Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം ബാലികാപീഡനത്തിന്റെ തലസ്ഥാനമാകുമ്പോള്‍; മൈനറായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേര്‍

ഈയിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഐഷാ ജമാല്‍ പറഞ്ഞത് പോസ്‌കോ നിയമപ്രകാരം മലപ്പുറം ജില്ലയില്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ മാത്രം 832 ബാലികാ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 10:10 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ മലപ്പുറം ജില്ലയില്‍ ബാലികാപീഡനം വര്‍ധിക്കുന്നതായി കണക്കുകള്‍.

കഴിഞ്ഞ ദിവസം പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന പീഢന കഥയാണ്. ഒരു മൈനറായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേര്‍. ഇതില്‍ 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് നിര്‍ഭയ സെന്‍ററില്‍ കൗണ്‍സിലിംഗിനിടയില്‍ പെണ്‍കുട്ടി പറഞ്ഞ കഥ ഞെട്ടിപ്പിക്കുന്നതാണ്. 2016ല്‍ 13 വയസ്സുപ്രായമുള്ളപ്പോഴാണ് ആദ്യം ഈ പെണ്‍കുട്ടി പീഡനത്തിന് വിധേയയാകുന്നത്. പിന്നീട് പോക്‌സോ കോടതി പെണ്‍കുട്ടിയെ ഷെല്‍ട്ടറില്‍ അയച്ചു. എന്നാല്‍ 2017ല്‍ പിന്നീട് പെണ്‍കുട്ടിയെ വീണ്ടും വീട്ടിലേക്കയച്ചു. അധികം വൈകാതെ വീണ്ടും പൊലീസില്‍ പരാതി എത്തി. ഇക്കുറി അയല്‍ക്കാരന്‍ പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. വീണ്ടും പെണ്‍കുട്ടിയെ പൊലീസ് നിര്‍ഭയ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് 2020ല്‍ വീണ്ടും പെണ്‍കുട്ടിയെ വീട്ടിലേക്കയച്ചു. പക്ഷെ പെണ്‍കുട്ടി അധികം വൈകാതെ വീട്ടില്‍ നിന്നും അപ്രത്യക്ഷയായി. പിന്നീട് 2020 ഡിസംബറിലാണ് പാലക്കാട് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

മറ്റൊരു ബാലികാപീഡനക്കേസ് ഇതാണ്. 47കാരനായ പിതാവ് പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. വളാഞ്ചേരിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 17,15,13,10 വയസ്സുള്ള 11,9,7,5 ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍മക്കളെയാണ് അച്ഛന്‍ പീഡിപ്പിച്ചത്. ഇതില്‍ ചെറിയ കുട്ടി സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടപ്പോഴാണ് പീഡനകഥ വെളിയില്‍ വരുന്നത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ അതേ സ്‌കൂളില്‍ പഠിക്കുന്ന മറ്റ് മൂന്ന് പെണ്‍കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് എത്രയോ വര്‍ഷമായി നാല് പെണ്‍മക്കളെയും പീഡിപ്പിക്കുന്ന അച്ഛന്റെ അമ്പരപ്പിക്കുന്ന കഥ വെളിയില്‍ വന്നത്. ലൈംഗികാതിക്രമത്തിന് പൊലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് അച്ഛനെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തു.  

ഇത് ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം ജില്ലയില്‍ അടുത്ത കുടുംബാംഗങ്ങള്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം കേസുകളില്‍ വര്‍ധിച്ചുവരുന്നു.

2019ല്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസില്‍ 12 വയസ്സായ പെണ്‍കുട്ടിയെ 30 പേരാണ് രണ്ട് വര്‍ഷമായി പീഡിപ്പിച്ചത്. സ്‌കൂളില്‍ കൗണ്‍സിലിംഗിലാണ് ഈ പീഡനകഥ വെളിവായത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കൗണ്‍സിലറോട് പറഞ്ഞത് അച്ഛന്റെ സുഹൃത്ത് ആദ്യമായി ബലാത്സംഗം ചെയ്തതും പിന്നീടയാള്‍ വീട്ടില്‍ പകരം പണം നല്‍കിയ കഥയുമാണ്. തൊഴിലില്ലാത്ത അച്ഛന്‍ പിന്നീട് അമ്മയെയും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു. പെണ്‍കുട്ടിയെയും പണത്തിന് വേണ്ടി ലൈംഗികബന്ധത്തിനയക്കുന്നത് പതിവായി. അയാള്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രമെടുത്ത് മറ്റുള്ളവര്‍ക്ക് അയക്കാനും തുടങ്ങി. പെണ്‍കുട്ടിയുടെ വീട്ടിലെ സംശയാസ്പദമായ സാഹചര്യം അയല്‍ക്കാര്‍ സ്‌കൂളില്‍ അറിയിച്ചതോടെയാണ് കുട്ടിയെ കൗണ്‍സലിംഗ് ചെയ്തത്. വീട്ടിലെ മോശം സാമ്പത്തികാവസ്ഥയാണ് പെണ്‍കുട്ടിയുടെ ദുരവസ്ഥയ്‌ക്ക് കാരണമായത്.

മലപ്പുറത്ത് 2019ല്‍ 376 ബാലികാപീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018ലാകട്ടെ 410 കേസുകളാണ് പോസ്‌കോ കോടതിയില്‍ എത്തിയത്. കേരളാപൊലീസിന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ പറയുന്നത് ഇത്തരം പീഡനക്കേസുകള്‍ മലപ്പുറത്ത് വര്‍ധിക്കുന്നുവെന്നാണ്. 2020ലെ കണക്കുകള്‍ എത്തിയിട്ടില്ല. ഈയിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഐഷാ ജമാല്‍ പറഞ്ഞത് പോസ്‌കോ നിയമപ്രകാരം മലപ്പുറം ജില്ലയില്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ മാത്രം 832 ബാലികാ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്.

Tags: childmalappuramപോസ്‌കോബാല പീഢനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Kerala

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.