ന്യൂദല്‍ഹി : ആലപ്പുഴ വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു ആര്. കൃഷ്ണയുടെ കൊലപാതകത്തില്‍ പ്രതികളെ പിടിക്കാതെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ നടന്ന ശ്രദ്ധാജലി സദസില്‍ സംസാരിക്കുന്നു മീനാക്ഷി ലേഖി.
ബുധനാഴ്ച രാത്രി 9.45 ഓടെ വയലാറിന് സമീപം നാഗംകുളങ്ങരയില്വെച്ചാണ് ആര്‍എസ്എസ് ശാഖാ ഗട നായക് നന്ദുവിനെ എസ്ഡിപിഐ മതതീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇതുമായി നേരിട്ട് പങ്കുള്ള എട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ ചേര്‍ത്തല പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിര്‍, ഏഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍, ഷാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റില്‍ ഉള്ളത്. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന ഒമ്പത് പേരടക്കം ഇരുപത്തഞ്ച് പേര്‍ക്കെതിരെയാണ് കേസ്. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: