Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പെണ്‍കരുത്തില്‍ ചന്ദ്രപുരത്ത് അന്നപൂര്‍ണേശ്വരി ക്ഷേത്രമൊരുങ്ങും, മഹാസുദര്‍ശനഹോമം നാളെ

നാല് പതിറ്റാണ്ടിലേറെയായി ദേവിയുടെ പേരില്‍ ക്ഷേത്രം പണിയാനുള്ള ശ്രമം ലക്ഷ്യം കണ്ടില്ല. തുടര്‍ന്നാണ് പ്രദേശത്തെ സ്ത്രീകള്‍ ഇതിനായി രംഗത്ത് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 12:05 pm IST
inKasargod

പാലക്കുന്ന്: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രൂപവത്കരിച്ച രണ്ട് കമ്മിറ്റികളും പല കാരണങ്ങളാല്‍ നിര്‍ജീവമായപ്പോള്‍ ചന്ദ്രപുരത്ത് അന്നപൂര്‍ണേശ്വരി ക്ഷേത്രം എന്ന സങ്കല്പം ഭക്തമനസുകളില്‍ നിന്ന് തേഞ്ഞു മാഞ്ഞുപോകാതിരിക്കാന്‍ സ്ത്രീ കൂട്ടായ്‌മ രംഗത്ത്. ആ ദൗത്യം സധൈര്യം ഏറ്റെടുത്ത് മുന്നിട്ടിറങ്ങിയിരിക്കുകയാണ് ആറാട്ടുകടവ് ചന്ദ്രപുരത്തെ ഒരു കൂട്ടം വനിതകള്‍.  

പാലക്കുന്നില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ കിഴക്കുമാറി പനയാല്‍ ഗ്രാമത്തിലാണിത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടെ അന്നപൂര്‍ണേശ്വരി സങ്കല്‍പം ഉണ്ടായിരുന്നുവെന്നത് കേട്ടറിവ് മാത്രം. നാല് പതിറ്റാണ്ടിലേറെയായി ദേവിയുടെ പേരില്‍ ക്ഷേത്രം പണിയാനുള്ള ശ്രമം ലക്ഷ്യം കണ്ടില്ല. തുടര്‍ന്നാണ് പ്രദേശത്തെ സ്ത്രീകള്‍ ഇതിനായി രംഗത്ത് വന്നത്. മല്‍പ്പച്ചേരി അനാഥ മന്ദിരത്തില്‍ അന്നദാനം നടത്തി ക്ഷേത്രനിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഡിസംബര്‍ 12ന് ശ്രീകൃഷ്ണ അഡികയുടെ കാര്‍മികത്വത്തില്‍ ബാലാലയത്തില്‍ ഛായാപ്രതിഷ്ഠ നടത്തി. അന്നുമുതല്‍ അവിടെ ദീപം തെളിയിക്കുന്നതും ഈ കൂട്ടായ്‌മയിലെ സ്ത്രീകള്‍ തന്നെ.  

കുട്ടികളടക്കം പ്രായവ്യതാസമില്ലാതെ എല്ലാ സ്ത്രീകളേയും ഈ കൂട്ടായ്‌മയില്‍ ചേര്‍ക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രം പണിയാനായി സ്വകാര്യ വ്യക്തിയുടെ 28 സെന്റ് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞു. ഉദുമ, പള്ളിക്കര പഞ്ചായത്തുകള്‍ അതിരുകള്‍ പങ്കിടുന്ന പ്രദേശമാണിത്. ഒന്നര കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ ആരാധനാലയം ജില്ലയിലെ ആദ്യത്തെ അന്നപൂര്‍ണേശ്വരി ക്ഷേത്രമായിരിക്കും. മൂന്ന് ശ്രീകോവിലുകള്‍ ഉണ്ടായിരിക്കും. അന്നപൂര്‍ണേശ്വരിക്കു പുറമെ ഉപദേവതമാരായി ശാസ്താവിനെയും ഗണപതിയെയും പ്രതിഷ്ഠിക്കും.  

ക്ഷേത്ര നിര്‍മാണത്തിന്റെ മുന്നോടിയായി നാലിന് വൈകുന്നേരം സന്ധ്യയോടെ കുണ്ടാര്‍ രവീശതന്ത്രിയുടെയും അരവത്ത് ദാമോദര തന്ത്രിയുടെയും കര്‍മികത്വത്തില്‍ മഹാസുദര്‍ശന ഹോമം നടക്കും. ക്ഷേത്ര ചരിത്ര പുസ്തകം ധര്‍മസ്ഥല ധര്‍മാധികാരി വീരേന്ദ്രഹെഗ്ഡെ നേരത്തേ പ്രകാശനം ചെയ്തിരുന്നു. വിജയലക്ഷ്മി കടമ്പഞ്ചാല്‍ പ്രസിഡന്റായ താല്‍ക്കാലിക കമ്മറ്റിയാണ് ഈ കൂട്ടായ്‌മക്ക് നേതൃത്വം നല്‍കുന്നത്. വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളെ ഉള്‍പ്പെടുത്തി വിപുലമായ കമ്മറ്റിക്ക് രൂപം നല്‍കുമെന്ന് അവര്‍ അറിയിച്ചു.

Tags: ക്ഷേത്രംവനിതconstruction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പുതിയ വാര്‍ത്തകള്‍

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.