മുംബൈ: ഹിന്ദുമതവികാരം വ്രണപ്പെടുത്തി വിവാദമായ ‘താണ്ഡവ്’ വെബ് സീരിസിന്റെ സംവിധായകന് അലി അബ്ബാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണൗട്ട്. അല്ലാഹുവിനെ കളിയാക്കാന്‍ അലി അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചത്. നേരത്തേയും താണ്ഡവിനെതിരെ നടി രംഗത്തെത്തിയിരുന്നു.
സെയ്ഫ് അലി ഖാന് നായകനായ ‘താണ്ഡവ്’ വെബ് സീരീസിന്റെ ഉളളടക്കത്തിനെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണമുയര്‍ത്തി ബി ജെ പി ഉള്‍പ്പടെ പ്രതിഷേധത്തിലാണ്. പ്രതിഷേധം ശക്തമായതോടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.പരമശിവനെ അവഹേളിക്കുന്ന രീതിയില്‍ ത്രിശൂലവും, ഡമരുവും പോലും വെബ് സീരിസില്‍ ഉപയോഗിച്ചിരുന്നു. ‘നിങ്ങളുടെ ക്ഷമാപണം മാത്രം പര്യാപ്തമല്ലെന്ന് ഞങ്ങള്‍ പറയുന്നു. എല്ലാവരെയും ജയിലില്‍ ആക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. ആമസോണിന്റെ ഉല്‍പ്പന്നങ്ങള്‍ വിലക്കണമെന്ന പ്രചാരണം കൂടുതല്‍ ശക്തമാക്കുമെന്നും ബിജെപി നേതാവ് രാം കദം അറിയിച്ചു.
ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും സിനിമയിലൂടെയും വെബ് സീരിസുകളിലൂടെയും അപമാനിക്കുന്നത് തുടര്‍ക്കഥയാവുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ആമസോണ്‍ പ്രൈമിലാണ് താണ്ഡവ് സംപ്രേഷണം ചെയ്യുന്നത്. മൂന്ന് ദിവസത്തിനകം ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നടപടി കടുപ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ ഉത്തര്‍പ്രദേശിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ താണ്ഡവിനെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത ‘താണ്ഡവ്’ ഒന്‍പത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ്. സെയ്ഫ് അലിഖാന്, ഡിംപിള്‍ കപാഡിയ, സുനില്‍ ഗ്രോവര്‍, ടിഗ്മാന്‍ഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൗഹര്‍ ഖാന്, അമീറ ദസ്തൂര്‍, മുഹമ്മദ് എന്നിവര്‍ വേഷമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: