കോട്ടയം: സംസ്ഥാനത്തെ മാറി മാറി വരുന്ന ഭരണനേതൃത്വങ്ങള്‍ വിശ്വകര്‍മ്മജരുടെ മൗലികമായ അവകാശങ്ങളും ജനസംഖ്യാനുപാതികമായ ആനുകൂല്യങ്ങളും കാലാകാലങ്ങളായി നിക്ഷേധിക്കുകയാണെന്ന് വിഎസ്എസ് സംസ്ഥാന സെക്രട്ടറി കെ.ആര്‍. സുധിന്ദ്രന്‍.
വിഎസ്എസ് ജില്ല വാര്‍ഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വകര്‍മ്മജര്‍ വോട്ടു ബാങ്കല്ല എന്ന കാരണം പറഞ്ഞാണ് സൗകര്യപൂര്‍വ്വം അവഗണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സീനിയര്‍ കൗണ്‍സിലര്‍ പി. ഉദയഭാനു അദ്ധ്യക്ഷനായി. ബോര്‍ഡ് അംഗങ്ങളായ പി.ടി. രംഗനാഥന്‍, കെ.എന്‍. കമലാസനന്‍, പി.ബി.രതിഷ്, രാജേഷ് മണി, കോട്ടയം താലൂക്ക് പ്രസിഡന്റ് എ. രാജന്‍, സെക്രട്ടറി പി.ജി ചന്ദ്രബാബു ,ചങ്ങനാശ്ശേരി താലൂക്ക് സെക്രട്ടറി കെ. ഡി. നടരാജന്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് ജി. ജാനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ല ഭാരവാഹികളായി പി.ബി. ബിനു പുള്ളുവേലിയ്‌ക്കല്‍ (പ്രസിഡന്റ്), എന്‍.എസ്. വിനോദ് കുമാര്‍ (സെക്രട്ടറി), കെ.ആര്‍. രാഹുല്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: