Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നവോത്ഥാനത്തിന്റെ രാഷ്ടീയം പന്തളത്തിന്റെ മാതൃക

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ സംവരണ മണ്ഡലത്തില്‍ മാത്രമാണ് അധികാരത്തില്‍ എത്താറുള്ളത്. സുശീലാ സന്തോഷിന്റെ സ്ഥാനാരോഹണം അതുകൊണ്ടുതന്നെ ചരിത്രം സൃഷ്ടിക്കുന്നു. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഇത് കാണാതെ പോയതെന്ന ചോദ്യം ഗൗരവമേറിയതാണ്. അധ്യാപികയും നാടന്‍ കലയുടെ ഉപാസകയും, അയ്യപ്പഭക്തയുമായ സുശീല, പന്തളം നഗരസഭാധ്യക്ഷ ആകുവാന്‍ സര്‍വ്വഥാ യോഗ്യയുമാണ്. കൂട്ടായ പരിശ്രമത്തിലൂടെ സാമൂഹ്യനീതി കൈവരിക്കുക എന്ന രീതിയാണ് ഇവിടെ അവലംബിച്ചത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 19, 2021, 05:44 am IST
inArticle
പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ്

പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി ആര്യാ രാജേന്ദ്രന്‍ സ്ഥാനമേറ്റത് ഒരു ചരിത്ര സംഭവമാക്കുകയാണ് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍. 21 വയസ്സുള്ള ആര്യ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ”തലസ്ഥാന നഗരം ഇനി ആര്യ സാമ്രാജ്യം” എന്നായിരുന്നു ഒരു പ്രമുഖ പത്രത്തിന്റെ തലവാചകം. ഇതിലൂടെ ഗൗരവമേറിയ നിരവധി വിഷയങ്ങള്‍ തമസ്‌കരിക്കുകയെന്ന ദൗത്യം നമ്മുടെ മാധ്യമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. മറയ്‌ക്കേണ്ടത് അവര്‍ മറച്ചു വെക്കും. എന്താണ് ജനം അറിയേണ്ടതെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്യും.  നിരവധി പ്രശ്‌നങ്ങള്‍  അഭിമുഖീകരിക്കുകയാണ് ഇന്ന് തലസ്ഥാനനഗരം എന്നതാണ് വസ്തുത.  

അതൊന്നും തന്നെ ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് താല്പര്യം ഇല്ല. പരിചയ സമ്പന്നരായ വനിത കൗണ്‍സിലര്‍മാര്‍ എന്തുകൊണ്ട് മേയറായി പരിഗണിക്കപ്പെട്ടില്ല?. ജമീല ശ്രീധര്‍ എന്ന പേരൂര്‍ക്കട കൗണ്‍സിലര്‍ പലതവണയായി കോര്‍പറേഷന്‍ അംഗമാണ്. അനുഭവ സമ്പത്തുള്ള മറ്റ് വനിത കൗണ്‍സിലര്‍മാരും തഴയപ്പെട്ടു. മേയറുടെ പദവി, അധികാരം, കടമകള്‍ ഇവ നിസാരമല്ലെന്ന് നമുക്ക് അറിയാം. വലിയ സമ്പത്തിന്റെ വിനിയോഗം, സങ്കീര്‍ണ്ണമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം, സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്ന നിര്‍മ്മാണ ചട്ടങ്ങള്‍ തുടങ്ങി എത്രയോ വിഷയങ്ങള്‍ മേയര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരും. ഈ വിഷയങ്ങള്‍ എല്ലാം നമ്മുടെ മാധ്യമങ്ങള്‍ സൃഷ്ടിച്ച ശബ്ദഘോഷങ്ങളില്‍ മുങ്ങിപ്പോയി.

സിപിഎം നിലപാടിന്റെ മലക്കം മറിച്ചിലും ഇവിടെ കാണാന്‍ കഴിയും. യുവത്വം പ്രായത്തിന്റേതാകരുത്. മറിച്ച് തത്വശാസ്ത്രത്തിന്റെതായിരിക്കണം. ഇതാണ് സിപിഎം സമീപനം. എന്നാല്‍ യുവാക്കളെ സംഘടന അധികാരത്തിലേക്ക് കെട്ടഴിച്ചു വിടുന്ന രീതിയാണ് കോണ്‍ഗ്രസിന്റേത്. എഴുപതുകളില്‍, യുവാക്കളെ വ്യാപകമായി നേതൃപദവികളില്‍ എത്തിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പുതുജീവന്‍ നേടിയത്. എ.കെ. ആന്റണിയും, വയലാര്‍ രവിയും സുധീരനും തുടങ്ങി അനവധി പേരാണ് എഴുപതുകളില്‍ കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തിയത്. അടിയന്തരാവസ്ഥയില്‍ സി.പി.എം വിശദീകരിച്ചത് ഇങ്ങനെയാണ് ”തത്വശാസ്ത്രത്തിന്റെ യുവത്വമാണ് പാര്‍ട്ടി അംഗീകരിക്കുന്നത്”. അതുകൊണ്ടാണ് വയോധികരായ ഇഎംഎസിനും, എകെജിക്കും അടിയന്തരാവസ്ഥയ്‌ക്ക് എതിരെ പോരാടാന്‍ കഴിഞ്ഞത്. ബേബി മേയറെ സൃഷ്ടിക്കുക വഴി പഴയ നിലപാട് തിരുത്തുകയാണ് യഥാര്‍ത്ഥത്തില്‍ സി.പി.ഐ(എം) ചെയ്തത്.  തത്വശാസ്ത്രത്തിന്റെ യൗവ്വനം നഷ്ടപ്പെട്ട് ജരാനരബാധിച്ചുവെന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടായോ എന്ന ചോദ്യമാണ് ഈ സന്ദര്‍ഭത്തില്‍ ഉയരുന്നത്.

പന്തളം നഗരസഭയില്‍ സുശീലാ സന്തോഷ് അധ്യക്ഷയായതു സംബന്ധിച്ചാണ് പ്രധാനമായും പറയാനുള്ളത്. മുമ്പ് സിപിഐ (എം)ക്ക് ആയിരുന്നു ഭരണം. ഇത്തവണ ബി.ജെ.പി അധികാരത്തിലെത്തി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സുശീലാ സന്തോഷ്, ജനറല്‍ സീറ്റില്‍ മത്സരിച്ചാണ് കൗണ്‍സിലറായത്. അധ്യക്ഷ സ്ഥാനം ജനറല്‍ വിഭാഗത്തിന് ആയിരുന്നിട്ടു കൂടി അധ്യക്ഷ പദവിയിലേക്ക് സുശീലയെ ബി.ജെ.പി തെരഞ്ഞെടുക്കുകയായിരുന്നു. കേരള രാഷ്‌ട്രീയ ഭൂമികയില്‍ അത്യപൂര്‍വ്വം ആണ് ഇതെന്ന് പറയാതെ വയ്യ.  

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ സംവരണ മണ്ഡലത്തില്‍ മാത്രമാണ് അധികാരത്തില്‍ എത്താറുള്ളത്. സുശീലാ സന്തോഷിന്റെ സ്ഥാനാരോഹണം അതുകൊണ്ടുതന്നെ ചരിത്രം സൃഷ്ടിക്കുന്നു. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഇത് കാണാതെ പോയതെന്ന ചോദ്യം ഗൗരവമേറിയതാണ്. അധ്യാപികയും നാടന്‍ കലയുടെ ഉപാസകയും, അയ്യപ്പഭക്തയുമായ സുശീല, പന്തളം നഗരസഭാധ്യക്ഷ ആകുവാന്‍  സര്‍വ്വഥാ യോഗ്യയുമാണ്. കൂട്ടായ പരിശ്രമത്തിലൂടെ സാമൂഹ്യനീതി കൈവരിക്കുക എന്ന രീതിയാണ് ഇവിടെ അവലംബിച്ചത്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി എന്നിവരുടെ നവോത്ഥാന ചരിത്രം ഇത് സാധൂകരിക്കുന്നുണ്ട്.  

പിന്നാക്കവിഭാഗങ്ങളുടെ ചരിത്രപരമായ അവശതകള്‍ കൂട്ടായ പ്രയത്‌നത്തിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. ദളിത് സ്വത്വവാദം യഥാര്‍ത്ഥത്തില്‍ അവരെ പൊതു സമൂഹത്തില്‍ നിന്ന് അകറ്റുകയാണ് ചെയ്യുന്നത്. ഡോക്ടര്‍ എം. കുഞ്ഞാമനെ പോലുള്ളവര്‍ ഇതേ അഭിപ്രായമാണ് പങ്ക് വെയ്‌ക്കാറുള്ളത്. അദ്ദേഹം പറയാറുള്ള ഒരു ഉദാഹരണം ഉണ്ട്. പന്തളം നഗരസഭ അധ്യക്ഷയായ സുശീലാ സന്തോഷ് വര്‍ത്തമാന കേരളത്തിന്റെ പ്രതിനിധാനമാണ്.  

രാഷ്‌ട്രീയ നവോത്ഥാനമാണ് ഇവരുടെ സ്ഥാനാരോഹണം അടയാളപ്പെടുന്നത്. ആര്യമാരെ വാഴ്‌ത്തിപ്പാടുകയും സുശീലയെ തമസ്‌കരിക്കുകയും ചെയ്യുന്ന അധമ രാഷ്‌ട്രീയവും മാധ്യമ പ്രവര്‍ത്തനവും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അഡ്വ.ആര്‍. പത്മകുമാര്‍

Tags: bjpPandalam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.