Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്തര്‍ തനിക്ക് നല്‍കിയ ദാനം രാമക്ഷേത്ര നിര്‍മാണത്തിന് വിനിയോഗിക്കുന്നു: വിശ്വ ഹിന്ദു പരിഷത്തിന് ഒരു കോടി സംഭാവനയായി നല്‍കി സന്യാസി

ഗുഹകള്‍ സന്ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ നല്‍കുന്ന ദാനം കൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. വിഎച്ച്പി പണം പിരിക്കുന്നതായി അറിഞ്ഞതോടെ രാമക്ഷേത്രത്തിനായി ഒരുതുക സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ശങ്കര്‍ദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 10:10 am IST
in India

ഋഷികേശ് : അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വിശ്വഹിന്ദു പരിഷത്തിന് ഒരു കോടി രൂപയുടെ സംഭവന നല്‍കി വയോധികന്‍. ഋഷികേശിലെ ഗുഹകളില്‍ സന്യാസ ജീവിതം നയിക്കുന്ന സ്വാമി ശങ്കര്‍ദാസ് എന്ന 83കാരനാണ് ഇത്രയും ഭീമമായ തുക രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്തത്.  

ക്ഷേത്രനിര്‍മ്മാണത്തിനായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഭാവന പിരിവ് ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച് അറിഞ്ഞതോടെ ക്ഷേത്ര നിര്‍മാണത്തില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുകയും ഭക്തരില്‍ നിന്നു തനിക്ക് പലപ്പോഴായി ലഭിച്ചിട്ടുള്ള തുക അതിനായി നല്‍കാനും തീരുമാനിക്കുകയായിരുന്നെന്ന് ശങ്കര്‍ദാസ് അറിയിച്ചു.  

അരനൂറ്റാണ്ടില്‍ ഏറെയായായി തന്‍ ഋഷികേശിലെ ഗുഹയിലാണ് കഴിയുന്നത്. ഗുഹകള്‍ സന്ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ നല്‍കുന്ന ദാനം കൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. വിഎച്ച്പി പണം പിരിക്കുന്നതായി അറിഞ്ഞതോടെ രാമക്ഷേത്രത്തിനായി ഒരുതുക സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ശങ്കര്‍ദാസ് അറിയിച്ചു. ക്ഷേത്ര നിര്‍മാണത്തിനായി ഉത്തരാഖണ്ഡില്‍ നിന്നും മാത്രം ഇതുവരെ അഞ്ചുകോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളത്.

അതേസമയം ഒരുകോടി രൂപയുടെ ചെക്കുമായി ഒരു സ്വാമി എത്തിയപ്പോള്‍ ഞെട്ടിപ്പോയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോള്‍ ആവശ്യത്തിനുള്ള തുക അതിലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ ബാങ്ക് അധികൃതര്‍ തന്നെ സ്ഥലത്തെ ആര്‍എസ്എസ് നേതാക്കളെ വിവരം അറിയിച്ചു. ഇവര്‍ ബാങ്കിലെത്തിയാണ് രാം മന്ദിര്‍ ട്രസ്റ്റിലേക്ക് സംഭാവന നല്‍കാന്‍ വേണ്ട സഹായങ്ങള്‍ സ്വാമിക്ക് ചെയ്തു കൊടുത്തത്.

ദാസിനെപ്പോലെയുള്ള രാമഭക്തര്‍ക്കിടയില്‍ ഐക്യവും സേവനവും ഉണ്ടാക്കുക എന്നതാണ് വിഎച്ച്പി പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിഎച്ച്പി രാം മന്ദിര്‍ ഡൊണേഷന്‍ ക്യാംപെയ്ന്‍ ഉത്തരാഖണ്ഡ് ഇന്‍ ചാര്‍ജ് രണ്‍ദീപ് പൊഖ്രിയ അറിയിച്ചു. ക്ഷേത്ര നിര്‍മാണത്തിനായി എത്ര രൂപ ലഭിച്ചു എന്നതില്‍ അല്ല അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിനായി രാമഭക്തരായ എത്ര ആളുകള്‍ മുന്നോട്ട് വരുന്നു എന്നതിലാണ് കാര്യം പൊഖ്രിയ പറഞ്ഞു.  

ക്ഷേത്ര നിര്‍മാണത്തിനായി സൂറത്തില്‍ നിന്നുള്ള വജ്രവ്യാപാരി അടുത്തിടെ 11 കോടി രൂപ സംഭാവന നല്‍കിയിരുന്നു. സൂറത്തിലുള്ള ഗോവിന്ദ്ഭായ് ധൊലാകിയ എന്ന വ്യാപാരി ഗുജറാത്തിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസിലെത്തിയാണ് സംഭാവന നല്‍കിയത്. ഗോവിന്ദ്ഭായിക്ക് പുറമേ ഗുജറാത്തിലെ പല വ്യവസായികളും സംഭാവന നല്‍കിയിട്ടുണ്ട്. സൂറത്തില്‍ തന്നെയുള്ള മഹേഷ് കബൂത്തര്‍വാല എന്നയാള്‍ അഞ്ച് കോടി രൂപയാണ് സംഭാവന നല്‍കിയത്. ലൊവേജി ബാദ്ഷാ എന്നയാള്‍ ഒരു കോടി രൂപയും സംഭാവന നല്‍കി. രാമക്ഷേത്ര നിര്‍മാണത്തിനായി 5,00,100 രൂപയാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ് സംഭാവന നല്‍കിയത്. അതുപോലെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപയും സംഭാവന നല്‍കിയിട്ടുണ്ട്.

Tags: ക്ഷേത്രംവിഎച്ച്പിരാമക്ഷേത്രംഅയോധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

ശ്രീരാമജന്മഭൂമി: രാംപഥ് ഒന്നാംഘട്ടം ഒക്‌ടോബറില്‍ പൂര്‍ത്തിയാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.