Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രഖ്യാപനങ്ങളോടെ കോര്‍പ്പറേഷന്‍ ബജറ്റ്; ചേരികളുടെ വികസനത്തിനായി 2 കോടി, ശുചീകരണത്തിനായി 6 കോടി

ആയിരം ഭവനങ്ങളുടെ നിര്‍മ്മാണത്തിന് 51,50,00,000 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് പ്രത്യേകമായി 51,75,00,000 രൂപയും വകയിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 12:24 pm IST
in Kollam

കൊല്ലം: പുതിയ ഭരണസമിതിയുടെ ആദ്യത്തെ കോര്‍പ്പറേഷന്‍ ബജറ്റില്‍ കവിതകളുടെ വേലിയേറ്റം. 958,82,35,085 രൂപ വരവും 1077,41,02,009 രൂപ ചെലവും 46,82,64,842 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവാണ് അവതരിപ്പിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഓരോ മേഖലയുടെയും ശീര്‍ഷകത്തിന് പകരം ഒറ്റവരിയിലും രണ്ടുവരിയിലും നാലുവരിയിലും കവിതകള്‍ ചേര്‍ത്തായിരുന്നു സാംസ്‌കാരികപ്രവര്‍ത്തകന്‍ കൂടിയായ ഡെപ്യൂട്ടി മേയറുടെ ബജറ്റ്.

കോര്‍പ്പറേഷന്‍ പരിധിയിലെ ചേരികളുടെ വികസനത്തിനായി 2 കോടി രൂപയും ശുചീകരണത്തിനായി 6 കോടി രൂപയും കുടിവെള്ളപദ്ധതികള്‍ക്കായി 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. എല്ലാ ഡിവിഷനുകളിലും ജനസേവനകേന്ദ്രം ആരംഭിക്കാനായി ഒരു കോടിയും ചെറുകിട വ്യവസായ പദ്ധതികള്‍ക്കായി 8.89 കോടിയും മൃഗസംരക്ഷണത്തിന് 1.74 കോടിയും ക്ഷീരവികസനത്തിനായി 1.15 കോടിയും വഴിവാണിഭക്കാരുടെ പുനരധിവാസ പദ്ധതിക്കായി 3 കോടി രൂപയും  വകയിരുത്തി.  

ആയിരം ഭവനങ്ങളുടെ നിര്‍മ്മാണത്തിന് 51,50,00,000 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് പ്രത്യേകമായി 51,75,00,000 രൂപയും വകയിരുത്തി. വിശ്രമപാര്‍ക്കുകള്‍ക്കായി 2.35 കോടി രൂപയും വിദ്യാഭ്യാസത്തിനായി 2.47 കോടിയും ആധുനിക ജിംനേഷ്യത്തിനായി ഒരുകോടിയും  മത്സ്യമേഖലക്കായി 1.45 കോടിയും പൊതുശൗചാലയങ്ങള്‍ക്കായി 1.36 കോടി രൂപയും വകയിരുത്തി.  

ടൂറിസം, ഹരിത നഗരം പദ്ധതി, വട്ടക്കായല്‍, കൊല്ലം തോട്-താന്നി സൗന്ദര്യവല്‍ക്കരണത്തിന് 10.93 കോടിയും തെരുവുവിളക്ക് പരിപാലനത്തിനായി 25 കോടിയും വകയിരുത്തി. നിലാവ് പദ്ധതി പ്രകാരമാകും ഇനി തെരുവുവിളക്കുകള്‍ സ്ഥാപണ്ടിക്കലും പരിപാലനവും.  പാര്‍ക്കിംഗ് സൗഹൃദ നഗരം പദ്ധതിക്കായി 17.31 കോടിയും ബിപിഎല്‍ അംഗങ്ങള്‍ക്ക് ഡയാലിസിസിന്  സഹായിക്കാനായി 3.83 കോടിയും ബഡ്‌സ് സ്‌കൂള്‍, പകല്‍വീട് എന്നിവയ്‌ക്ക് വാഹന സൗകര്യം ഉറപ്പാക്കാനായി 16 ലക്ഷം രൂപയും വകയിരുത്തി.  

125 കോടി ചെലവിട്ട്  കുരീപ്പുഴയില്‍ മാലിന്യപ്ലാന്റ്

കുരീപ്പുഴ നിവാസികളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ച് കോര്‍പ്പറേഷന്‍.  ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ 125 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഗ്ഗ്ദാനം ചെയ്താണ് ബജറ്റില്‍ പ്ലാന്റിന്റെ കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ആധുനികമായ രീതിയിലാകും സ്ഥാപിക്കുക. ഇതിനായി 75 കോടി രൂപയും സിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനായി 50കോടി രൂപയുമാണ് വകയിരുത്തിയത്. ഇതോടൊപ്പം എയറോബിക് കമ്പോസ്റ്റ് പ്ലാന്റിന് 1.35 കോടി രൂപയും വകയിരുത്തി.

തട്ടിക്കൂട്ട് ബജറ്റ്: ബിജെപി

അസംബ്ലി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തട്ടികൂട്ട് ബജറ്റാണിതെന്ന് ബിജെപി. 20 വര്‍ഷമായി ബജറ്റില്‍ ആവര്‍ത്തിക്കുന്നതാണിതെല്ലാം. കുടിവെള്ളം, മാലിന്യപ്രശ്‌നം, തെരുവ് വിളക്ക്, സ്ലാട്ടര്‍ഹൗസ്, തെരുവ്‌നായ ശല്യം തുടങ്ങി ഒന്നിനും പരിഹാരമില്ല. യുവാക്കളെയും വയോധികരെയും അവഗണിച്ചു. ആരോഗ്യമേഖലയില്‍ കാര്യമായ പരിഗണന ലഭിച്ചില്ലെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ജി ഗിരീഷ് കുമാര്‍ ആരോപിച്ചു.

Tags: kollambudgetcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.