മുംബൈ : മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം ജൂലൈ രണ്ടിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. മേജര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
നടന് മഹേഷ് ബാബു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റിലീസിങ് ഡേറ്റ് പുറത്തുവിട്ടത്. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവതാരമായ മേജര്‍ അദിവ് ശേഷാണ് മേജര്‍ ഉണ്ണികൃഷ്ണനായി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മേജര്‍ സന്ദീപും ആദിവും തമ്മിലുണ്ടായ സാമ്യമാണ് ഇത് ശ്രദ്ധിക്കപ്പെടാനുള്ള മുഖ്യ കാരണം.
2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇതിനൊടകം മേജറിന്റെ 70 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 ആളുകളെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. മാസങ്ങളോളം സന്ദീപിനെ കുറിച്ച് പഠിക്കുകയും അന്വേഷിച്ച് അറിഞ്ഞതിന്റേയും അടിസ്ഥാനത്തിലാണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: