Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശില്‍പ്പ സൗകുമാര്യത്തിന്റെ പാരമ്പര്യ സിദ്ധി

Janmabhumi Online by Janmabhumi Online
Sep 17, 2023, 03:05 pm IST
in Vasthu, Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഷാലി മുരിങ്ങൂര്‍

പരമ്പരാഗത കേരളീയ വാസ്തുവിദ്യാശൈലി പിന്തുടരുകയും നിര്‍മ്മാണത്തില്‍ മരം ആഡംബരത്തോടെ ഉപയോഗിക്കുകയും ചെയ്യുന്നയാളാണ് ചാലക്കുടി മോതിരക്കണ്ണിനടുത്തുള്ള കണ്ണുംപുറം പനങ്ങാട് വീട്ടില്‍ അനു ആചാരിയും. ലളിത, മനോഹര രൂപകല്പനകള്‍കൊണ്ട് ചരിത്രത്തിലിടം പിടിച്ച, ശ്രീപത്മനാഭദാസന്റെ മന്ദിരമായ തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിന്റെ തേവാരപ്പുരയില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടിയ്‌ക്ക് പൂജാകര്‍മ്മാനുഷ്ഠാനങ്ങള്‍ക്കായി ഉപയോഗിയ്‌ക്കാനുള്ള അഭിഷേകപീഠം നിര്‍മ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഈ യുവവിശ്വകര്‍മ്മജന്‍. അനു ആചാരിയും ജ്യേഷ്ഠസഹോദരന്‍ വിനോജ് ആചാരിയും ചേര്‍ന്നു മരത്തില്‍ തീര്‍ത്ത പഴയ തിരുവിതാംകൂറിന്റെ രാജമുദ്രയും കവടിയാര്‍ കൊട്ടാരഭിത്തിയെ അലംകൃതമാക്കിയിട്ടുണ്ട്.

പരമ്പരാഗത മരപ്പണിക്കാരുടെ കുടുംബത്തില്‍പ്പെട്ട അനു ആചാരിയുടെ പണിപ്പുരയില്‍ ചെന്നാല്‍ വ്യത്യസ്തമാര്‍ന്ന കൊത്തുപണിക്കാഴ്ചകളാണ് എങ്ങും. അമ്മയുടെ അച്ഛന്‍ അഞ്ചക്കളനാചാരിയും അച്ഛന്റെ അച്ഛന്‍ കുട്ടനാചാരിയും അച്ഛന്‍ പി.കെ. ഗംഗാധരനാചാരിയും മരപ്പണിയില്‍ കര്‍മ്മകുശലരായിരുന്നു. അഞ്ചക്കളന്റെ കരവിരുത് പു
രാതനമായ കാര്‍ഷികോപകരണങ്ങളുടെ നിര്‍മ്മിതിയിലായിരുന്നെങ്കില്‍, കുട്ടനാചാരിയുടെ വിരുത് ചിരട്ടയിലും മറ്റും അതിമനോഹര ശില്‍പ്പങ്ങള്‍ തീര്‍ക്കുന്നതിലായിരുന്നു. ഗംഗാധരനാചാരി സാധാരണ മരപ്പണികളില്‍ ചടുലവേഗമുള്ളയാളായിരുന്നു. ഇവരുടെയെല്ലാം കാലശേഷം അനുവും വിനോജും പാരമ്പരാഗതാര്‍ജ്ജിതമായ അറിവുമായി പണിക്കിറങ്ങി.

കാര്‍പ്പെന്ററിയിലെ ആധുനിക സങ്കേതങ്ങളെക്കുറിച്ചുള്ള പഠനം പുതിയ കാലത്തിന്റെ അനിവാര്യതാണെന്നു തിരിച്ചറിഞ്ഞ അനു, സ്‌കൂള്‍ പഠനശേഷം ചാലക്കുടി സര്‍ക്കാര്‍ ഐടിഐയില്‍ കാര്‍പ്പെന്ററി അഭ്യസിച്ചു. തുടര്‍ന്ന് കുറച്ചുകാലം കളമശ്ശേരി എച്ച്എംടി കമ്പനിയിലെ ലേത്ത് വിഭാഗത്തില്‍ ക്രാഫ്റ്റ് പാറ്റേണ്‍ മേക്കറായി പരിശീലനം നേടി. ജന്മസിദ്ധമായ കഴിവും അക്കാദമിക അറിവും കൂടിച്ചേര്‍ന്നപ്പോള്‍ എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹം തോന്നിത്തുടങ്ങി. മണ്ണുംപുറം മഹാദേവക്ഷേത്രത്തിലേക്കായി കിരാതമൂര്‍ത്തിയുടെ ദാരുശില്‍പ്പം തേക്കിന്‍തടിയില്‍ കൊത്തി. വിശ്വകര്‍മ്മജരുടെ പരമ്പരാഗത വാസ്തുശാസ്ത്രങ്ങളെ പിന്‍പറ്റി കൃത്യമായ കണക്കുകളിലാണ് തന്റെ ആദ്യത്തെ ശില്‍പ്പവേല അനു പൂര്‍ത്തിയാക്കിയത്. ക്ഷേത്രജ്ഞന്മാരും മറ്റും ശില്‍പ്പത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതു പ്രചോദനമായി. അങ്ങനെയിരിക്കുമ്പോഴാണ് കവടിയാര്‍ കൊട്ടാരത്തിലേക്ക് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായി തമ്പുരാട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഒരു അഭിഷേകപീഠം നിര്‍മ്മിക്കാന്‍ പൂര്‍വ്വജന്മപുണ്യത്താലും ഗുരു കാരണവന്‍മാരുടെ അനുഗ്രഹത്താലും അവസരം ലഭിച്ചത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പീഠനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. എട്ട് ഇഞ്ച് സമചതുരത്തില്‍ വരിക്കപ്ലാവില്‍ ഐരാവത മസ്തകരൂപത്തില്‍, ധ്വജയോനിക്കണക്കില്‍ കൊത്തിയെടുത്ത പീഠം തൃശ്ശൂര്‍ ജില്ലയിലെ തൃക്കൂര്‍ മഹാദേവ സന്നിധിയില്‍ വച്ചാണ് ഗുരുപൂര്‍ണ്ണിമാ നാളില്‍ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിക്ക് സമര്‍പ്പിച്ചത്. പ്രഗത്ഭരായ വിശ്വകര്‍മ്മജരുടെ വിസ്മയിപ്പിക്കുന്ന അനേകം നിര്‍മ്മിതികളുള്ള കവടിയാര്‍ കൊട്ടാരത്തിന്റെ തേവാരപ്പുരയിലേക്കാണ് പീഠം നിര്‍മ്മിച്ചത്. ഇതുകൂടാതെ പഴയ തിരുവിതാംകൂറിന്റെ അടയാളമായ ശംഖ് മുദ്ര തടിയില്‍ തീര്‍ത്ത് കവടിയാറില്‍ കൊണ്ടുപോയി തമ്പുരാട്ടിക്ക് സമര്‍പ്പിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അനുവും വിനോജും.

വീടിനോട് ചേര്‍ന്നുതന്നെ വിശ്വകര്‍മ്മ ഹാന്‍ഡിക്രാഫ്റ്റ്സ് എന്ന പേരിലുള്ള പണിശാലയിലിരുന്നാണ് നിര്‍മ്മാണങ്ങളെല്ലാം. കൂര്‍മ്മപീഠിക (ആവണപ്പലക), കലപ്പ, ജലചക്രം, കാളവണ്ടി എന്നിവയുടെ മിനിയേച്ചറുകള്‍, യോഗദണ്ഡുകള്‍, മെതിയടികള്‍, തേവാരപ്പെട്ടികള്‍, ഉടുക്ക്, വിവിധതരം മെമെന്റോകള്‍, പൂജാപീഠങ്ങള്‍, ജ്യോത്സ്യന്മാര്‍ക്കാവശ്യമായ രാശിപ്പലകകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ മരപ്പണികളുമായി ജീവിതം മെനഞ്ഞെടുക്കുകയാണ് അനു ആചാരി. കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് നടപ്പിലാക്കിയ വിശ്വകര്‍മ്മ പി
ന്നാക്കവിഭാഗങ്ങള്‍ക്കുള്ള പി.എം. ദക്ഷ് സ്‌കില്‍ ഇന്ത്യ പരിശീലനപരിപാടി ചാലക്കുടിയില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാനുള്ള അവസരം അനുവിനുണ്ടായി. കേന്ദ്ര പ്ലാനിങ് കമ്മീഷനു കീഴിലുള്ള ഭാരത് സേവക് സമാജിന്റെ കരകൗശല മേഖലയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ദേശീയ അവാര്‍ഡ് അനു ആചാരിക്ക് ലഭിച്ചിട്ടുണ്ട്.

സ്വന്തം കഴിവുകളെ സ്വപ്രയത്‌നം കൊണ്ട് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിശ്വകര്‍മ്മജരുടെ ഇടയിലെ യുവാക്കള്‍ക്ക് ഉണ്ടാകണമെന്ന അഭിപ്രായമാണ് അനുവിനുള്ളത്. ചെറുകിട സംരംഭകര്‍ക്കുള്ള ലോണുകളും മറ്റു സാമ്പത്തിക സഹായങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടെങ്കിലും അതേക്കുറിച്ചുള്ള അറിവുകള്‍ ഈ രംഗത്തെ പുതുതലമുറയ്‌ക്കില്ല. വിശ്വകര്‍മ്മജരിലെ മരപ്പണിക്കാര്‍, പ്രത്യേകിച്ച് പുതിയതലമുറ ഈ രംഗം വിട്ടൊഴിയുകയാണെന്നും, കുലത്തൊഴിലിനോടുള്ള വിമുഖതയ്‌ക്ക് സാമൂഹികമായ പല കാരണങ്ങളുണ്ടെന്നും അനു പറയുന്നു. അമ്മ അമ്മിണി, ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഭാര്യ ഹരിത, മകള്‍ ശ്രീദുര്‍ഗ്ഗാ എന്നിവരുടെ പ്രോത്സാഹനങ്ങളാണ് സാമ്പത്തികപരാധീനതകളുള്ളപ്പോഴും തന്നെ ഈ രംഗത്ത് നിലനിര്‍ത്തുന്നതെന്നും അനു പറയുന്നു.

Tags: ViswakarmajarVasthuKavadiar Kottaram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

കുടുംബ കലഹത്തിനു കാരണം കന്നിമൂലയോ? കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

Vasthu

വാസ്തു ശാസ്ത്ര പ്രകാരം സ്‌റ്റെയര്‍കേസ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Samskriti

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

Vasthu

എന്താണ് കന്നിമൂല, കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

Vasthu

നീരുറവകള്‍ പ്രകൃതിയുടെ വരദാനം

പുതിയ വാര്‍ത്തകള്‍

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു ; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ക്വാഡ് രാജ്യങ്ങൾ

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത തേടി യു.എസ് ഭരണകൂടം

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

തമിഴ്നാട് മുഖ്യമന്ത്രിയാകണം’; തൃഷ, വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വിജയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമോ .

ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് ട്രംപ്

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies