മുംബൈ: ഇന്ത്യയുടെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും വലിയ സംഭാവന നല്കിയ ബിസിനസ് മാന്‍ രത്തന്‍ ടാറ്റയ്ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ക്യാംപെയ്ന് ശക്തം. പതിനായിരക്കണക്കിന് ട്വീറ്റുകളാണ് ഇത്തരത്തില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്.
എന്നാല്‍, ഇത്തരമൊരു ക്യാംപെയ്ന് ശ്രദ്ധില്‍പ്പെട്ടതോടെ അതില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട രത്തന്‍ ടാറ്റ നേരിട്ട് രംഗത്തെത്തി. ഒരു അവാര്‍ഡിന്റെ കാര്യത്തില്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പ്രകടിപ്പിച്ച വികാരങ്ങളെ ഞാന്‍ അഭിനന്ദിക്കുമ്പോള്‍, അത്തരം പ്രചാരണങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ഞാന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. പകരം, ഒരു ഇന്ത്യക്കാരനാകാനും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും സാധിച്ചതില്‍ ഭാഗ്യവാനാണെന്ന് ഞാന്‍ കരുതുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സാമൂഹ്യപ്രവര്‍ത്തനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ട രത്തന്‍ ടാറ്റയ്ക്ക് പരമോന്നത സിവിലിയന്‍ അവാര്‍ഡ് നല്‍കണമെന്ന് മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. വിവേക് ഭീന്ദ്ര ട്വീറ്റ് ചെയ്തതിന് ശേഷം മാണ് ഭാരതരത്നഫോര് രത്തന്‍ടാറ്റ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വന്‍ ട്രെന്‍ഡിങ്ങായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: