കണ്ണൂര്‍: മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ ഇടവേലിക്കല്‍ സ്വദേശികളായ കെ. പ്രനീഷ് (22), സി.കെ. രോഹിത് (27), പുലിയങ്ങോട്ടെ പ്രബിന്‍ (26), പഴശ്ശിയിലെ സുധീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദവും ഭീഷണിയും അതിജീവിച്ച്.
കഴിഞ്ഞ 13 നാണ് ബൈക്കുകളിലെത്തിയ സംഘം രാജേഷിനെ അക്രമിച്ചത്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന കള്ള പ്രചാരണമാണ് സിപിഎം നേതൃത്വം തുടക്കം മുതല്‍ പ്രചരിപ്പിച്ചത്. സിപിഎമ്മിനെ അന്ധമായി പിന്‍തുണയ്‌ക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരും ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയായിരുന്നു. പോലീസിനെ ഉപയോഗിച്ച് ഒരു കെട്ടുകഥയുണ്ടാക്കാനുള്ള ശ്രമമാണ് തുടക്കത്തില്‍ തന്നെയുണ്ടായത്.
രാജേഷിനെ കൊണ്ട് പ്രദേശത്തെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് പറയിപ്പിച്ചാണ് കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റുണ്ടായത്. മച്ചൂര്‍ മലയിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. നിരപരാധികളെ അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ ബിജെപി നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന നിലപാടാണ് സിഐ സ്വീകരിച്ചത്. ഇയാള്‍ക്കെതിരെ പരമാവധി തെളിവുകള്‍ കെട്ടിച്ചമയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിന് ഒന്നും കണ്ടെത്താനായില്ല.
രണ്ട് ദിവസമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ തുടര്‍ച്ചയായി ചോദ്യം ചെയ്തത്. പിന്നീട് സിപിഎം നേതൃത്വത്തിന്റെ ഭീഷണിയും ഇടപെടലും വകവെയ്‌ക്കാതെ ചില പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ശക്തമായ അന്വേഷണമാണ് യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടു വന്നത്. പോലീസ് ഉദ്യോഗസ്ഥന്‍മാരായ മട്ടന്നൂര്‍ ഐപി കൃഷ്ണന്‍, എഎസ്‌ഐ രാജീവന്‍, ഷിജു, ഗിരീഷ്, റാഫി, സരിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ സിപിഎം ക്രിമിനല്‍ സംഘം നേരത്തെയും നിരവധി അക്രമം നടത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തെ മട്ടന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സച്ചിനെ വാഹനം തടഞ്ഞ് അക്രമിച്ചിരുന്നു. ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനം അക്രമിച്ചപ്പോള്‍ സച്ചിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ കേസിലെ പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇടവേലിക്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ സഹോദ രിയെ ആശുപ്രത്രിയില്‍ കൊണ്ടുപോകാന്‍ വന്ന വാഹനം തടഞ്ഞു നിര്‍ത്തി വണ്ടി അക്രമിക്കുകയും രഞ്ജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ അക്രമിച്ചതിന് സമാനമായ അക്രമമാണ് കാലങ്ങളായി മട്ടന്നൂരില്‍ നടന്നു വരുന്നത്. ഏകപക്ഷീയമായി സിപിഎം അക്രമം നടത്തുന്ന പ്രദേശമാണ് മട്ടന്നൂര്‍. പല കേസുകളിലും പോലീസ് അന്വേഷണം നടത്താറുണ്ടെങ്കിലും സിപിഎം സംഘത്തിലേക്കെത്തുമ്പോള്‍ അന്വേഷണം പാതിവഴിയില്‍ അവസാനിക്കും. പ്രദേശത്ത് നടന്ന നിരവധി അക്രമ സംഭവങ്ങളില്‍ പങ്കുള്ളവരാണ് ഇപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായിട്ടുള്ളതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന നാലുപേരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ നിരവധി അക്രമക്കേസുകള്‍ക്ക് തുമ്പുണ്ടാകുമെന്ന് ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ പുതുക്കുടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: