വാഷിങ്ടണ്‍: അധികാരമേറ്റ് ആദ്യ ആഴ്ചയില്‍ തന്നെ ജനപിന്തുണയില്‍ ട്രംപിനെ മറി കടന്ന്അമേരിക്കൻ പ്രസിഡന്റ്ജോ ബൈഡന്. ട്രംപിന്റെ നാല് വര്‍ഷങ്ങളില്‍ ഏതുസമയത്തും നേടിയതിനെക്കാള്‍ ഉയര്‍ന്ന ജനപിന്തുണയാണ്കഴിഞ്ഞ ആഴ്ചയിലെ ബൈഡന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോന്‍മൗത്ത് യൂനിവേഴ്സിറ്റി നടത്തിയ അഭിപ്രായ സര്‍വേയില്‍ 54 ശതമാനം അമേരിക്കക്കാരും ബൈഡന്റെ ഭരണത്തുടക്കത്തില്‍ സംതൃപ്തരാണ്. 30 ശതമാനമാണ്എതിര്പ്പ് പ്രകടിപ്പിച്ചത്.
എന്നാല്‍, 40 ശതമാനമോ അതില്‍ താഴെയോ ആയിരുന്നു പ്രസിഡന്റ്പദവിയില്‍ ട്രംപ് നേടിയ പരമാവധി ജനപിന്തുണ. ജനുവരി 20ന് അധികാരമൊഴിഞ്ഞ്മടങ്ങുമ്പോള് അത്34 ശതമാനത്തിലേക്ക്പതിക്കുകയും ചെയ്തിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് ശുഭവാര്‍ത്തയാണ് അഭിപ്രായ സര്‍വേകളെങ്കിലും യുഎസ് ഇപ്പോഴും ട്രംപ്സൃഷ്ടിച്ച ധ്രുവീകരണത്തില്നിന്ന്മുക്തമായിട്ടില്ലെന്ന്കൂടി സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘മൊത്തത്തില്‍ ട്രംപിനെക്കാള്‍ പിന്തുണ നേടാന്‍ ബൈഡനായിട്ടുണ്ടെങ്കിലും പാര്‍ട്ടി തലത്തില്‍ ഇപ്പോഴും വിഭാഗീയത കഠിനമായി തുടരുന്നുവെന്നത്ആശങ്കഉണ്ടാക്കുന്നെന്ന് മോന്‍മൗത്ത് യൂനിവേഴ്സിറ്റി പോളിങ്ഇന്സ്റ്റിറ്റ്യൂട്ട്ഡയറക്ടര് പാട്രിക്മറേ വെളിപ്പെടുത്തുന്നു.
മുന്‍ ഡെമോക്രാറ്റ്പ്രസിഡന്റ് ബരാക് ഒബാമയും സമാനമായി അധികാരമേറി ആദ്യ ആഴ്ചകളില്‍ 60 ശതമാനത്തിലേറെ ജനപിന്തുണ ഉറപ്പാക്കിയിരുന്നു. ജോര്‍ജ് ഡബ്ല്യു ബുഷിന്ഇത് 53.9 ശതമാനവും ട്രംപിന്41.4 ശതമാനവുമായിരുന്നു കന്നി ആഴ്ചയിലെ റേറ്റിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: