പുതുവര്‍ഷത്തില്‍ 3 ഡി സിനിമയുമായി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം. മോണ്‍സ്റ്റര്‍ ഹണ്ടര്‍ എന്ന ത്രിമാന ഇംഗ്ലീഷ് മൂവി ഫെബ്രുവരി 5നാണ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളില്‍ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.
നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഐമാക്സ് ഗുണനിലവാരത്തില്‍ ചിത്രീകരിച്ച ഈ മൂവി തിയേറ്ററില്‍ ഇരുന്നു തന്നെ ആസ്വദിക്കണമെന്നു സിനിമ വിതരണം ചെയ്യുന്ന സോണി പിക്ച്ചേര്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി അഭിപ്രായപ്പെട്ടു. വിഷ്വല്‍ ഇഫക്ടിനും, ആക്ഷനും പ്രാധാന്യം നല്‍കിയുള്ള ഈ 3 ഡി സിനിമ ആസ്വാദകര്‍ക്കു പുത്തന്‍ അനുഭവമാണ് പ്രദാനം ചെയ്യുന്നത്.
ഒരു പ്രദേശത്തു താമസിക്കുന്ന വിചിത്ര, ഭീകര, മാരക ശക്തിയുള്ള രാക്ഷസജീവികളെ തുരത്തുന്നതിനു വ്യത്യസ്ത ലോകങ്ങളില്‍ നിന്നുള്ള രണ്ടു നായകരുടെ കഥയാണ് മോണ്‍സ്റ്റര്‍ ഹണ്ടര്‍. മില ജോവോവിച്, ടോണി ജാ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. ടോണി ജാ ആയോധന കലയില്‍ വിദഗ്ദ്ധനാണ്. ഇവരെ കൂടാതെ ക്ലിഫ്ഫോര്‍ഡ് ഹാരിസ്, മീഗന് ഗുഡ്, ഡീഗോ ബൊനറ്റ, ജോഷ് ഹെല്‍മന്‍, ജിന്‍ ഓ യെങ്, റോണ്‍ പേള്‍മാന്‍ തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.
പോള്‍ ഡബ്ല്യു.എസ്. ആന്ഡേഴ്സണ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഇതേ പേരിലുള്ള പ്രശസ്ത വീഡിയോ ഗെയിമിനെ ആസ്പദമാക്കി നിര്‍മിച്ചിട്ടുള്ളതാണ്. സംഗീതം- പോള്‍ ഹസ്ലിംഗിര്, ഛായാഗ്രഹണം-ഗ്ലെന്‍ മാക് ഫേഴ്സണ്‍, എഡിറ്റിങ്-ഡൂബി വൈറ്റ്. ഈ ചിത്രം തിയേറ്ററിലെ 3 ഡി സൗകര്യം ഉപയോഗിക്കണമെന്നും, പ്രേക്ഷകര്‍ക്ക് സുരക്ഷിതമായി ചിത്രം കാണുന്നതിന് വിതരണക്കാരും, തിയേറ്റര്‍ ഉടമകളും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിവേക് കൃഷ്ണാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: