Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഹലാല്‍ മതസ്വാതന്ത്ര്യത്തിന് എതിര്

ഹലാല്‍ ഭക്ഷണം ഇസ്ലാമല്ലാത്തയൊരാള്‍ക്ക് നല്‍കുന്നത് അയാളുടെ മതവിശ്വാസത്തില്‍ കൈകടത്തലാണ്. പൂര്‍ണ സസ്യാഹാരം വിളമ്പുന്നത് മറ്റുള്ളവരുടെ മതസ്വാതന്ത്ര്യത്തിനു മുന്നില്‍ കൈകടത്തലാണ് എന്ന ആക്ഷേപം ഹലാലിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കാറുണ്ട്. ഇതു തെറ്റാണ്. പൂര്‍ണ സസ്യാഹാരം എന്നതിന് ഏതെങ്കിലും മതവുമായി ബന്ധമില്ല, അത് ഓരോരുത്തരുടേയും താല്‍പ്പര്യമാണ്. മാത്രമല്ല പൂര്‍ണ സസ്യാഹാരം ഉണ്ടാക്കുന്നിടത്ത് ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങളില്ല. ആഹാരം ആര്‍ക്കും പാചകം ചെയ്യാം. അതിന് പാചകം ചെയ്യുന്നയാളിന്റെ മതം പ്രശ്‌നമല്ല. എന്നാല്‍ ഹലാലില്‍ പാചകക്കാരന്‍ മുസ്ലീമായിരിക്കണം എന്നത് നിര്‍ബന്ധമാണ്.

കെ.ആര്‍. ഉമാകാന്തന്‍byകെ.ആര്‍. ഉമാകാന്തന്‍
Feb 13, 2021, 05:00 am IST
inMain Article

ഹലാല്‍ ഭക്ഷണം, ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള വസ്തുക്കള്‍ തുടങ്ങിയവയുടെ ഉപയോഗം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായി വരുന്നു. ഹലാല്‍ എന്ന വാക്ക് ഇത്ര പ്രചാരം നേടിയിട്ട് കുറച്ചുകാലമേ ആയുള്ളൂ. ഇതിനുമുന്‍പ് ഹലാല്‍ സര്‍ട്ടിഫിക്കറ്റോ, ഭക്ഷണമോ ഉണ്ടായിരുന്നില്ല. ഇസ്ലാമിക തീവ്രവാദി സംഘടനകളാണ് ഹലാല്‍ പ്രചരിപ്പിക്കുന്നത്. ഇത് ഇസ്ലാമിക ആചാരങ്ങള്‍ ഇതരമതസ്ഥരുടെ പേരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.  കാരണം ഹലാല്‍ എന്നത് പൂര്‍ണമായും ഒരു ഇസ്ലാമിക സങ്കല്‍പ്പമാണ്. ഏതെങ്കിലുമൊരു വിശ്വാസം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ്. അതിനാല്‍ അത് ഭരണഘടനയ്‌ക്ക് എതിരാണ്.

ഹലാല്‍ പൂര്‍ണമായും ഒരു ഇസ്ലാമിക സങ്കല്‍പ്പമാണ്. ഇസ്ലാമിന് അനുവദനീയമല്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കണം. ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ ഭക്ഷണം, മറ്റു വസ്തുക്കള്‍ എന്നിവ ഉണ്ടാക്കണം. എന്നാണ് ഹലാല്‍ അനുശാസിക്കുന്നത്. ഉദാഹരണത്തിനു മാംസഭക്ഷണം ഇസ്ലാമില്‍ അനുവദനീയമാണ്. എന്നാല്‍ ഹലാല്‍പ്രകാരം അതിന് ചില നിബന്ധനകള്‍ ഉണ്ട്. ഒന്നാമതായി ജന്തുവിനെ അറക്കുന്നത് ഒരു മുസ്ലിം ആയിരിക്കണം.  അറക്കുന്നയാള്‍ മുസ്ലിം ആയാല്‍ പോര. ഇസ്ലാമിക ആചാരപ്രകാരം വേണം ജന്തുവിനെ അറക്കേണ്ടത്. നിര്‍ദ്ദേശിച്ചിട്ടുള്ള ഇസ്ലാമിക (ഖുറാന്‍) വചനങ്ങള്‍ ചൊല്ലി വേണം അറക്കാന്‍. അറക്കപ്പെടുന്ന ജന്തു പൂര്‍ണമായ ബോധമുള്ളതായിരിക്കണം. ഇങ്ങനെ ആയാല്‍ മാത്രമേ ഹലാല്‍ ആകൂ.

ഹലാലും ഇതരമതസ്ഥരും

ഭക്ഷണ ശാലകളില്‍ ഹലാല്‍ ഭക്ഷണം വില്‍ക്കണം എന്ന് ഇസ്ലാമിക തീവ്രവാദികള്‍ ശാഠ്യം പിടിക്കുന്നു. മുസ്ലിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഹലാല്‍ ആകണമെന്നതാണ് ഇതിനുള്ള ന്യായം. എന്നാല്‍ ഭക്ഷണം തീര്‍ത്തും സെക്യുലര്‍ ആയിട്ടുള്ളതാണ്. ഒരാള്‍ എവിടെ നിന്ന് എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കാണ്. പശുമാംസ ഭക്ഷണ തര്‍ക്കം ഉണ്ടായപ്പോള്‍ ഈ വാദം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഹലാല്‍ ഭക്ഷണം ഇസ്ലാമല്ലാത്തയൊരാള്‍ക്ക് നല്‍കുന്നത് അയാളുടെ മതവിശ്വാസത്തില്‍ കൈകടത്തലാണ്. പൂര്‍ണ സസ്യാഹാരം വിളമ്പുന്നത് മറ്റുള്ളവരുടെ മതസ്വാതന്ത്ര്യത്തിനുമുന്നില്‍ കൈകടത്തലാണ് എന്ന ആക്ഷേപം ഹലാലിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കാറുണ്ട്. ഇതു തെറ്റാണ്. പൂര്‍ണ സസ്യാഹാരം എന്നതിന് ഏതെങ്കിലും മതവുമായി ബന്ധമില്ല, അത് ഓരോരുത്തരുടേയും താല്‍പ്പര്യമാണ്.  

മാത്രമല്ല പൂര്‍ണ സസ്യാഹാരം ഉണ്ടാക്കുന്നിടത്ത് ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങളില്ല. ആഹാരം ആര്‍ക്കും പാചകം ചെയ്യാം. അതിന് പാചകം ചെയ്യുന്നയാളിന്റെ മതം പ്രശ്‌നമല്ല. എന്നാല്‍ ഹലാലില്‍ പാചകക്കാരന്‍ മുസ്ലീമായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഇസ്ലാമിക ആചാരപ്രകാരം വചനങ്ങള്‍ മന്ത്രിച്ചശേഷമാണ് ഭക്ഷണം തയ്യാറാക്കുന്നത്. അതുകൊണ്ടു മുസ്ലിങ്ങള്‍ക്കു മാത്രമേ ഹലാല്‍ ഭക്ഷണം നല്‍കാവൂ. ഹോട്ടലുകളില്‍ പായസം വിളമ്പാറുണ്ട്.  ശബരിമല എല്ലാ മതസ്ഥര്‍ക്കും പ്രവേശനം ഉള്ള ക്ഷേത്രമാണ്. ഇക്കാരണത്താല്‍ ഒരു ഹോട്ടലില്‍ ശബരിമലയിലെ പായസവും അപ്പവും വിളമ്പിയാല്‍ അത് സ്വീകാര്യമല്ല. കാരണം അത് പൂജ നടത്തിയ പ്രസാദമാണ്. അത് മറ്റു മതസ്ഥര്‍ക്ക് കൊടുക്കുന്നത് ശരിയല്ല.  അതവരുടെ മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാവും. ഇതേപോലെ ഹലാല്‍ ഭക്ഷണം ഹിന്ദു-ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു വിളമ്പുന്നത് ശരിയല്ല. ഹലാല്‍ ഭക്ഷണം അതുകൊണ്ട് ഇസ്ലാമിക  ആരാധനാ കേന്ദ്രത്തില്‍ മാത്രം വില്‍ക്കാവുന്നതാണ്. ക്ഷേത്രങ്ങള്‍ പ്രസാദം വില്‍ക്കുന്നതുപോലെ. ഹലാല്‍ ഒരു പൊതുഭക്ഷണമല്ല. അത് ഇസ്ലാമിക മതവിശ്വാസികള്‍ക്ക് മാത്രമുള്ളതാണ്.

ഹലാലിന് നിയമ സാധുതയില്ല

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇവിടെ നടക്കുന്നു. ഭാരതത്തില്‍ വില്‍പ്പനയ്‌ക്കുള്ള എല്ലാ വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ഏജന്‍സിയുണ്ട്. ഈ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമേ ഗുണനിലവാരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ. ഭക്ഷണ വസ്തുക്കള്‍ പരിശോധിച്ച് ഗുണനിലവാരം തീരുമാനിക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സിയ്‌ക്ക് പുറമേ മറ്റ് ഏജന്‍സിക്ക് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ല. സര്‍ക്കാര്‍ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റ് അല്ലാതെ മറ്റൊരു സര്‍ട്ടിഫിക്കറ്റും വില്‍പ്പനയ്‌ക്ക് ആവശ്യമില്ല. അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണ്. അത് പരിശോധിക്കേണ്ടതാണ്. നിയമസാധുതയില്ലാത്ത ഒരു കാര്യം നടപ്പാക്കുന്നത് തടയപ്പെടേണ്ടതാണ്.

മതസ്വാതന്ത്ര്യത്തിനു ഭീഷണി

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണ്. അത് മറ്റ് മതസ്ഥരില്‍ ഇസ്ലാമിക ആചാരം അടിച്ചേല്പ്പിക്കുന്നതാണ്. ഇതു ഭരണഘടന ഉറപ്പാക്കുന്ന മതേതരത്വത്തിന് എതിരാണ്. അതിനാല്‍ ഹലാല്‍ നിരോധിക്കണം.

മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത

മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിന് നിയമങ്ങള്‍ ഭാരതത്തിലുണ്ട്. ഹലാല്‍ പ്രകാരം ഒരു ജന്തുവിനെ അറക്കുന്നത് പൂര്‍ണബോധമുള്ളപ്പോഴായിരിക്കണം. ഇതു ക്രൂരമാണ്. അതുകൊണ്ട് മൃഗങ്ങള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കാനും ഹലാല്‍ തടയേണ്ടതാണ്. 

Tags: Jihadഹലാല്‍Economic JihadCultural Invasion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

World

പാകിസ്ഥാന്റെ ഇസ്ലാമിക് ജിഹാദ് ഇന്ത്യയ്‌ക്ക് മാത്രമല്ല യൂറോപ്പിനും ഭീഷണിയാണ് : നിർണായക വെളിപ്പെടുത്തലുമായി ഫിന്നിഷ് സൈന്യം

World

കശ്മീരിൽ ജിഹാദ് തുടരും, ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം : ഹാഫിസ് സയീദിന് പിന്നാലെ ഇന്ത്യയ്‌ക്ക് ഭീഷണിയായി മറ്റൊരു ലഷ്കർ ഭീകരൻ കൂടി

പുതിയ വാര്‍ത്തകള്‍

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.