Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ഞെട്ടി കമ്മ്യൂണിസ്റ്റ് ചൈനയും പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും; മോദിയുടെ നീക്കം അപാരമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍

മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ഞെട്ടിയിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് ചൈനയും അതിന്റെ നേതാവ് ഷീ ജിന്‍പിങ്ങും. ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം ചുങ്കം ഏര്‍പ്പെടുത്തിക്കഴിഞ്ഞ യുഎസ് പക്ഷെ വ്യാപാര യുദ്ധത്തില്‍ ഇന്ത്യയെ ഇരയാക്കാന്‍ സാധ്യതയില്ലെന്നതാണ് ചൈന കണക്കുകൂട്ടുന്നത്. ഇത് ചൈനയ്‌ക്ക് വലിയ തിരിച്ചടിയാകുമെന്ന് കരുതുന്നു.

Janmabhumi Online by Janmabhumi Online
Feb 15, 2025, 09:14 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ഞെട്ടിയിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് ചൈനയും അതിന്റെ നേതാവ് ഷീ ജിന്‍പിങ്ങും. ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം ചുങ്കം ഏര്‍പ്പെടുത്തിക്കഴിഞ്ഞ യുഎസ് പക്ഷെ വ്യാപാര യുദ്ധത്തില്‍ ഇന്ത്യയെ ഇരയാക്കാന്‍ സാധ്യതയില്ലെന്നതാണ് ചൈന കണക്കുകൂട്ടുന്നത്. ഇത് ചൈനയ്‌ക്ക് വലിയ തിരിച്ചടിയാകുമെന്ന് കരുതുന്നു.

ചൈനയിലെ ഫുഡാന്‍ യൂണിവേഴ്സിറ്റിയിലെ അമേരിക്കന്‍ സ്റ്റഡീസ് സെന്‍ററിലെ പ്രൊഫസറായ സാങ് ഡിയാഡോങ്ങ് പറയന്നത് ഇന്ത്യയെ ഒരിക്കലും ട്രംപ് വ്യാപാരയുദ്ധത്തിന് ഇരയാക്കാന്‍ സാധ്യതയില്ല എന്നാണ്. ഇന്ത്യയും യുഎസും തമ്മില്‍ അധനികൃത കുടിയേറ്റക്കാരുടെ കാര്യത്തിലും ഇറക്കുമതി ചുങ്കത്തിന്റെ കാര്യത്തിലും ചില്ലറ അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കിലും വ്യാപാര യുദ്ധത്തില്‍ നിന്നും ട്രംപ് ഇന്ത്യയെ ഒഴിവാക്കും എന്ന് തന്നെയാണ് കരുതുന്നതെന്നും സാങ് ഡിയോഡൊങ്ങ് പറയുന്നു.

ട്രംപ് പ്രസിഡന്‍റായ ശേഷം ഏറ്റവും ആദ്യം യുഎസ് സന്ദര്‍ശിക്കുകയും ട്രംപിനൊപ്പം സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്ത മോദിയുടെ നയതന്ത്രനീക്കം അപാരമാണെന്ന് ചൈനയിലെ നേതാക്കള്‍ വിലയിരുത്തുന്നു.നിലവില്‍ ഇന്ത്യ യുഎസിനെ സംബന്ധിച്ചിടത്തോളം ചൈനയോളം വലിയ വ്യാപാര പങ്കാളിയല്ല.

ട്രംപ് യുഎസ് പ്രസിഡന്‍റായിരുന്ന 2017 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ യുഎസില്‍ നിന്നും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും ചൈന വിലയിരുത്തുന്നു. അതിനാല്‍ ഈ രണ്ടാം പ്രസിഡന്‍റ് കാലഘട്ടത്തിലും മോദി കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നത് തന്നെയാണ് ചൈനയിലെ രാഷ്‌ട്രീയ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

ചൈനക്കാര്‍ ഏറ്റവും അധികം ഭയപ്പെടുന്ന പ്രധാനമന്ത്രിയായി മോദി മാറുകയാണ്. കാരണം ജോ ബൈഡന്റെ കാലത്തും ഇതേ മോദി ഇന്ത്യയ്‌ക്ക് വേണ്ടി ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയതായും ചൈന വിലയിരുത്തുന്നു. കെന്നഡിയുടെ കാലത്ത് ഇന്ത്യ എങ്ങിനെയാണോ നേട്ടങ്ങളുണ്ടാക്കിയത് അതിന് തത്തുല്യമായ നേട്ടങ്ങള്‍ മോദി ബൈഡന്റെ കാലത്തും ഇന്ത്യയ്‌ക്ക് വേണ്ടി ഉണ്ടാക്കിയെന്നാണ് പഠനങ്ങള്‍ പറയുന്നത്. പക്ഷെ ബൈഡന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഡീപ് സ്റ്റേറ്റ് എന്ന ശക്തികള്‍ മോദിയ്‌ക്കെതിരെ നടത്തിയ ചില നീക്കങ്ങള്‍ അവസാന നാളുകളില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ബംഗ്ലാദേശ് പ്രശ്നം, ഖലിസ്ഥാന്‍ പ്രശ്നം എന്നിവ ബൈഡന്റെ കാലത്തുണ്ടായ ചില കല്ലുകടിയാണ്. അപ്പോഴേക്കും ട്രംപ് എത്തിയത് മോദി സര്‍ക്കാരിന് അനുഗ്രഹമായിരിക്കുകയാണ്. മോദി ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തി. ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. പിന്നാലെ വിദേശകാര്യമന്ത്രി ജയശങ്കറെ ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് അയച്ചു. അതിന് പിന്നാലെ മോദി തന്നെ യുഎസിലേക്ക് സന്ദര്‍ശനവും നടത്തി. മോദിയുടെ ഈ നീക്കങ്ങള്‍ ശരിക്കും ചൈനയെ അമ്പരപ്പിക്കുകയാണ്. കാരണം വരാനിരിക്കുന്ന നാളുകളില്‍ ചൈനയുമായി കൂടുതല്‍ വ്യാപാരയുദ്ധങ്ങള്‍ക്ക് ഒരുങ്ങുക തന്നെയാണ് യുഎസും ട്രംപും. ചൈനീസ് സാധനങ്ങള്‍ക്ക് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ചൈന യുഎസിനെ തിരിച്ചടിക്കുന്ന ചില നടപടികള്‍ എടുത്തത് വരുംകാലങ്ങളില്‍ യുഎസും ചൈനയും കൊമ്പുകോര്‍ക്കും എന്ന സൂചനയാണ് നല്‍കുന്നത്. യുഎസ് കമ്പനിയായ ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചും കാല്‍വില്‍ ക്ലെയ്ന്‍ എന്ന അമേരിക്കയിലെ ഏറ്റവും വലിയ ഫാഷന്‍ ഡിസൈന്‍ കമ്പനിയുടെ ഉടമകളായ പിവിഎച്ച് കോര്‍പിനെ ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയും അമേരിക്കയെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചൈന. ടോമി ഹിൽഫിഗർ, കാൽവിൻ ക്ലീൻ, വാർണേഴ്‌സ്, ഓൾഗ, ട്രൂ ആൻഡ് കോ തുടങ്ങിയ അമേരിക്കന്‍ ബ്രാൻഡുകളുടെ ഉടമസ്ഥരാണ് പിവിഎച്ച് കോര്‍പ്.

Tags: #XiJinping#TrumpModimodichina
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി നരേന്ദ്രമോദിയാണ് ; വൈറലായി നാരായണമൂർത്തിയുടെ വാക്കുകൾ ; പങ്ക് വച്ച് തേജസ്വി സൂര്യ

Kerala

ഒരു മതനേതാവും ഇടപെട്ടില്ല ; നിമിഷപ്രിയയ്‌ക്ക് വേണ്ടി ശ്രമിച്ചത് കേന്ദ്രസർക്കാരും , കേരള ഗവർണറും ; സമസ്‌തയുടെ വാദങ്ങൾ തള്ളി സാമുവൽ ജെറോം

World

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

World

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

പുതിയ വാര്‍ത്തകള്‍

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies