ദുബായ്: ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ചരിത്രവിജയത്തിന് നിര്‍ണായക പങ്ക് വഹിച്ച ഋഷഭ് പന്തിനെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ‘പ്ലേയര്‍ ഓഫ് ദ മന്ത്’പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെയും അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിംഗിനെയും ജനുവരിയിലെ ഈ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഈ മാസം മുതലാണ് ഐസിസി ഈ പുരസ്‌കാരം നല്‍കാന്‍ ആരംഭിക്കുന്നത്
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഓരോ മാസവും മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്ന പുരുഷ, വനിതാ താരങ്ങളെയാണ് ഐസിസി പ്ലേയര്‍ ഓഫ് ദ മന്ത് പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യുക.
നാമനിര്‍ദേശം ചെയ്യന്നു കളിക്കാരില്‍ നിന്ന് ഒരാളെ വോട്ടെടുപ്പിലൂടെ ജേതാവായി തെരഞ്ഞെടുക്കും. മുന്‍ കളിക്കാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍, ഐസിസി ഹാള്‍ ഓഫ് ഫെയിമിലെ ചില അംഗങ്ങള്‍, തെരഞ്ഞെടുക്കപ്പെടുന്ന ആരാധകര്‍ എന്നിവര്‍ ചേര്‍ന്ന സമിതിയാണ് വോട്ടെടുപ്പിലൂടെ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. ഓരോ മാസത്തിലെയും രണ്ടാമത്തെ തിങ്കളാഴ്ച് ജേതാവിനെ പ്രഖ്യാപിക്കും.
















