Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാഹിത്യഅക്കാദമിക്ക് ശ്രീപദ്മനാഭനോടും വിരോധം, എന്‍ഡോവ്‌മെന്റ് ഒഴിവാക്കിയതിന് പിന്നിൽ ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധം

വിഎസ് സര്‍ക്കാരിന്റെ കാലത്താണ് അരനൂറ്റാണ്ട് പഴക്കമുള്ള ശ്രീപദ്‌നാഭസ്വാമി പുരസ്‌കാരം അക്കാദമി നിര്‍ത്തിക്കളഞ്ഞത്. 2006 ലാണ് ശ്രീപദ്മനാഭന്റെ പേരില്‍ പുരസ്‌കാരം നൽകേണ്ടതില്ലെന്ന് അക്കാദമി തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 12:46 pm IST
in Kerala

കൊല്ലം: കേരള സാഹിത്യ അക്കാദമിക്ക് ശ്രീപദ്മനാഭനോടും വിരോധം. കേരളത്തിലെ ആദ്യത്തെ ബാലസാഹിത്യപുരസ്‌കാരമായ ശ്രീപദ്മനാഭസ്വാമി എന്‍ഡോവ്‌മെന്റ് ഒഴിവാക്കിയതിന് പിന്നിലും ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധമായിരുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്താണ് അരനൂറ്റാണ്ട് പഴക്കമുള്ള ശ്രീപദ്‌നാഭസ്വാമി പുരസ്‌കാരം അക്കാദമി നിര്‍ത്തിക്കളഞ്ഞത്.  2006 ലാണ് ശ്രീപദ്മനാഭന്റെ പേരില്‍ പുരസ്‌കാരം നൽകേണ്ടതില്ലെന്ന് അക്കാദമി തീരുമാനിച്ചത്. 1959ല്‍ ശ്രീചിത്തിരതിരുനാളിന്റെ താല്പര്യപ്രകാരം ആരംഭിച്ച എന്‍ഡോവ്‌മെന്റിനാണ് ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധം മൂലം ഈ ഗതി വന്നത്.

ശ്രീപദ്മനാഭന്റെ പേരിലൊരു അവാര്‍ഡ് മതേതര ഭരണകൂടം നല്‍കുന്നത് തെറ്റാണെന്ന വാദമുയര്‍ത്തിയാണ് അക്കാദമി പുരസ്‌കാരം ഒഴിവാക്കിയതെന്ന് പിന്നീട് അവാര്‍ഡ് ഏറ്റെടുത്ത് നടത്തിയ ഗ്രാമം സാംസ്‌കാരികവേദി ചെയര്‍മാനും ബാലസാഹിത്യകാരനുമായ മണി കെ. ചെന്താപ്പൂര് പറയുന്നു. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിത്തിരതിരുനാള്‍ മുന്‍കൈയെടുത്ത് പുരസ്‌കാരം ഏര്‍പ്പെടുത്തുക മാത്രമല്ല അതിനാവശ്യമായ തുക അക്കാദമിയില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്ന് ചെന്താപ്പൂര് ചൂണ്ടിക്കാട്ടുന്നു.

1959ല്‍ ആദ്യ പുരസ്‌കാരം ലഭിച്ചത് സി.എ. കിട്ടുണ്ണിയുടെ മുടന്തനായ മുയല്‍ എന്ന കൃതിക്കായിരുന്നു. അന്ന് മുതല്‍ 2005 വരെയും ശ്രീപത്മനാഭന്റെ പേരില്‍ത്തന്നെ ആ എന്‍ഡോവ്‌മെന്റ് നല്‍കിയിരുന്നു. 2006ല്‍ മതം പറഞ്ഞ് അത് ഇടത് സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ ചെന്താപ്പൂരിന്റെ നേതൃത്വത്തില്‍ ഗ്രാമം സാംസ്‌കാരികവേദി ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പുരസ്‌കാരം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഗ്രാമം അത് കൈമാറിയത്. തുക 25000 ആക്കി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും ശ്രീപദ്മനാഭന്റെ പേര് പുരസ്‌കാരത്തോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടില്ല.  

പി. നരേന്ദ്രനാഥ്, പി.ടി. ഭാസ്‌കരപ്പണിക്കര്‍, കുഞ്ഞുണ്ണിമാഷ്, സുമംഗല, ജി. ശങ്കരപ്പിള്ള, എന്‍.പി. മുഹമ്മദ് തുടങ്ങിയ പ്രഗത്ഭര്‍ ആദരവോടെ ഏറ്റുവാങ്ങിയ പുരസ്‌കാരമാണിത്. കുറ്റിപ്പുഴ കൃഷ്ണപിള്ള, പവനന്‍, ഇടമറുക്, എം.സി. ജോസഫ് തുടങ്ങിയ അക്കാദമി അധ്യക്ഷന്മാര്‍ക്കൊന്നും ശ്രീപദ്മനാഭന്റെ പേരിനോട് വിരോധമുണ്ടായിരുന്നില്ലെന്നും ചെന്താപ്പൂര് ചൂണ്ടിക്കാട്ടി.

Tags: Padmanabha swamy Templesahitya academysri padmanabhaswamy endowment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സത്ക്കാരം; നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന് കൊടിയേറി

Kerala

ആശുപത്രി ജീവനക്കാരിയെ കോവളത്തെത്തിച്ച് പീഡിപ്പിച്ചു, ഒത്താശ ചെയ്ത സഹപ്രവര്‍ത്തക പിടിയില്‍

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും ആചാരലംഘനം; ഉത്തരേന്ത്യക്കാരായ ദമ്പതികള്‍ക്കൊപ്പം അഹിന്ദു പ്രവേശിച്ചതില്‍ അന്വേഷണം

Kerala

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; പുസ്തകം സമ്മാനിച്ച്‌ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി

പുതിയ വാര്‍ത്തകള്‍

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.