ന്യൂദല്‍ഹി:ഇന്ത്യയില്‍ ആകെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഇന്ന് 1.7 ലക്ഷത്തില്‍ താഴെയായി (1,69,824) കുറഞ്ഞു..9 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പ്രതിവാര പോസിറ്റീവ് നിരക്ക് ഉണ്ട്. കേരളത്തില്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.20 ശതമാനം രേഖപ്പെടുത്തുന്നു. ഛത്തീസ്ഗഡില്‍ 7.30 ശതമാനമാണ്.
ഇന്ത്യയില്‍ രോഗമുക്തി നിരക്ക് ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നായ ഏകദേശം 97% (96.98%) ല്‍ എത്തി. 1.04 കോടിയിലധികം (1,04,09,160) ആളുകള്‍ ഇതുവരെ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,808 രോഗികള്‍ സുഖം പ്രാപിച്ച് ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജായി.
രാജ്യവ്യാപകമായി 2021 ജനുവരി 30 രാവിലെ 8 മണി വരെ 35 ലക്ഷത്തിലധികം (35,00,027) പേര്‍ക്ക് കോവിഡ് –19 വാക്സിനേഷന് യജ്ഞത്തില്‍ വാക്സിനേഷന് നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,809 സെഷനുകളിലായി 5,71,974 പേര്‍ക്ക് വാക്സിനേഷന് നല്കി. ഇതുവരെ 63,687 സെഷനുകള്‍ നടത്തി.
രോഗമുക്തരായവരില്‍ 85.10 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നു. 6,398 കേസുകളുമായി കേരളത്തില്‍ ഏറ്റവും കൂടിയ ഏകദിന രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,613 പേര് മഹാരാഷ്ട്രയിലും 607 പേര് കര്‍ണാടകയിലും രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,083 പുതിയ പ്രതിദിന പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
പുതിയ കേസുകളില്‍ 81.95 ശതമാനവും 6 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന( 6,268 )കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 2,771 കേസുകളും തമിഴ്നാട്ടില്‍ 509 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 137 മരണങ്ങള് രേഖപ്പെടുത്തി. പുതിയ മരണങ്ങളില്‍ 83.94 ശതമാനവും ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ആണ്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് മഹാരാഷ്ട്രയിലാണ് (56). ദിവസേന 22 മരണങ്ങള് കേരളത്തിലും പഞ്ചാബില്‍ 11 മരണവും റിപ്പോര്‍ട്ടു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: