കൊട്ടാരക്കര: യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. വെട്ടിക്കവല കേക്കാട്ടെ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. എംഎല്‍എയുടെ മുന്‍ പിഎ കോട്ടാത്തല പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കുന്നിക്കോട് പോലീസ് നോക്കി നില്‍ക്കെ ഗുണ്ടകള്‍ നടത്തിയ ആക്രമണം സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. മര്‍ദിക്കുന്നത് കാറിലിരുന്ന് ഗണേഷ്കുമാര് കാണുന്നതും ദ്യശ്യങ്ങളിലുണ്ട്. കോക്കാട്ടെ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജയകുമാറിനേയും വാര്‍ഡ് മെമ്പറേയും ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്നാണ് അക്രമങ്ങള്‍ അരങ്ങേറി
യത്. കേരളകോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്ത്വത്തില്‍ കുന്നിക്കോട് പോലീസ് സ്റ്റേഷന് ഉപരോധിച്ചു. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തതായി കുന്നിക്കോട് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: