ബെയ്ജിംഗ്: ചില ഐസ്ക്രീം സാമ്പിളുകളുടെ പരിശോധനയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെതുടര്‍ന്ന് വടക്കന്‍ ചൈനയില്‍ പരിഭ്രാന്തി. ഇതേ തുടര്‍ന്ന് ആയിരം പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അതേ സമയം കൊറോണ വൈറസ് കണ്ടെത്തിയത് പുറത്തുനിന്നും ഇറക്കുമതി ചെയ്ത അസംസ്കൃതവസ്തുക്കളില്‍ നിന്നാണെന്നാണ് ചൈനീസ് അധികൃതരുടെ വാദം.
അധികൃതര്‍ ഉല്പന്നങ്ങള് പിടിച്ചെടുത്തു. ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ തേടുകയാണ്. ഐസ്ക്രീം നിര്‍മ്മിച്ച ടിയാന്‍ജിന്‍ ഡികിയാവോഡാവോ ഫുഡ് കമ്പനിയുടെ പ്രത്യേക ബാച്ചില്‍പ്പെട്ട ഉല്പന്നങ്ങള് ഉപയോഗിച്ചവരെയാണ് കമ്പനി തേടുന്നത്. ടിയാന്‍ജിന്‍ ഡികിയാവോഡാവോ ഫുഡ് കമ്പനിയുടെ ഉല്പന്നങ്ങള് എല്ലാം താല്‍ക്കാലികമായി സീല്‍ ചെയ്തു. നേരത്തെ കമ്പനി അവരുടെ ഉല്പന്നങ്ങളുടെ മൂന്ന് സാമ്പിളുകള്‍ രോഗനിയന്ത്രണത്തിന്റെ ഭാഗമായി പരിശോധനയ്ക്ക് മുനിസിപ്പല്‍ കേന്ദ്രത്തിലയച്ചിരുന്നു. ഈ മൂന്നു സാമ്പിളുകളിലും കൊറോണ വൈറസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് കമ്പനി താല്‍ക്കാലികമായി അടച്ചു.
ഈ പ്രത്യേക ബാച്ചില്‍പ്പെട്ട ഐസ്ക്രീം നിര്‍മ്മിക്കാന്‍ പലവിധത്തിലുള്ള അസംസ്കൃതവസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. ചിലത് ഇറക്കുമതി ചെയ്താണ് ഉപയോഗിച്ചത്. ന്യൂസിലാന്റില്‍ നിന്നാണ് പാല്‍പ്പൊടി ഇറക്കുമതി ചെയ്തത്. ഉക്രെയ്നില് നിന്നാണ് വെ പൗഡര്‍ കൊണ്ടുവന്നത്. 1600 ജീവനക്കാരെ ക്വാറന്റൈലാക്കിയിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളില്‍ കൊറോണാവൈറസ് കേെണ്ടത്തുന്ന സംഭവം ചൈനയില്‍ ഇതാദ്യമല്ല. എന്നാല്‍ ഭൂരിഭാഗം കേസുകളിലും കൊറോണ വൈറസ് കണ്ടെത്തുന്നത് പുറത്തുനിന്നും ഇറക്കുമതി ചെയ്ത അസംസ്കൃതവസ്തുക്കളില്‍ നിന്നാണെന്ന് അവകാശപ്പെട്ട് തടിയൂരാന്‍ ശ്രമിക്കുകയാണ് ചൈനീസ് അധികൃതര്‍. പല രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ കൊറോണവൈറസ് കണ്ടെത്തിയതായി ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത കടല്മത്സ്യവിഭവങ്ങളില് കൊറോണ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ഇറക്കുമതി നിരോധിച്ചതായും ഇതിനുദാഹരണമായി ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: