Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഏതെല്ലാം കാണണം, എന്തെല്ലാം കേള്‍ക്കണം

ട്രാക്ടര്‍ ഉപയോഗിച്ച് കൃഷി ചെയ്താല്‍ കാര്‍ഷിക ജോലിക്കാര്‍ വേലയും കൂലിയുമില്ലാതെ ചത്തൊടുങ്ങും. അതുകൊണ്ട് സഖാക്കളെ ട്രാക്ടറുകളെ മണ്ണിലിറക്കാന്‍ അനുവദിക്കരുത്. അനുമതിയില്ലാതെ മണ്ണിലിറങ്ങുന്നവയെ വെണ്ണീറാക്കണം. പാര്‍ട്ടി സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം നേതാക്കളുടെ ആഹ്വാനം ചെവിക്കൊണ്ടു. ട്രാക്ടറുകള്‍ കത്തിച്ചു. അതുകൊണ്ടുവന്ന ജന്മി, കുത്തക ബൂര്‍ഷ്വാ, കര്‍ഷകന്റെ നിലങ്ങള്‍ പലതും കുളംതോണ്ടി. എന്നിട്ടും അരിശം തീരാഞ്ഞ് കുളക്കരയിലോ കരഭൂമിയിലോ വളര്‍ന്ന കായ്ഫലം പേറിനില്‍ക്കുന്ന തെങ്ങും വാഴയും കവുങ്ങും വെട്ടിനീക്കി. എന്തിന് വിളഞ്ഞുനില്‍ക്കുന്ന നെല്ലുപോലും അരിയാക്കാന്‍ അനുവദിച്ചില്ല.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Feb 13, 2021, 05:00 am IST
inArticle

ഗിരീഷ് പുത്തഞ്ചേരി രചിച്ച് രവീന്ദ്രന്‍ സംഗീതം നല്‍കിയ ഒരുപാട്ടുണ്ട്. കൃഷ്ണചന്ദ്രനാണത് പാടിയത്.

‘കാലം കലികാലം  

പലവിധകോലംചില ജാലം

ഒരു ചെറുമായം മറിമായം  

മനസ്സുകളില്‍

നാഴി ചെറുമണ്ണില്‍ വരുമൊരു  

നാലഞ്ചിഴനേരം…..’

കലികാലത്തിങ്ങനെയാണ്. കാലത്തിനൊത്ത് കോലം കെട്ടുക എന്നുണ്ടല്ലൊ. അത് ഏറ്റവും കൂടുതല്‍ കാണുന്ന രംഗം ഏതെന്ന് ചോദിച്ചാല്‍ രാഷ്‌ട്രീയം തന്നെയാണ്. പുരോഗമനത്തിന്റെ മേലങ്കിയും. പുതച്ച് നടക്കുന്ന കമ്യൂണിസ്റ്റുകാരില്‍ അതിന്ന് പ്രകടമാണ്. കമ്യൂണിസത്തോട് എനിക്ക് സ്വാഭാവികമായി അടുപ്പമെന്ന് ഉളുപ്പില്ലാതെ പ്രഖ്യാപിച്ച നെഹ്രുവിന്റെ കോണ്‍ഗ്രസിലും അത് ഇപ്പോള്‍ കാണാം.

ട്രാക്ടര്‍ ഉപയോഗിച്ച് കൃഷി ചെയ്താല്‍ കാര്‍ഷിക ജോലിക്കാര്‍ വേലയും കൂലിയുമില്ലാതെ ചത്തൊടുങ്ങും. അതുകൊണ്ട് സഖാക്കളെ ട്രാക്ടറുകളെ മണ്ണിലിറക്കാന്‍ അനുവദിക്കരുത്. അനുമതിയില്ലാതെ മണ്ണിലിറങ്ങുന്നവയെ വെണ്ണീറാക്കണം. പാര്‍ട്ടി സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം നേതാക്കളുടെ ആഹ്വാനം ചെവിക്കൊണ്ടു. ട്രാക്ടറുകള്‍ കത്തിച്ചു അതുകൊണ്ടുവന്ന ജന്മി, കുത്തക ബൂര്‍ഷ്വാ, കര്‍ഷകന്റെ നിലങ്ങള്‍ പലതും കുളംതോണ്ടി. എന്നിട്ടും അരിശം തീരാഞ്ഞ് കുളക്കരയിലോ കരഭൂമിയിലോ വളര്‍ന്ന കായ്ഫലം പേറിനില്‍ക്കുന്ന തെങ്ങും വാഴയും കവുങ്ങും വെട്ടിനീക്കി. എന്തിന് വിളഞ്ഞുനില്‍ക്കുന്ന നെല്ലുപോലും അരിയാക്കാന്‍ അനുവദിച്ചില്ല. പാവപ്പെട്ടവന്റെ അണ്ണാക്കില്‍ അതുമൂലം ചോറോ കഞ്ഞിയോ എത്തിയില്ല. പകരം മണ്ണുതിന്നേണ്ടിവന്നു. ഏറ്റവും ഒടുവില്‍ കൊയ്‌ത്ത് യന്ത്രത്തിന് പോലും വിലക്ക് കാണാനായി. കൊയ്യാറായ നെല്ലുകള്‍ വെള്ളത്തില്‍ കിടന്നഴുകിയതും കേരളം കണ്ടതാണ്.

അതോടൊപ്പം കണ്ടതാണ് കംപ്യൂട്ടറുകള്‍ക്കെതിരായ സമരം. കംപ്യൂട്ടറുകള്‍ വന്നാല്‍ ഓഫീസുകളില്‍ ജോലിയില്ലാതാകും, പഠനം കഴിഞ്ഞവന്‍ പിന്നെ തെരുവു തെണ്ടേണ്ടിവരും. അതുകൊണ്ട് വേണ്ടേ വേണ്ടേ കംപ്യൂട്ടര്‍ എന്ന മുദ്രാവാക്യവും കേട്ടു. ആദ്യകാലത്ത് ചില ബാങ്കുകളില്‍ സ്ഥാപിച്ച കംപ്യുട്ടറുകള്‍ക്കെതിരെ ചാവേറുകളെ പോലെ ചിലര്‍ പാഞ്ഞടുത്തു. നൂറുകണക്കിന് കംപ്യൂട്ടറുകള്‍ തവിടുപൊടിയായി. എന്നിട്ടിപ്പോഴെന്താണ്.

ട്രാക്ടര്‍ ഉപയോഗിച്ച് കൃഷിചെയ്യുന്നവരുടെ എണ്ണം കൂടി. ഇങ്ങനെയുള്ളവരുടെ അദ്ധ്വാനം പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തി. ട്രാക്ടര്‍ പരിഷ്‌ക്കാരമായിരുന്നല്ലോ. ട്രാക്ടര്‍ ഉണ്ടാക്കുന്നത് കിര്‍ലോസ്‌കറിന്റെ മുതലാളിയല്ല. അവിടെ ആയിരക്കണക്കിന് തൊഴിലാളിയുണ്ട്. വിദഗ്ധരുണ്ട്, അവിദഗ്ധരുമുണ്ട്. ട്രാക്ടര്‍ കമ്പനികള്‍ അടച്ചുപൂട്ടിയാല്‍ തൊഴിലാളികളുടെ ആപ്പീസ് പൂട്ടും. അണ്ണാക്കില്‍ പിന്നെ തിരുവനന്തപുരത്തെ ചില കുട്ടികള്‍ക്ക് മണ്ണ് കുഴച്ച് തിന്നേണ്ടിവന്നില്ലെ അതുപോലെയാകും. കൃഷിയോ അപരിഷ്‌കൃത രീതിയിലേക്കുമെത്തും. പരിഷ്‌കാരം എല്ലാവിധ കര്‍ഷകരുടെയും വരുമാനവും ജീവിതവും മെച്ചപ്പെടുത്താനാണെന്ന് ആവര്‍ത്തിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ മുട്ടുകുത്തുക തന്നെ വേണമെന്നായി. ഇതിനായി ഉപയോഗിച്ചതോ ട്രാക്ടര്‍ സമരം. ദല്‍ഹിയിലും പഞ്ചാബിലും മാത്രമല്ല കേരളത്തിലും കണ്ടു ട്രാക്ടര്‍ സമരം.

കംപ്യൂട്ടറുകള്‍ക്കെതിരെ സമരം നടത്തി നാശം വിതച്ചവരുടെയും പരമ്പരകളുടെ കയ്യിലുണ്ട് കംപ്യൂട്ടര്‍. വീട്ടിലുണ്ട് കംപ്യൂട്ടര്‍. ഓഫീസുകളിലുണ്ട് കംപ്യൂട്ടര്‍. കംപ്യൂട്ടറിന് മാത്രമായി ജോലി ചെയ്യാന്‍ കഴിയുന്ന കാലമുണ്ടാകും. ഏതായാലും കംപ്യൂട്ടറിന്റെ മുന്നില്‍ ഒരു ജോലിക്കാരന്‍ ഇന്ന് വേണം. ജോലിക്കാരന്റെ ശത്രുവല്ല, മിത്രമാണ് കംപ്യൂട്ടര്‍ എന്ന് തിരിച്ചറിയാന്‍ കാലമേറെയെടുത്തു. അപ്പോഴേക്കും ലോകം ഏറെ മുന്നേറി. പഴയകാലത്തെ ട്യൂബ് ലൈറ്റ് അങ്ങിനെയാണ്. സ്വിച്ച് ഇട്ട് കുറേ നിമിഷം കഴിഞ്ഞേ പ്രകാശിക്കൂ. അങ്ങിനെയാണ്‌നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാരും. കാര്‍ഷിക ബില്‍ നല്ലതെന്ന് മനസ്സിലാക്കാന്‍ കാലം കുറേ കഴിയണം.

കോണ്‍ഗ്രസിന്റെ സോണിയാമോന്‍ എന്താണ് പുലമ്പുന്നതെന്ന് കോണ്‍ഗ്രസുകാര്‍ക്ക് പോലും മനസ്സിലാകുന്നില്ല. ചൈനാ പിന്‍മാറ്റത്തെ പരിഹസിക്കാനാണ് ഒടുവില്‍ പാര്‍ലമെന്റില്‍ വായ തുറന്നത്. ചൈനയുടെ പ്രകോപനം ഇപ്പോഴൊന്നുമല്ല ഉണ്ടായത്. അപ്പന്റെ അപ്പൂപ്പന്‍ പ്രധാനമന്ത്രിയായിരുന്നില്ലെ. ഇന്ത്യ-ചീന ഭായി ഭായി എന്ന് കൈപിടിച്ച് നെഹ്‌റുവും ചൗഎന്‍ലായിയും ഉല്ലസിക്കുമ്പോഴാണ് ഇന്ത്യാ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം കടന്നുകയറിയത്. അതാണ് 1962 ല്‍ ഒരു യുദ്ധത്തിലേക്കെത്തിയത്. ഒക്‌ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട യുദ്ധത്തിനൊടുവില്‍ ചീന ഒരുപാട് ഇന്ത്യന്‍ മണ്ണ് കയ്യടക്കി. ഇത് വിവാദമായി. പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നു. നെഹ്‌റു അന്ന് പറഞ്ഞത് ”ചൈനയുടെ കൈയിലിപ്പോള്‍ ഉള്ളത് പുല്ലുപോലും മുളക്കാത്തസ്ഥലം” എന്നാണ്. പുല്ലുപോലും മുളക്കാത്തതാണെങ്കില്‍ എന്തിനാണ് ആ ഇന്ത്യന്‍ മണ്ണ് ചൈനയ്‌ക്ക് എന്ന ചോദ്യത്തിന് ഒരിക്കലും നെഹ്‌റുവിന് മറുപടി ഉണ്ടായില്ല.

പാക്കിസ്ഥാന്‍ കയ്യേറിയ ഭൂമി സിംലാ കരാറിലൂടെ വിട്ടുകൊടുത്തത് രാഹുലിന്റെ അമ്മൂമ്മ ഇന്ദിരയാണ്. സിംലാ കരാര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ ബിജെപിയുടെ പൂര്‍വ രൂപമായ ജനസംഘത്തിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തടവിലിട്ടത്. ആ കോണ്‍ഗ്രസിന്റെ നായകനായ രാഹുലാണ് ആദ്യം രാജ്യം പിന്നെയേ മറ്റെന്തുമുള്ളൂ എന്ന പ്രതിജ്ഞയുമായി മുന്നേറുന്ന ബിജെപിയേയും നരേന്ദ്രമോദിയേയും ആക്ഷേപിക്കാന്‍ മുതിരുന്നത്.

കാലം മാറുമ്പോഴുള്ള കോലം തുള്ളലാണ് സിപിഎമ്മില്‍ ഏറ്റവും ഒടുവില്‍ ഇപ്പോള്‍ കാണാനാകുക. അമ്പലം വേണ്ട, വിശ്വാസം വേണ്ട, വിഗ്രഹം വേണ്ട എന്ന മുദ്രാവാക്യമാണ് കമ്യൂണിസ്റ്റുകാരുടെ കൈമുതല്‍. ‘ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലുള്ളത് മാനവരക്തം’ എന്ന് പാടിനടന്ന സഖാക്കളെ നോക്കിയാണ് സംസ്ഥാനത്തിന്റെ പാര്‍ട്ടി നായകന്‍ പറഞ്ഞത്. ഇവിടെ ഹിന്ദുവായാണ് ഓരോ ജന്മവുമെന്ന്. പാര്‍ട്ടി അംഗത്തിന് മാത്രമല്ല കുടുംബത്തിനും ആചാരലംഘനം പാടില്ലെന്നും തിരുത്തി. അമ്പലത്തില്‍ പോലും കമ്മിറ്റികളില്‍ കയറണം. പറ്റുമെങ്കില്‍ കോലം കെട്ടിയാടുകയും തോറ്റം പാടുകയും വേണമെന്നുവരെ വിജയരാഘവന്റെ വിശദീകരണത്തിലുണ്ട്. അതിനേക്കാള്‍ കെങ്കേമമാണ് പ്രത്യയശാസ്ത്രം പാലിക്കാനാകില്ലെന്ന പ്രഖ്യാപനം. മാര്‍ക്‌സിസം വരട്ട്‌വാദതത്ത്വമെന്ന് ആക്ഷേപിച്ചവരെ വടികൊണ്ടും വാക്കുകള്‍കൊണ്ടും വരികള്‍കൊണ്ടും വിരട്ടിയവരുടെ ഈ മലക്കം മറിച്ചില്‍ കലികാലത്തിന്റെ പ്രസക്തി തന്നെയല്ലെ വിളിച്ചോതുന്നത്. ഇത്രകാലവും അണികളെയും ജനങ്ങളെയും വഞ്ചിക്കുകയല്ലെ ചെയ്തത്. ഏതെല്ലാം കാണണം, എന്തെല്ലാം കേള്‍ക്കണം! കാലം കലികാലം. പലവിധ കോലം, ചിലജാലം. മുന്നേ കണ്ടെത്തിയ കവി ഗിരീഷിന് പ്രണാമം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.