ന്യൂദല്‍ഹി: സ്വകാര്യ ബാങ്കുകള്‍ക്കും സര്‍ക്കാരുമായി ബിസിനസ് ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്കാന് കേന്ദ്രം തീരുമാനിച്ചു. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന മോദിയുടെ നയത്തിന്റെ ഭാഗമായാണ് ഈ പരിഷ്കാരം.
നേരത്തെ സര്‍ക്കാരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും സ്വകാര്യബാങ്കുകളെ വിലക്കിയിരുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു. ഇതോടെ ഇനി പൊതുമേഖലാ ബാങ്കുകളെപ്പോലെ സ്വകാര്യബാങ്കുകള്‍ക്കും സര്‍ക്കാര്‍ ബിസിനസില്‍ പങ്കാളിയാകാം. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വികസനത്തില്‍ എല്ലാ ബാങ്കുകളും തുല്ല്യപങ്കാളിത്തം വഹിക്കുന്നവരാണെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
ഇനി നികുതികള്‍, റവന്യു പേമെന്റിലുള്ള സൗ കര്യം, പെന്ഷന് നല്കല്, ചെറിയ നിക്ഷേപപദ്ധതികള്‍ തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സ്വകാര്യ ബാങ്കുകളെയും അനുവദിക്കും. നിലവില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് തീരെ പരിമിതമായ സര്‍ക്കാര്‍ ഇടപാടുകള്‍ക്കേ അനുമതിയുണ്ടായിരിന്നുള്ളൂ. പൊതുമേഖലാ ബാങ്കുകള്‍ക്കാണ് ഇക്കാര്യത്തില്‍ എല്ലാ സേവനങ്ങളും അനുവദിച്ചിരുന്നത്. ഇതിലാണ് മാറ്റങ്ങള്‍ വരുന്നത്.
ഇതോടെ റിസര്‍വ്വ് ബാങ്ക് സ്വകാര്യമേഖലയിലെ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ബിസിനസുകള്‍ നടത്താന്‍ അനുവാദം നല്‍കും. ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിന് ധനമന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: