പുതുച്ചേരി: മത്സ്യത്തൊഴിലാളികള്‍ക്ക് സ്വതന്ത്രമന്ത്രാലയമില്ലെന്ന് കാട്ടി കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്ത രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുച്ചേരിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളം പറയുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ നേടുമെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. വിഭജിച്ചു ഭരിക്കുകയെന്നതായിരുന്നു കൊളോണിയല്‍ ഭരണകൂടത്തിന്റെ നയമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിഭജിച്ച്, കള്ളം പറഞ്ഞ്, ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയമെന്നും തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധി നടത്തിയ ‘തെക്കുവടക്ക്’ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മോദി കൂട്ടിച്ചേര്‍ത്തു. 2019-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചു. ഈ വര്‍ഷം മന്ത്രാലയത്തിന്റെ ബജറ്റ് 80 ശതമാനം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയും രൂപീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് അടുത്തിടെ നടത്തിയ പുതുച്ചേരി സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. തുടര്‍ന്ന് കേരളത്തില്‍ പര്യടനം നടത്തിയപ്പോഴും ഫിഷറീസ് മന്ത്രാലയമില്ലെന്ന വാദം രാഹുല്‍ ആവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: