Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മോറിസ് വിലയേറിയ താരം; 16.25 കോടിക്ക് മോറിസിനെ രാജസ്ഥാന്‍ സ്വന്തമാക്കി; ജാമിസണ് 15 കോടി

പതിനഞ്ച് കോടി രൂപയ്‌ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയ ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണാണ് ഉയര്‍ന്ന രണ്ടാമത്തെ തുക നേടിയത്. ഐപിഎല്‍ 2020 സീസണിനുശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒഴിവാക്കിയ താരമാണ് ക്രിസ് മോറിസ്്. 70 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. 80 വിക്കറ്റും 551 റണ്‍സും നേടി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 18, 2021, 10:45 pm IST
in Cricket

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന  തുകയ്‌ക്ക് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. പതിനാലാം ഐപിഎല്‍ സീസണിലേക്കുള്ള താരലേലത്തില്‍ 16.25 കോടി രൂപയ്‌ക്കാണ് രാജസ്ഥാന്‍ മോറിസിനെ വാങ്ങിയത്. ഇതോടെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടി രൂപയുടെ റെക്കോഡ് തകര്‍ന്നു. 2015 ല്‍ ദല്‍ഹിയാണ്  റെക്കോഡ് തുകയ്‌ക്ക് യുവിയെ സ്വന്തമാക്കിയത്.  

പതിനഞ്ച് കോടി രൂപയ്‌ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയ ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണാണ് ഉയര്‍ന്ന രണ്ടാമത്തെ തുക നേടിയത്. ഐപിഎല്‍ 2020 സീസണിനുശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒഴിവാക്കിയ താരമാണ് ക്രിസ് മോറിസ്്. 70 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. 80 വിക്കറ്റും 551 റണ്‍സും നേടി.  

പഞ്ചാബ് കിങ്‌സ് ഒഴിവാക്കപ്പെട്ട ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 14.25 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു വാങ്ങി. ഓസ്‌ട്രേലിയന്‍ പേസര്‍ ജേ റിച്ചാര്‍ഡ്‌സണെ പതിനാല് കോടി രൂപയ്‌ക്കും ഓസീസ് യുവതാരം റിലേ മെറിഡിത്തിനെ എട്ട് കോടി രൂപയ്‌ക്കും  പഞ്ചാബ് കിങ്്‌സ് ടീമിലെത്തിച്ചു.

രാജ്സ്ഥാന്‍ റോയല്‍സ് തഴഞ്ഞ ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ 2.20 കോടിക്ക് ദല്‍ഹി ക്യാപിറ്റല്‍‌സ് സ്വന്തമാക്കി. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.20 കോടിക്ക്് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പിടിച്ചു.  

ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മൊയിന്‍ അലിയെ ഏഴു കോടി രൂപയ്്ക്ക്്  ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചു. അതേസമയം വന്‍ വില പ്രതീക്ഷിച്ച ഡേവിഡ് മലാനെ 1.50 കോടിക്ക്് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.

ഇന്ത്യന്‍ താരം പിയൂഷ് ചൗളയെ 2.40 കോടിക്ക്് മുംബൈ ഇന്ത്യന്‍സ് വാങ്ങി. കര്‍ണാടകയുടെ കൃഷ്ണപ്പ ഗൗതമിനെ 9.25 കോടി രൂപയ്്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും തമിഴ്‌നാടിന്റെ ഷാരൂഖ് ഖാനെ 5.25 കോടി രൂപയ്‌ക്ക്് പഞ്ചാബ് കിങ്‌സും ലേലത്തില്‍ പിടിച്ചു. ശിവം ദുബെയെ 4.4 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങി.  

ഇന്ത്യയുടെ  ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ആറു വര്‍ഷത്തിനുശേഷം ഐപിഎല്ലില്‍ തിരിച്ചെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അമ്പത് ലക്ഷം രൂപയ്‌ക്ക് പൂജാരയെ സ്വന്തമാക്കിയത്.  

സച്ചിന്‍ ബേബി ബെംഗളൂരുവില്‍; വിഷ്ണു ദല്‍ഹിക്കൊപ്പം

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ താരങ്ങളായി മലയാളി താരങ്ങളും. സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച കാസര്‍കോട്ടുകാരന്‍ മുഹമ്മദ് അസറുദ്ദീനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ലേലത്തില്‍ പിടിച്ചു. അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിനാണ് മുഹമ്മദ് അസറുദ്ദീനെ ബെംഗളൂരു വാങ്ങിയത്.  

കേരള ടീം ക്യാപ്്റ്റനായ സച്ചിന്‍ ബേബിയേയും ബെംഗളൂരു സ്വന്തമാക്കി. ഇരുപത് ലക്ഷമാണ് സച്ചിന്‍ ബേബിക്കായി ബെംഗളൂരു മുടക്കിയത്. അതേസമയം കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്്‌സ്മാനായ വിഷ്ണു വിനോദിനെ ദല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിനാണ് വിഷ്ണു വിനോദിനെ ദല്‍ഹി വാങ്ങിയത്്.

Tags: IPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.