Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കൂലിപ്പണിക്കു പോയാലും ഇനി പിഎസ്സി പരീക്ഷ എഴുതില്ല’; സൈബര്‍ ആക്രമണത്തില്‍ തളരില്ലെന്ന് ലയ രാജേഷ്

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമായല്ല താന്‍ പ്രവര്‍ത്തിക്കുന്നത്. സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. സൈബര്‍ ആക്രമണത്തിലൂടെ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ജോലിക്കു വേണ്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പോരാട്ട പ്രതീകമായി മാറിയ ലയ രാജേഷ് 'ജന്മഭൂമി'യോട് പറഞ്ഞു.

എം.എ. ഷാജി by എം.എ. ഷാജി
Feb 11, 2021, 12:54 pm IST
in Kerala

തൃശൂര്‍: സൈബര്‍ ആക്രമണത്തില്‍ തളര്‍ന്ന് സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഈ ജോലി കിട്ടിയില്ലെങ്കില്‍ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്സി പരീക്ഷ എഴുതില്ലെന്നും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് നേതാവ് തൃശൂര്‍ ഒളരി സ്വദേശിനി ലയ രാജേഷ്. അര്‍ഹതപ്പെട്ട ജോലിക്ക് വേണ്ടിയാണ് സമരം.  

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമായല്ല താന്‍ പ്രവര്‍ത്തിക്കുന്നത്. സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. സൈബര്‍ ആക്രമണത്തിലൂടെ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ജോലിക്കു വേണ്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പോരാട്ട പ്രതീകമായി മാറിയ ലയ രാജേഷ് ‘ജന്മഭൂമി’യോട് പറഞ്ഞു.  

സമരത്തിനിടെ തന്നെപ്പോലെ നിയമനം കാത്തു കഴിയുന്ന മറ്റൊരു പെണ്‍കുട്ടി വന്നു കെട്ടിപ്പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു ലയ കരയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരുടെ നൊമ്പരമായി മാറിയിരുന്നു. ലയ കരയുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ നാടകമാണിതെന്ന് പറഞ്ഞാണ് സിപിഎം അനുകലികള്‍ ഇതിനെ നേരിട്ടത്.  

കരഞ്ഞതു നാടകമാണെന്നായിരുന്നു ആരോപണം. കരഞ്ഞതിന്റെ പേരില്‍ തന്നെ ഇത്ര ഉയര്‍ത്തികൊണ്ടു വരുമെന്ന് വിചാരിച്ചില്ല. സൈബര്‍ ആക്രമണം തനിക്കെതിരെ വളരെ നല്ലരീതിയില്‍ തന്നെ നടക്കുന്നുണ്ട്. അശ്ലീലച്ചുവയുള്ള പദങ്ങള്‍ ഉപയോഗിച്ച് മലയാള ഭാഷയെ അപമാനിക്കാന്‍ പറ്റുമെന്ന് ഇപ്പോള്‍ മനസിലായി. ഈ കമന്റ്‌സിന് മറുപടി നല്‍കുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകളെല്ലാം എന്റെ രാഷ്‌ട്രീയത്തെയും കുടുംബ പശ്ചാത്തലത്തെയും കുറിച്ചാണ്. അതൊന്നുമല്ല ഇവിടെ ഇപ്പോള്‍ വിഷയം.  

രണ്ടര വര്‍ഷം മുമ്പിറങ്ങിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തനിക്കു ജോലി കിട്ടേണ്ട സമയം കഴിഞ്ഞു. ഇതു രാഷ്‌ട്രീയ സമരമല്ല, ജീവിതം വച്ചുള്ള പോരാട്ടമാണ്. ഞങ്ങള്‍ക്കു വേണ്ടത് അധികാരമല്ല, അര്‍ഹമായ ജോലിയാണ്. അതിനാണു കഷ്ടപ്പാടെല്ലാം സഹിച്ചു സമരം ചെയ്യുന്നത്. കാരുണ്യം താല്‍ക്കാലിക ജീവനക്കാരോടു മാത്രമല്ല, ഞങ്ങള്‍ സാധാരണക്കാരോടും വേണം. എത്ര വര്‍ഷം പഠിച്ചിട്ടാണ് ഒരു റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ ഇഷ്ടം പോലെ നടത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് തങ്ങളുടെ ജോലി തടഞ്ഞു വയ്‌ക്കുന്നുവെന്ന് ആലോചിക്കുമ്പോള്‍  അറിയാതെ തന്നെ ചിലപ്പോള്‍ കരഞ്ഞു പോകുമെന്ന് ലയ പറഞ്ഞു.

നിര്‍ധന കുടുംബമാണ് എന്റേത്. വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് സര്‍ക്കാര്‍ ജോലി. മുപ്പത്തൊന്നാം വയസില്‍ അരണാട്ടുകരയിലെ വായനശാലയില്‍ പിഎസ്‌സി പരിശീലനത്തിനു പോയി. 2017-ലായിരുന്നു പിഎസ്‌സി പരീക്ഷ. 2018-ല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലാസ്റ്റ് ഗ്രേഡില്‍ ജില്ലയില്‍ 583-ാം റാങ്കാണ് എനിക്ക്. റാങ്ക് ലിസ്റ്റിന്റെ കാലാവധി  ഉടന്‍ തീരും. റാങ്ക് ലിസ്റ്റ് വരെ എത്തിയിട്ടും ജോലി കിട്ടാത്ത ദുഃഖത്തില്‍ നിയന്ത്രണം വിട്ടാണു സമരത്തിനിടെ കരഞ്ഞത്. കുടുംബശ്രീ പ്രവര്‍ത്തകയായ ലയ കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 147 വോട്ട് നേടിയിരുന്നു. കുടുംബശ്രീ വഴി തൂപ്പുജോലിക്കും അപേക്ഷിച്ചിട്ടുണ്ടെന്ന് ലയ പറഞ്ഞു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍പിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.