Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കന്നുകാലി സെന്‍സസ് പൂര്‍ത്തിയായി; കാലിസമ്പത്തില്‍ 6.34 ശതമാനം വര്‍ധനവെന്ന് മന്ത്രി കെ. രാജു

3.30 ശതമാനം വര്‍ധനവാണ് സംസ്ഥാനത്തെ പശുക്കളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ആടു വളര്‍ത്തലില്‍ 9.08 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2,97,71,905 ആണ് സംസ്ഥാനത്തെ ആകെ പൗള്‍ട്രി സമ്പത്ത്. പൗള്‍ട്രി വര്‍ഗത്തില്‍ 91.25 ശതമാനം കോഴി വര്‍ഗങ്ങളും, 5.97 ശതമാനം താറാവ് വര്‍ഗങ്ങളും, 2.78 ശതമാനം മറ്റു പൗള്‍ട്രി വര്‍ഗങ്ങളുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 10:09 pm IST
inKerala

തിരുവനനന്തപുരം: കേരളത്തിലെ കന്നുകാലി സെന്‍സസ് വിവരശേഖരണം പൂര്‍ത്തിയായി. സെന്‍സസ് വിവരശേഖരണം അനുസരിച്ച് സംസ്ഥാനത്ത് 29,08,657 കന്നുകാലികളുണ്ട്.  മുന്‍ കന്നുകാലി സെന്‍സസുകളെ അപേക്ഷിച്ച് നിലവിലെ സെന്‍സസില്‍ കേരളത്തിലെ കാലിസമ്പത്തില്‍ 6.34 ശതമാനം വര്‍ധനവുള്ളതായി  മന്ത്രി കെ. രാജു അറിയിച്ചു.കാലിസമ്പത്തില്‍ 46.14 ശതമാനം കന്നുകാലികളും, 46.73 ശതമാനം ആടും 3.49 ശതമാനം എരുമയും, 0.05 ശതമാനം ചെമ്മരിയാടും 3.57 ശതമാനം പന്നിവര്‍ഗങ്ങളുമാണ്.

സംസ്ഥാനത്ത് ആകെ പശു, കാള ഇനത്തിലെ കന്നുകാലികള്‍ 13,41,996 ആണ്. ഇതില്‍ 94 ശതമാനവും സങ്കരയിനത്തിലുള്ളവയാണ്. കന്നുകാലി വിഭാഗത്തില്‍ മാത്രം 1.01 ശതമാനം വര്‍ധനവുണ്ട്. 20 വര്‍ഷ കാലയളവില്‍ ആദ്യമായാണ് കന്നുകാലി ഇനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആകെ എരുമ വര്‍ഗങ്ങള്‍ 1,01,504 എണ്ണമാണ്. ആകെ ആടുവര്‍ഗങ്ങള്‍ 13,59,161 എണ്ണമാണ്. 1,03,863 ആണ് ആകെ പന്നിവര്‍ഗങ്ങളുടെ എണ്ണം. പന്നിവളര്‍ത്തലിലും വര്‍ധനവാണ് രേഖപ്പെടുത്തിയത്.

3.30 ശതമാനം വര്‍ധനവാണ് സംസ്ഥാനത്തെ പശുക്കളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ആടു വളര്‍ത്തലില്‍ 9.08 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2,97,71,905 ആണ് സംസ്ഥാനത്തെ ആകെ പൗള്‍ട്രി സമ്പത്ത്. പൗള്‍ട്രി വര്‍ഗത്തില്‍ 91.25 ശതമാനം കോഴി വര്‍ഗങ്ങളും, 5.97 ശതമാനം താറാവ് വര്‍ഗങ്ങളും, 2.78 ശതമാനം മറ്റു പൗള്‍ട്രി വര്‍ഗങ്ങളുമാണ്.

സംസ്ഥാനത്തെ കോഴിവര്‍ഗങ്ങളുടെ എണ്ണം 2,71,65,606 ആണ്. മുന്‍ സെന്‍സസിനെ അപേക്ഷിച്ച് 25.12 ശതമാനമാണ് വര്‍ധനവ്. ഇതില്‍ത്തന്നെ വീട്ടുമുറ്റത്തെ കോഴി വളര്‍ത്തലില്‍ 47 ശതമാനവും വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളര്‍ത്തലില്‍ 9.57 ശതമാനവും വര്‍ധനവുണ്ട്.

താറാവ് വര്‍ഗം 17,76,503 എണ്ണമാണ്. മുന്‍ സെന്‍സസിനെ അപേക്ഷിച്ച് എണ്ണത്തില്‍ 3.94 ശതമാനമാണ് വര്‍ധന. ഇതില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള താറാവ് വളര്‍ത്തലില്‍ 14.48 ശതമാനം വര്‍ധനവുണ്ട്. സംസ്ഥാനത്തുള്ള മറ്റു പൗള്‍ട്രി വര്‍ഗങ്ങള്‍ 8,29,796 എണ്ണമാണ് സെന്‍സസിലൂടെ രേഖപ്പെടുത്തിയിട്ടുള്ളത്. വളര്‍ത്തുനായ്‌ക്കള്‍ 8,36,270 ഉം തെരുവുനായ്‌ക്കള്‍ 2,89,986 ഉം ഉള്ളതായാണ് കണക്ക്. 20-ാം കന്നുകാലി സെന്‍സസിന്റെ വിവരശേഖരണം സംസ്ഥാനത്ത് 2019 മാര്‍ച്ച് ഒന്നുമുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് നടന്നത്. 19 ാം കന്നുകാലി സെന്‍സസ് 2012 ലാണ് കേരളത്തില്‍ നടന്നത്.

സെന്‍സസിന്റെ വിവരശേഖരണം, ഓണ്‍ലൈന്‍ സോഫ്‌ട്വെയര്‍ മുഖേന ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് നിര്‍വഹിച്ചത്. എന്യൂമറേറ്റര്‍മാരായി വകുപ്പിലെ 2523 ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ പ്രവര്‍ത്തിച്ചു. മേല്‍നോട്ട ചുമതല വകുപ്പിലെ 1158 വെറ്ററിനറി ഡോക്ടര്‍മാരും നിര്‍വഹിച്ചിരുന്നു. 15 തരം മൃഗങ്ങളുടെയും എട്ടുതരം പക്ഷികളുടെയും വിവരങ്ങള്‍, എണ്ണം, ബ്രീഡ്, ഉപയോഗരീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിച്ച് സ്വീകരിച്ചത്.

Tags: keralaK.Raju
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.