഷം ഇല്ലായിരുന്നു. ഒന്നാം നിയമസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിയും മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും 60 സീറ്റേ ഉണ്ടായിരുന്നുള്ളു. 1969ല്‍ സി. അച്ചുതമേനോന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അംഗബലം വെറും 19 ആയിരുന്നു. 1970ല്‍ രണ്ടാമത് മുഖ്യമന്ത്രിയായി അച്ചുതമേനോ
ന് ഏഴ് വര്‍ഷം ഭരിച്ചത് 16 സിപിഐ അംഗങ്ങള്‍ മാത്രം സഭയിലുള്ളപ്പോഴാണ്. ഇ.കെ. നായനാര്‍ മൂന്നു തവണ മുഖ്യമന്ത്രിയായപ്പോഴും സിപിഎമ്മിന് 40 സീറ്റില്‍ കൂടുതല്‍ ഇല്ലായിരുന്നു. 1980ല്‍ നായനാര്‍ ആദ്യം മുഖ്യമന്ത്രിക്കസേരയില്‍ എത്തിയപ്പോള്‍ സിപിഎമ്മിന് 35 അംഗങ്ങള്‍ മാത്രം. 1987ല്‍ രണ്ടാം തവണ മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോള്‍ 38, 1996ല്‍ മൂന്നാം തവണ 40 സീറ്റുകളായിരുന്നു സിപിഎമ്മിന് കിട്ടിയത്.
നാലു തവണ മുഖ്യമന്ത്രി കസേരയിലിരുന്ന കെ. കരുണാകരന് 1977ല്‍ ആദ്യം മുഖ്യമന്ത്രിയാകുമ്പോള്‍ സഭയിലുണ്ടായിരുന്നത് 38 കോണ്‍ഗ്രസുകാര്‍ മാത്രം. 1981ല്‍ കരുണാകരന് രണ്ടാം തവണ മുഖ്യമന്ത്രി ആയപ്പോള്‍ കോണ്‍ഗ്രസ് ഐയുടെ സീറ്റ് വെറും 17. ഇടതുപക്ഷത്തുനിന്ന് ജയിച്ച ആന്റണി കോണ്‍ഗ്രസിലെ 21 പേരെ തിരിച്ചുകൊണ്ടുവന്നാണ് അന്ന് സര്‍ക്കാരുണ്ടാക്കിയത്. രണ്ടും ചേര്‍ത്താലും കോണ്‍ഗ്രസിന് 38 സീറ്റുകള്‍.
1982ല്‍ കോണ്‍ഗ്രസിന് ആകെ 35 സീറ്റുകള്‍ മാത്രമായിരുന്നിട്ടും കരുണാകരന് മുഖ്യമന്ത്രിയായി. കരുണാകരന് നാലാം തവണ മുഖ്യമന്ത്രിയായ 1991ല്‍ കോണ്‍ഗ്രസിന് 55 അംഗങ്ങള്‍. 70 എന്ന മാജിക് നമ്പറില്‍ ആരും എത്തിയിരുന്നില്ല.
ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഭരണത്തിലെത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി എ.കെ. ആന്റണിയും സിപിഎം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമാണ്. 2001 ല്‍ കോണ്‍ഗ്രസിന് 62, 2006ല്‍ സിപിഎമ്മിന് 61 സീറ്റുകളും കിട്ടിയപ്പോളാണ് ഇരുവരും മുഖ്യന്ത്രിമാരായത്. 2011ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയപ്പോള്‍ കോണ്‍ഗ്രസിന് ആകെയുണ്ടായിരുന്നത് 39 സീറ്റുകള്‍ മാത്രം. പിണറായി വിജയന് ഭരിക്കുമ്പോള്‍ സിപിഎം അംഗങ്ങള്‍ 58.
കേരള നിയമസഭയില്‍ ആകെയുണ്ടായ 22 മന്ത്രിസഭകളില്‍ ഏഴ് എണ്ണത്തിനു മാത്രമേ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് 50ല്‍ അധികം സീറ്റ് ലഭിച്ചിരുന്നുള്ളു. 35-40 സീറ്റ് നേടിയ പാര്‍ട്ടിയുടെ നേതാവാണ് പകുതിയിലധികം മന്ത്രിസഭകളേയും നയിച്ചത് എന്നതാണ് കണക്ക്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അടിസ്ഥാനമാക്കിയാല്‍ 35 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് 20 ശതമാനത്തിലധികം വോട്ടു കിട്ടി. 42 മണ്ഡലങ്ങളില്‍ 30,000ല്‍ അധികം പേരുടെ പിന്തുണ നേടി. ഇവിടങ്ങളില്‍ വിജയത്തിലേക്ക് നീങ്ങിയാല്‍ മാത്രം മതി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: