എടത്വാ: പ്രീഫയര്‍ ഓണ്‍ലൈന്‍ കളിയില്‍ വിദ്യാര്‍ഥിയുടെ ഐഡി ഉപയോഗിച്ച് പണം തട്ടിയതായി പരാതി. തലവടി സ്വദേശിയായ വിദ്യാര്‍ഥിയാണ് തട്ടിപ്പിന് ഇരയായത്. ഈ വിദ്യാര്‍ഥി പ്രീഫയര്‍ ഓണ്‍ലൈന്‍ കളിക്ക് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആധാര്‍കാര്‍ഡ്, ഫോട്ടോ, ഫോണ്‍നമ്പര്‍ എന്നിവ നല്‍കിയതോടെ ഓണ്‍ലൈന്‍ കളിക്കാന്‍ ഐഡി ലഭിച്ചു. ഓണ്‍ലൈന്‍ കളിയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥി ഐഡി മറിച്ചുവില്‍ക്കാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ കളിയിലെ മറ്റൊരാള്‍ 1000 രൂപ നല്കി ഐഡി വാങ്ങാന്‍ തയ്യാറായി.
പണം നല്‍കാമെന്ന എഗ്രിമെന്റില്‍ വിദ്യാര്‍ഥി ഐഡി അയാള്‍ക്ക് നല്കി. പണം ലഭിച്ചില്ലെന്ന് മാത്രമല്ല ആധാര്‍കാര്‍ഡും, ഫോട്ടോയും ഉപയോഗിച്ച് ഇയാള്‍ പലരില്‍ നിന്നും കാശ് വാങ്ങിയിരുന്നു. മൂവാറ്റുപുഴ സ്വദേശിയുടെ 4000 രൂപയും ഇക്കൂട്ടത്തില്‍ പെടുന്നു. പണം നഷ്ടപ്പെട്ട മൂവാറ്റുപുഴ സ്വദേശി ആധാര്‍ കാര്‍ഡിലെ അഡ്രസ് കണ്ടെത്തി തലവടിയില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ഥിയും വീട്ടുകാരും വിവരം അറിയുന്നത്. വിദ്യാര്‍ഥിയുടെ കുടുംബം ആലപ്പുഴ സൈബര്‍ സെല്ലില്‍ പരാതി നല്കി. പോലീസ് അന്വണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: